Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശബരിമല മണ്ഡലപൂജക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തങ്കഅങ്കിയുമായി രഥ ഘോഷയാത്ര പുറപ്പെട്ടു. രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്. പുലര്‍ച്ച 4.30 മുതല്‍ ആറന്മുള ക്ഷേത്രത്തിന്റെ ആനക്കൊട്ടിലില്‍ ദര്‍ശനത്തിനു വെച്ചശേഷം കിഴക്കേ നടയില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. 26ന് വൈകീട്ട് സന്നിധാനത്തെത്തി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും. 27ന് രാവിലെ 10നും 11.40നും മധ്യേയുള്ള കുംഭം രാശിയില്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും. പതിനെട്ടാംപടിയും കൊടിമരവും ഉള്‍പ്പെടുത്തി ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഘോഷയാത്രക്കുള്ള രഥം നിര്‍മിച്ചിട്ടുള്ളത്.പരമ്പരാഗതമായി രഥം നിര്‍മിക്കുന്ന കുടുംബമാണ് ഇത്തവണയും രഥം ഒരുക്കിയത്. മണ്ഡലപൂജക്കു ശേഷം നടയടച്ചാല്‍ തുടര്‍ന്ന് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം 30ന് വൈകീട്ട് 5.30ന് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. മൂന്നു ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ തങ്കഅങ്കി ഘോഷയാത്രക്ക് സ്വീകരണം നല്‍കും. 26ന് പമ്പയിൽ എത്തുന്ന തങ്കഅങ്കി അവിടെ നിന്ന് പേടകത്തിലാക്കി സന്നിധാനത്ത് എത്തിക്കും. തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ നടക്കു വച്ചതാണ് 451 പവന് തൂക്കമുള്ള തങ്കഅങ്കി. തിരുവാറന്മുള ക്ഷേത്രത്തിലാണ് ഇത് സൂക്ഷിക്കുന്നത്.
31.82°C








