Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:33 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമല വരുമാനത്തിൽ ഇക്കുറി വൻ വർദ്ധനവെന്ന് ദേവസ്വം ബോർഡ്. തീർത്ഥാടനം തുടങ്ങി രണ്ട് ദിവസം പിന്നിടുമ്പോൾ സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണത്തിലും വർധനയുണ്ട്.നടവരവ് ,അപ്പം, അരവണ, കടകളിൽ നിന്നുള്ള വരുമാനം എന്നിവയിലെ വരവ് സംബന്ധിച്ച കണക്കാണ് ദേവസ്വം ബോർഡ് പുറത്തുവിട്ടത്. അദ്യ ദിവസത്തെ വരുമാനം 3 കോടി 32 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 1.28 ലക്ഷം രൂപയുടെ വർധനവാണുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർത്ഥാടകർ കൂടുതലായി ദർശനത്തിനെത്തുന്നുണ്ട്. ഇതും വരുമാന വർധനവിന് കാരണമായി.

മണ്ഡലകാല തീർത്ഥാടനത്തിന്റെ ആദ്യ ദിനം ശബരിമല സന്നിധാനത്തെത്തിയത് അര ലക്ഷത്തിലധികം തീർത്ഥാടകരാണ്. സംഘർഷമൊഴിഞ്ഞതും പൊലീസ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതും തീർത്ഥാടകരുടെ എണ്ണം വർധിക്കാൻ കാരണമായി. അതേസമയം, മാളികപ്പുറത്തെ ബിൽഡിംഗ് പൊളിച്ച് മാറ്റി തീർത്ഥാടകർക്ക് വിശ്രമ സൗകര്യം ഒരുക്കാനുള്ള ഹൈക്കോടതി നിർദേശം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ശൗചാലങ്ങളും കുടിവെള്ള സൗകര്യവും വർധിപ്പിക്കണമെന്നാണ് തീർത്ഥാടകരുടെ മറ്റൊരു ആവശ്യം.

 

Readers Comment

Add a Comment