Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:40 am
  • 4th December, 2024
  • Broken Clouds
23.82°C23.82°C
  • Humidity: 98 %
  • Wind: 0.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ക്രിസ്ത്യൻ‌ പള്ളികളിലെ  ഇടവകാം​ഗത്തിന് പള്ളിസെമിത്തേരിയിൽ സംസ്കരിക്കുവാനുള്ള അവകാശം ഉറപ്പാക്കുന്ന ബില്ല് യാക്കോബായ- ഓർത്തഡോക്സ് വിഭാ​ഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തി നിയമസഭ ഏകകണ്ഠമായി പാസാക്കി. യാക്കോബായ- ഓർത്തഡോക്സ് സഭാതർക്കത്തെത്തുടർന്ന് പല പള്ളികളിലും മൃതദേഹം സംസ്കരിക്കാൻ സാധിക്കാത്ത പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞ മാസം കൊണ്ടുവന്ന ഓർഡിനൻസിന് പകരമാണ് ബിൽ.ഓർത്തഡോക്സ്-യാക്കോബായ സഭാവിശ്വാസത്തിൽ നിന്നുമാറി ഇതര ക്രൈസ്തവ വിഭാ​ഗതത്തിലോ മറ്റു മതങ്ങളിലോ ചേർന്നവർ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല എന്ന ഭേദ​ഗതിയോടെയാണ് ബിൽ പാസാക്കിയത്.

യാക്കോബായ- ഓർത്തഡോക്സ് സഭാതർക്കം പരിഹരിക്കാനായി കഴിഞ്ഞ ദിവസം സഭയിൽ അവതരിപ്പിച്ച ബില്ലിലെ അവ്യക്തതകൾ മറ്റ് സഭകളിലും പ്രശ്നങ്ങളുണ്ടാക്കുമെന്ന് പ്രതിപക്ഷവും കത്തോലിക്കാ സഭയും ചൂണ്ടിക്കാട്ടിയിരുന്നു. 2020 ലെ കേരള ക്രിസ്ത്യൻ സെമിത്തേരികൾ (ശവം അടക്കം ചെയ്യുന്നതിനുള്ള  അവകാശം) ബിൽ എന്നതിന് പകരം 2020 ലെ കേരള ക്രിസ്ത്യൻ ( മലങ്കര ഓർത്തഡോക്സ്-യാക്കോബായ) സെമിത്തേരികളിൽ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശബിൽ എന്ന് പേരുമാറ്റി.
ക്രിസ്ത്യാനി എന്നതിന്റെ വിശദീകരണത്തിൽ ജ്ഞാനസ്നാനം എന്നതു സ്നാനം എന്നാക്കി മാറ്റി. ശവം എന്ന വാക്ക് അപമര്യാദയാണെന്ന പ്രതിപക്ഷ വാദത്തെത്തുടർന്ന് മൃതദേഹം എന്ന് ഭേദ​ഗതി ചെയ്തു. സെമിത്തേരി എന്ന വാക്കിന്റെ വിശദീകരണത്തിൽ മൃതദേഹം ജഡമായോ സംസ്കാര പ്രക്രിയയിലൂടെ ചാരമായി മാറ്റിയിട്ടുള്ളതോ ആയിരുന്നാലും എന്ന വാചകവും ഒഴിവാക്കി. ഇരുസഭകളിലെയും വിശ്വാസപ്രകാരം മൃതദേഹം ദഹിപ്പിക്കാറില്ലെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
‌ സംസ്കാരം തടയുന്നവർക്ക് ഒരു വർഷം വരെ തടവോ 10,000 രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാൻ വ്യവസ്ഥചെയ്യുന്നതാണ് നിയമം. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ.കെ.ബാലനാണ് ബിൽ അവതരിപ്പിച്ചത്.

Readers Comment

Add a Comment