Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:14 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,religion, makarasamkramam, i2inews

മകര സംക്രമം എന്നാൽ സൂര്യൻ ധനു രാശിയിൽനിന്നു മകരം രാശിയിലേക്കു കടക്കുന്ന സമയം അഥവാ ദിവസം എന്നാണു അർത്ഥം. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് എന്ന സന്ദേശമാണ് മകര സംക്രമം നല്കുന്നത്. സംക്രമം എന്ന വാക്കിന്നു അർത്ഥം  ശരിയായ കാല്‍വെപ്പ് എന്നാണ്. ധനു രാശിയില്‍ നിന്ന് മകരം രാശിയിലെക്കുള്ള സൂര്യന്റെ പ്രവേശനത്തിനെ മകരസംക്രമം എന്ന് പറയുന്നു.

ദക്ഷിണായനം പൂര്‍ത്തിയാക്കി ഉത്തരായനം ആരംഭിക്കുന്നത് ഈ സുദിനത്തില്‍ ആണ്.ഉത്തരായന കാലം സദ്‌കര്‍മ്മങ്ങള്‍ക്ക് ഉചിതമായ കാലം ആണ്.സൂര്യന്റെ നേര്‍രശ്മികള്‍ ഭാരതത്തില്‍ പതിക്കുന്നത് ഉത്തരായന കാലഘട്ടത്തില്‍ ആണ് .ഭാരതത്തില്‍ പകലിന്റെ ദൈര്‍ഘ്യം ഈ കാലയളവില്‍ കൂടുതല്‍ ആണ് .അതായത് ,പരിവര്‍ത്തനത്തിന്റെ കാലം എന്നും പറയാം.

മകര സംക്രമ ദിനത്തില്‍ ഉത്തരായനം ദേവന്മാര്‍ക്ക് പകലാണ്. ഈ സമയം സ്വര്‍ഗവാതില്‍ തുറന്നിരിക്കും എന്നാണ് വിശ്വാസം. ഈ ആറു മാസത്തില്‍ മരിക്കുന്നവര്‍ ബ്രഹ്മത്തെ പ്രാപിക്കും എന്നാണൊരു വിശ്വാസം.  സ്വച്ഛന്ദമൃത്യുവായ ഭീഷ്മര്‍ ശരശയ്യയില്‍ ഉത്തരായനം കാത്തുകിടന്ന കഥ പ്രസിദ്ധമാണല്ലോ.മഹാഭാരതത്തില്‍ മുറിവേറ്റ ഭീഷ്മര്‍ 
മരിക്കാന്‍ കൂട്ടാക്കാതെ ശരശയ്യയില്‍ കിടന്നു - ഉത്തരായന പുണ്യമാസക്കാല മൂഹൂര്‍ത്തത്തിനായി 56 ദിവസം അദ്ദേഹം കാത്തിരുന്നു. ഉത്തരായനത്തിലേ അദ്ദേഹം പ്രാണന്‍ വെടിഞ്ഞുള്ളൂ.

തീര്‍ത്ഥ സ്നാനം നടത്താന്‍ ഏറ്റവും ശുഭകരമായ നാളാണിതെന്നാണ് വിശ്വാസം. ശംഖാസുരനെ വധിച്ച മഹാവിഷ്ണു മകര സംക്രമ ദിവസം ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു. അന്ന് തൊട്ടാണ് മകര സംക്രമദിനം സ്നാന പുണ്യദിനമായി തീര്‍ന്നത് എന്ന് വിശ്വസിച്ചു വരുന്നു. 

മകര സംക്രാന്തി തൈപ്പൊങ്കലായി തമിഴ്‌നാട്ടിലും, ഭോഗി ആയി കര്‍ണാടകത്തിലും ആന്ധ്രയിലും ആഘോഷിക്കുന്നു. ഹരിദ്വാറില്‍ മഹാ കുംഭമേളയും സംക്രമ സ്‌നാനവും. ബംഗാളില്‍ ഗംഗാസാഗര്‍ മേളയായും ആസാമില്‍ ഭോഗാലി ബിഹുവും, ഒറീസയില്‍ മകര മേളയും ആയി ഈ ദിനം കൊണ്ടാടുന്നു.കേരളത്തിൽ ശബരിമലയിലെ പ്രധാന ഉത്സവമായ മകരവിളക്ക് മഹോൽസവത്തിന്റെ അനുഷ്ടാന ചടങ്ങുകൾ തുടങ്ങുന്നത് മകരസംക്രാന്തി മുതലാണ്

Readers Comment

Add a Comment