Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശബരിമല സ്ത്രീ പ്രവേശനത്തെ എതിർത്തുകൊണ്ട് ഗായകൻ യേശുദാസ് രംഗത്തെത്തി. സുന്ദരികളായ സ്ത്രീകൾ ഭക്തരുടെ മനസ്സിൽ ചാഞ്ചല്യം ഉണ്ടാക്കുമെന്ന് യേശുദാസ് പറഞ്ഞു. ശബരി മലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ കോടതി അന്തിമ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് യേശുദാസ് തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. മുമ്പ് പല തർക്ക വിഷയങ്ങളിലും യേശുദാസിന്റെ പ്രസ്താവന വിവാദമായിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്ര പ്രവേശന നിയമത്തിനെതിരെ യേശുദാസ് ആലപിച്ച ഗുരുവായൂർ അമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും എന്ന ഗാനം എഴുതിയത് വയലാറാണ്. സംഗീതം നൽകിയത് ദേവരാജനും. എന്നാൽ വയലാർ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിന് സംരക്ഷണം നൽകാനുള്ള ധനസമാഹാരണത്തിനായി അന്നത്തെ മുഖ്യമന്ത്രിയായ സി. അച്യുതമേനോൻ മുന്നിട്ടിറങ്ങിയപ്പോൾ മദ്യപിച്ച് കരൾരോഗം വന്ന് മരിച്ചയാൾക്ക് ഒരു രൂപ പോലും നൽകില്ലെന്ന് യേശുദാസ് പറഞ്ഞതിനെ ചൊല്ലിയുള്ള വിവാദം ഇന്നും അവസാനിച്ചിട്ടില്ല.
31.82°C








