Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:05 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,religion,jacobite,corona virus,stop confession,i2inews

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ യാക്കോബായ സഭ കുമ്പസാരം താത്കാലികമായി നിര്‍ത്തിവെച്ചു. യാക്കോബായ സഭയുടെ കാത്തോലിക്കയും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയുമായ ബസേലിയോസ് തോമസ് പ്രഥമനാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇടവകകളിലേക്ക് അയച്ചിരിക്കുന്നത്. കുമ്പസാരത്തിനു പുറമെ ഹൂസോയും ഒഴിവാക്കിയിട്ടുണ്ട്. വ്യക്തിപരമായ കുമ്പസാരം ഒഴിവാക്കിയതിന് പകരമായി വിശ്വാസികളെ ഒന്നിച്ച്‌ നിര്‍ത്തി പാപമോചന പ്രാര്‍ഥന ചൊല്ലും. വൈദികന് കൊറോണ ലക്ഷണമുണ്ടെങ്കില്‍ നിര്‍ബന്ധമായും വിട്ടുനില്‍ക്കണം. ഇത്തരം സാഹചര്യങ്ങളില്‍ വൈദികന്റെ സാന്നിധ്യം പള്ളികളില്‍ ഇല്ലാതെ വന്നാല്‍ വിശ്വാസികള്‍ ഒന്നിച്ച്‌ ചേര്‍ന്ന് യാമ പ്രാര്‍ഥന ചൊല്ലി പിരിയാവുന്നതാണെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഈ സര്‍ക്കുലര്‍ എല്ലാ ഇടവകളിലും വായിക്കേണ്ടതാണെന്നും എല്ലാവരും ഇതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണെന്നും പ്രത്യേകം പറയുന്നുമുണ്ട്.

Readers Comment

Add a Comment