Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രാര്‍ത്ഥിച്ചിട്ട് കിടക്കണം എന്നു പറയുന്നതിന് ആത്മീയതയുമായോ മതാനുഷ്ഠാനവുമായോ എന്നതിനേക്കാള്‍ ബന്ധം മനസ്സും ബുദ്ധിയുമായാണ്!മനസ്സിന്റെ ശുദ്ധീകരണമാണ് പ്രാര്‍ത്ഥന. നിങ്ങള്‍ ഏതു മതസ്ഥനോ ആകട്ടെ. ഒരു പ്രാര്‍ത്ഥന മനസ്സിലോര്‍ത്ത് ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉള്ളില്‍ ആ പ്രാര്‍ത്ഥന മാത്രമേയുള്ളൂ. അന്നു നടന്ന മറ്റെല്ലാ തിരക്കുകളും പ്രശ്‌നങ്ങളും വേവലാതികളും സംഘര്‍ഷങ്ങളും സങ്കീര്‍ണതകളും ആ അല്പനേരം നിങ്ങള്‍ മറക്കുന്നു. മനസ്സിനെ പ്രാര്‍ത്ഥന ഇന്ന ഒരൊറ്റ വിഷയത്തിലേക്ക് കേന്ദ്രീകരിക്കുന്നതു കൊണ്ടാണ് ഇതു സാധ്യമാകുന്നത്.

ഏറ്റവും കൂടുതല്‍ പേര്‍ പ്രാര്‍ത്ഥിക്കുന്ന കാര്യം 'നല്ലതു വരണേ...' എന്നാണ്. ലോകനന്മയല്ല, നമ്മുടെ സ്വന്തം നന്മ. അതില്‍ ഒരു സ്വാര്‍ത്ഥതയുമില്ല. നല്ലതു സംഭവിക്കണം എന്ന് ആഗ്രഹിക്കുന്നയാള്‍ക്ക്, ചീത്ത പ്രവൃത്തികള്‍ ചെയ്യരുതെന്ന് അറിയാമായിരിക്കുമല്ലോ. മനുഷ്യനല്ലേ, പലതും ചെയ്തുപോകും. ആലോചിക്കാതെ, ആവേശത്തില്‍ പലതും പറയും, ചെയ്യും. രാത്രി ഉറങ്ങാന്‍ കിടന്നുകഴിഞ്ഞ് അഞ്ചു മിനിട്ടില്‍ ഒരു റീവൈന്‍ഡിംഗ് നടത്തുക. അന്നത്തെ ദിവസം എന്തെല്ലാം സംഭവിച്ചു?

എവിടെയെല്ലാം പോയി, പുതിയ ആരെയെല്ലാം പരിചയപ്പെട്ടു, എത്ര സുഹൃത്തുക്കളുമായി വഴക്കിട്ടു, അച്ഛനമ്മമാരുമായും ഭാര്യയുമായും മക്കളുമായും എന്തെല്ലാം പങ്കുവച്ചു, ഓഫീസില്‍ എന്തെല്ലാം സംഭവിച്ചു, മേലുദ്യോഗസ്ഥന്‍ ഇന്ന് തനിക്കു താക്കീത് നല്‍കിയത് എന്തിന്, തെറ്റ് യഥാര്‍ത്ഥത്തില്‍ ആരുടെ ഭാഗത്താണ്, സംസാരമോ പ്രവൃത്തിയോ എപ്പോഴെങ്കിലും നിങ്ങളുടെ പിടിയില്‍ നില്‍ക്കാതെ വഴുതിപ്പോയോ, അത് ആരെയെങ്കിലും വേദനിപ്പിച്ചോ.... എല്ലാറ്റിനും കൂടി അഞ്ചു മിനിട്ട് മതി.

സ്വയം തിരുത്ത് ആവശ്യമുണ്ടോ എന്ന് അപ്പോള്‍ ബോധ്യമാകും. തിരുത്തേണ്ടത് തിരുത്തണം. സോറി പറയേണ്ടവരോട് അതു പറയുക തന്നേ വേണം. താക്കീത് ചെയ്യേണ്ടവരെ താക്കീതു ചെയ്യണം. പ്രവൃത്തിയില്‍ തെറ്റു സംഭവിച്ചെങ്കില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതു പതിവാക്കിയാല്‍ അതുതന്നെയാണ് പ്രാര്‍ത്ഥന. മറ്റുള്ളവര്‍ നമ്മളോടു ചെയ്ത കാര്യങ്ങളാണ് നമ്മള്‍ കൂടുതല്‍ ചിന്തിക്കുന്നത്. നമ്മള്‍ അവരോടു ചെയ്ത പ്രവൃത്തികള്‍ നമ്മള്‍ ആലോചിക്കുന്നതേയില്ല, വേവലാതിപ്പെടുന്നില്ല. പ്രാര്‍ത്ഥന മനസ്സിനെ ശുദ്ധമാക്കും, ഭാരം കുറയ്ക്കും, കൂടുതല്‍ നല്ല പ്രവൃത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും.

Readers Comment

Add a Comment