Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:14 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

‌സഭാ തർക്കത്തെ തുടർന്ന് യാക്കോബായ സഭാ വിശ്വസികളുടെ മൃതസംസ്കാരം നിഷേധിക്കുകയും സഭയുടെ ദേവാലങ്ങൾ കയ്യേറുകയും ചെയ്യുന്ന ഓർത്തഡോക്സ് സഭാ നിലപാടിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നല്കിയ ഉത്തരവ് നടപ്പാക്കണമെന്ന ആവശ്യവുമായി യാക്കോബായ സഭ. ഈ ആവശ്യമുന്നയിച്ച് വിവിധ ഭദ്രാസനങ്ങളിൽ നിന്നായി 2 ലക്ഷത്തോളം സഭാപ്രതിനിധികൾ ഒപ്പിട്ട ഭീമഹർജി സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി അഭിവന്ദ്യ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഇന്ന‌് 12നു ഗവർണർ ശ്രീ. മുഹമ്മദ് ആരിഫ്ഖാന് സമർപ്പിച്ചു.

ചെന്നൈ മൈലാപ്പൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, വൈദികട്രസ്റ്റി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ, അൽമായ ട്രസ്റ്റി കമാൻഡർ ഷാജി ചൂണ്ടയിൽ, സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ്, ഷെവലിയർ സി.ഇ. ചാക്കുണ്ണി എന്നിവരും മെത്രാപ്പോലീത്തൻ ട്രസ്റ്റിക്കൊപ്പം ഗവർണറെ കണ്ടു. മാന്യമായ മൃതസംസ്കാരത്തിന് അനുവദിക്കണമെന്നും വിശ്വാസികളുടെ മൗലിക അവകാശങ്ങൾ സംരക്ഷിക്കണമെന്നും ദേശീയ മനുഷ്യവകാശ കമ്മീഷൻ നേരത്തെ കേരള ചീഫ്സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ ആവശ്യമായ നിർദേശങ്ങൾ സംസ്ഥാന സർക്കാരിന് നൽകണമെന്നുമാണ് സഭയുടെ ആവശ്യം.

Readers Comment

Add a Comment