Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:12 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കായംകുളം കട്ടച്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സുപ്രീം കോടതി വിധിയനുസരിച്ച് ഓര്‍ത്തഡോക്‌സ് സഭാ വൈദികരും വിശ്വാസികളും പ്രവേശിച്ച് ആരാധന നടത്തി. ആരാധനാ സ്വാതന്ത്ര്യം സംബന്ധിച്ച് നാല്പതു വര്‍ഷത്തോളമായി തുടരുന്ന നിയമപോരാട്ടത്തിന് അന്ത്യംകുറിച്ച് ഒരു പള്ളിയില്‍ക്കൂടി വ്യവസ്ഥാപിത രീതിയില്‍ ഭരണം നടത്താനുള്ള അവസരമാണ് ഇതോടെ കൈവന്നത്. രക്തച്ചൊരിച്ചിലോ സംഘര്‍ഷമോ കൂടാതെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് പൂര്‍ണ സഹകരണം നല്‍കിയ ജില്ലാ ഭരണകൂടത്തിനും പൊലീസ് അധികാരികള്‍ക്കും ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ നന്ദി അറിയിച്ചു.

സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് കട്ടച്ചിറ പള്ളിയുടെ യഥാര്‍ത്ഥ അവകാശം സംബന്ധിച്ച് അന്തിമ വിധി പുറപ്പെടുവിച്ചിട്ട് ഒരു വര്‍ഷത്തോളമായി. എന്നാല്‍, ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ധൃതിപിടിച്ച് നടപ്പിലാക്കാന്‍ ഒരുങ്ങിയിറങ്ങിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ കട്ടച്ചിറ പള്ളിയുടെ കാര്യത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ ഒരു താത്പര്യവും കാണിച്ചില്ല.

കട്ടച്ചിറ പള്ളിയുടെ കാര്യത്തില്‍ കോടതി വിധി നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തീയ സര്‍ക്കാരിന്റെ ഉദാസീനതയ്‌ക്കെതിര സുപ്രീം കോടതി അതിരൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും, ചീഫ് സെക്രട്ടറിയെ സുപ്രീം കോടതിയിലേക്ക് വിളിച്ചുവരുത്തി ശിക്ഷ നല്‍കാനുള്ള കോടതിയുടെ അധികാരം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പരമോന്നത നീതിപീഠത്തിന്റെ വിധിയോ അന്ത്യശാസനമോ ഗൗനിക്കാതിരുന്ന സര്‍ക്കാരിനേറ്റ ശക്തമായ തിരിച്ചടിയാണ് രക്തച്ചൊരിച്ചിലോ സംഘര്‍ഷമോ കൂടാതെ ഓര്‍ത്തഡോക്‌സ് സഭാ വൈദികരും വിശ്വാസികളും പള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്തിയ ചരിത്രമുഹൂര്‍ത്തം.

സംഘര്‍ഷങ്ങള്‍ ഒഴിവാക്കുവാനാണ് ഓര്‍ത്തഡോക്‌സ് സഭ ഇത്ര കാലവും ക്ഷമാപൂര്‍വം കാത്തിരുന്നത്. അധികാരികള്‍ ശക്തമായ നിലപാട് സ്വീകരിക്കുകയും ഇച്ഛാശക്തിയോടെ പെരുമാറുകയും ചെയ്താല്‍ യാതൊരു ക്രമസമാധാന പ്രശ്‌നവും കൂടാതെ സഭയുടെ എല്ലാ പള്ളികളിലും വിധി നടപ്പാക്കാനാകുമെന്നതിനു തെളിവാണ് ഇത്. നിയമപരമായി ചുതലയേറ്റ വികാരി ഫാ. ജോണ്‍സ് ഈപ്പന്‍ എത്രയും വേഗം ഇടവക രജിസ്റ്റര്‍ പുതുക്കുന്നതാണെന്നും, 1934-ലെ ഭരണഘടനയനുസരിച്ച് ഇടവക ഭരണം ക്രമീകരിക്കുന്നതാണെന്നും അറിയിച്ചു. ഇടവകയുമായി ചേര്‍ന്നുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആരെയും തിരസ്‌കരിക്കുകയില്ലെന്ന് വികാരി അറിയിച്ചതായും സഭയുടെ ഔദ്യോഗിക വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു.

 

Readers Comment

Add a Comment