Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:21 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൊതുപരീക്ഷകളില്‍ മികച്ച വിജയം നേടിയവരും കലാകായിക രംഗങ്ങളില്‍ മികവു തെളിയിച്ചവരും വിവിധ അവാര്‍ഡ്‌ ജേതാക്കളുമായ സഭാംഗങ്ങളെ അനുമോദിക്കുന്നതിന്‌ ഇന്ത്യൻ ഓര്‍ത്തഡോക്‌സ്‌ സഭ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് വിതരണത്തിൽ സംഘാടന വീഴ്ച. ഒക്ടോബർ 13 വ്യാഴം ഉച്ചകഴിഞ്ഞ്‌ 2.30നു പരുമല സെമിനാരി ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചത്.

പത്താം ക്ലാസ് മുതല്‍ പി എച്ച് ഡി വരെ ഉന്നത വിജയം നേടിയവരും കലാ-കായിക രംഗത്ത് മികവുറ്റ പ്രവര്‍ത്തനം കാഴ്ച വച്ചവരുമായ 2500 ഓളം പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിപാടി സമർഥരായ വിദ്യാർത്ഥികളെ അപമാനിക്കുന്ന ചടങ്ങായി മാറിയതിനെത്തുടർന്ന് വിശ്വാസികളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധമാണുയരുന്നത്.

മത്തായി മൂന്നാമൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഉദ്‌ഘാടനം ചെയ്തത് കേരള നിയമസഭ സ്പീക്കര്‍ അഡ്വ. എ. എന്‍. ഷംസീർ ആണ്.

മാസങ്ങൾക്ക് മുൻപേ കൃത്യമായ വിവരങ്ങൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ ഈ പരിപാടി മലങ്കര സഭയിലെ ഭാവി വാഗ്ദാനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിശ്വാസികൾ പ്രതികരിക്കുന്നു. പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന ദൈവാലയത്തിൽ സന്ധ്യാ നമസ്കാരത്തിന്റെ സമയത്ത് പോലും തങ്ങളുടെ മെഡലുകൾ തിരക്കി കുഞ്ഞുങ്ങൾ ഓടുന്ന സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്.

മാത്രമല്ല, കോവിഡാനന്തര അനുമോദനസമ്മേളനം എന്ന നിലയിൽ സമ്മാനാർഹരെ സഭയോട് ചേർത്തു നിർത്തി ഭംഗിയായി നടത്തേണ്ട ഒരു പ്രോഗ്രാം ആയിരുന്നു ഇത്തരത്തിൽ കുളമാക്കിയത്. എന്നാൽ നിശ്ചയിച്ച തീയതിയും , കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയില്ല.

ഇത്രയും കുട്ടികൾ എത്തുമെന്ന് കൃത്യമായ അറിവ് ഉണ്ടായിട്ട് പോലും അവർക്ക് മാന്യമായി അവാർഡ്  വിതരണം ചെയ്യുവാനുള്ള ക്രമീകരണം നടത്തുവാൻ സംഘാടകർക്ക് കഴിഞ്ഞില്ല എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

മുൻ വർഷങ്ങളിൽ കോട്ടയം ദേവലോകത്തുവച്ചും മാമൻ മാപ്പിള ഹാളിൽ വച്ചും വളരെ പ്രഫഷണലായ രീതിയിലായിരുന്നു ഇത്തരം അവാർഡ് ദാന ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണ മത്തായി മൂന്നാമനെ സുഖിപ്പിക്കുവാൻ സഭ മാനേജിങ് കമ്മിറ്റി അംഗങ്ങൾക്കുവേണ്ടിയുള്ള ട്രെയിനിങ് പ്രോഗ്രാം പരുമലയിൽ നടക്കുന്നതിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സൗകര്യം മാത്രം നോക്കിയാണ് ഇത്തവണ അവാർഡ് ദാനം അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ക്രമീകരിക്കാതെ പരുമലയിൽ ആസൂത്രണം ചെയ്‍തത്. അതുമാത്രമല്ല കോട്ടയത്ത് മറ്റു ഹാളുകൾ വാടകയ്‌ക്കെടുത്ത് ചെയ്യണമെങ്കിൽ അതിനായി ലക്ഷങ്ങൾ നൽകണം, അതിനാൽ പണം ലാഭിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു ക്രമീകരണം ചെയ്തത്.

സഭ സെക്രട്ടറി, അൽമായ സെക്രട്ടറി, വൈദിക ട്രസ്റ്റി എന്നിവർക്കാണ് ഈ പരിപാടി നടത്തുന്നതിന്റെ കൂട്ടുത്തരവാദിത്വമെങ്കിലും തങ്ങൾ മാറ്റം കൊണ്ടുവരുമെന്ന് പറഞ്ഞുതുടങ്ങിയ പ്രഥമ പരിപാടി തന്നെ നാറ്റക്കേസായി പര്യവസാനിച്ചു.  

സാധാരണഗതിയിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് അവധി ദിവസങ്ങളിലായിരുന്നു. എന്നാൽ ഇത്തവണ വർക്കിങ് ഡേയിലായതിനാൽ മാതാപിതാക്കളിൽ നല്ലൊരു ശതമാനവും ജോലിക്കുപോകാതെ ലീവ് എടുത്താണ് വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയത്. ഇവരുടെ സൗകര്യം പോലും സംഘാടകർ ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല, അവരുടെ കുഞ്ഞുങ്ങളെ അപമാനിക്കുന്നതായി മാറി ഈ ചടങ്ങ് .

നൽകുന്ന ഓരോ മെഡലും അമ്പതു രൂപ അല്ലെങ്കിൽ എഴുപത്തഞ്ചു രൂപയിൽ കൂടുതൽ മൂല്യമില്ലാത്തതാണ്. അത് കാതോലിക്കയുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങുന്നത് മൊണ്ണ  വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്. എന്നാൽ ഇത് ചാക്കിൽ വാരി കെട്ടി പള്ളിയുടെ മൂലയിൽ ഇട്ടതിൽ നിന്നും കുട്ടികൾക്ക് അതിൽ നിന്നും  തെരഞ്ഞെടുക്കേണ്ട ഗതികേടായി മാറി ഈ പരിപാടി.  

ഇങ്ങനെ വിദ്യാർത്ഥികളെ അഭിനന്ദിക്കുവാൻ വിളിച്ചുചേർത്ത ചടങ്ങ് ഇന്ത്യൻ ഓർത്തഡോക്സ് സഭയിലെ സമർത്ഥരായ വിദ്യാർത്ഥികളെ അപമാനിക്കുന്ന ചടങ്ങായി മാറി. ഇതിനെതിരെ സഭയിലും വിശ്വാസികൾക്കിടയിലും പ്രതിഷേധം ഉയരുകയാണ്.

ഈ കാണിച്ചതൊക്കെ ശരിയാണോ മെത്രാനെ എന്നുചോദിച്ചപ്പോൾ ഒരു മെത്രാൻ പറഞ്ഞ മറുപടി അന്വേഷിപ്പിൻ കണ്ടെത്തും എന്നല്ലേ കർത്താവ് പറഞ്ഞിരിക്കുന്നത് എന്നാണ്.

 

Readers Comment

Add a Comment