Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:14 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
kodungallur bharani

കോവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ ഈ വർഷത്തെ കൊടുങ്ങല്ലൂർ ഭരണി ആചാരങ്ങളും ചടങ്ങുകളും മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. എംഎൽഎ വി ആർ സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.  കോവിഡ് വൈറസ് സംസ്ഥാനത്തൊട്ടാകെ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദേശം വന്നതിനെ തുടർന്നാണ് നടപടി.
കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ഒട്ടേറെ ഭക്തർ വന്നെത്തുന്ന ഉത്സവമാണ് കൊടുങ്ങല്ലൂർ ഭരണി. മാർച്ച് 19ന് കോഴിക്കല്ല് മൂടൽ ചടങ്ങ് നടക്കുന്ന ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കാനുള്ള നടപടികളും കൈക്കൊള്ളും. വൈറസ് ബാധ സംബന്ധിച്ച് ധാരാളം വ്യാജ വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും വരുന്നുണ്ട്. ഇത് സംബന്ധിച്ച് കർശന നടപടികളും നഗരസഭ കൈക്കൊള്ളുമെന്ന് നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു. വൈറസ് ബാധയ്ക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു . യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Readers Comment

Add a Comment