Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:02 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പിറവം പള്ളി കേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ നല്‍കിയ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് അരുണ്‍ മിശ്ര ഉള്‍പ്പടെയുള്ള ജഡ്ജിമാര്‍ക്ക് പുറമെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയിലെ മുതിര്‍ന്ന മൂന്ന് ജഡ്ജിമാരും ചേര്‍ന്നാകും കേസ് പരിഗണിക്കുക. മലങ്കര സഭക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ വിധി. ഇതിനെതിരെയാണ് യാക്കോബായ സഭ തിരുത്തല്‍ ഹര്‍ജി നല്‍കിയത്. കേസിലെ പുനഃപരിശോധന ഹര്‍ജി നേരത്തെ തള്ളിയിരുന്നു.സഭയ്ക്കു നീതി ലഭിക്കണമെന്നു ആവശ്യപ്പെട്ടു  യാക്കോബായ സഭ മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സാന്ത്രയോസ് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല സഹന സമരം മൂന്നാം  ദിനത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് പിറവം പള്ളി വിധി സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത് 

Readers Comment

Add a Comment