Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോക പ്രശസ്ത ദൈവശാസ്ത്രജ്ഞനും മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന പ്രഥമ മെത്രാപ്പോലിത്തായുമായിരുന്ന ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ സ്മരണാർത്ഥം ഡൽഹി സോഫിയ സൊസൈറ്റി ഏർപ്പെടുത്തിയ ഏഴാമത് ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് അവാർഡ്, ലഡാക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹിക പ്രവർത്തകനായ സോനം വാങ്‌ചുക്കിന്.
ഹോസ് ഖാസ് സെ. മേരീസ് കത്തീഡ്രലിൽ ചേർന്ന ഇടവക പ്രതിനിധികളുടെ യോഗത്തിൽ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് അവാർഡ് പ്രഖ്യാപനം നിർവഹിച്ചു. അഞ്ചു ലക്ഷം രൂപയും, പ്രശംസാപത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്.
2022 നവംബർ 27- നു ഇന്ദിരാപുരം സെ. തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അവാർഡ് ദാനചടങ്ങു നടക്കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാൻ അറിയിച്ചു.
ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത തൃപ്പൂണിത്തുറയിൽ തടിക്കൽ എന്ന പരമ്പരാഗത ക്രിസ്ത്യൻ കുടുംബത്തിൽ 1922 ഓഗസ്റ്റ് മാസം ഒൻപതാം തീയതിയാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസവും, സ്കൂൾ പഠനത്തിൽ ഡിസ്റ്റിംഗ്ഷനോട് കൂടി പാസ് ആകുകയും ചെയ്ത പോൾ വർഗീസിന് എന്ന ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത തുടർ പഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു.
തുടർന്ന് ഫ്രീലാൻസ് പത്രപ്രവർത്തകൻ, കൊച്ചിയിലെയും മലബാറിലെയും വിവിധ പത്രങ്ങൾക്കായി വാർത്തകൾ ശേഖരിച്ചു നൽകുക, കൊച്ചിൻ ട്രാൻസ്‌പ്പോർട്ട് കമ്പനിയിൽ, കപ്പൽ ശാലയിൽ ജോലി അങ്ങനെ നിരവധി ജോലികൾ ചെയ്തു. ചെറിയതോതിൽ ഉള്ള ഉപരിപഠനത്തിനു ശേഷം 1942 ൽ ഒരു പരീക്ഷയിലൂടെ ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് ഡിപ്പാർട്ട്മെന്റിൽ ജോലി തരപ്പെട്ടു. ശേഷം വിവിധ സ്ഥലങ്ങളിൽ പോസ്റ്റ്മാസ്റ്റർ, ടെലെഗ്രാഫിസ്റ്റ് എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചു.
പൗലോസ് മാർ ഗ്രീഗോറിയോസ് ഗോശെൻ കോളേജ്, പ്രിൻസ്ടൺ തിയോളജിക്കൽ സെമിനാരി, ഒക്‌ലഹോമ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നും ഉപരിപഠനം പൂർത്തീകരിച്ചു. ദൈവശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കി 1954 ൽ ഇന്ത്യയിലേക്ക് തിരികെ വന്ന്, ആലുവ ഫെല്ലോഷിപ് ഹൌസ് ഡയറക്ടർ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് വിസിറ്റിംഗ് പ്രൊഫസർ എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചു.
1955 ൽ കോട്ടയം പഴയ സെമിനാരി അധ്യാപകനായും, ഓർത്തഡോക്സ് സ്റ്റുഡന്റ്‌സ് ക്രിസ്ത്യൻ മൂവ്മെന്റ് ജനറൽ സെക്രട്ടറിയായും സേവനം ആരംഭിച്ചു. 1956 ൽ ഇന്ത്യ സന്ദർശിക്കുവാൻ എത്തിയ എത്യോപ്യൻ ഭരണാധികാരിയുടെ സഹായിയായും, ഉപദേഷ്‌ടാവായും പൗലോസ് മാർ ഗ്രീഗോറിയോസ് സേവനം അനുഷ്ഠിച്ചു.
1961 ൽ വൈദീക പദവി ലഭിച്ച ശേഷം വർഗീസ് അച്ചനായ് ദൈവശാസ്ത്ര പഠനം പുനരാരംഭിച്ചു. ഓക്സ്ഫോർഡ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നായി ഡോക്ടറേറ്റ് പഠനം പൂർത്തീകരിക്കുകയും കൽക്കട്ട സെറാമ്പൂർ കോളേജിൽ നിന്നും ദൈവശാസ്‌ത്രത്തിൽ ഡോക്ടറേറ്റ് ബിരുദവും കരസ്ഥമാക്കി.
1975 ൽ കൂടിയ മലങ്കര അസോസിയേഷൻ വർഗീസ് അച്ചനെ മെത്രാപോലിത്ത സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു. തുടർന്ന് മഹാപുരോഹിത സ്ഥാനം ലഭിച്ച ശേഷം പുതുതായ് രൂപീകരിച്ച ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയായി സഭ ഗ്രീഗോറിയോസിനെ ചുമതല ഏൽപ്പിച്ചു. മെത്രാപ്പോലീത്ത തന്റെ മരണം വരെയും തൽസ്ഥാനത്തു തുടർന്നു. ഡൽഹി ഓർത്തഡോൿസ് സെന്റർ, നീതി ശാന്തി കേന്ദ്ര, സർവ ധർമ്മ നിലയ എന്നീ പദ്ധതികൾ അഭി. ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ സംഭാവനകൾ ആണ്.
നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ തിരുമേനി കരസ്ഥമാക്കി. 1983, 1988 എന്നീ കാലഘട്ടങ്ങളിൽ വേൾഡ് കൌൺസിൽ ഓഫ് ചർച്ചസ് പ്രതിനിധികളെ യു.എൻ ജനറൽ അസംബ്ലി സെഷൻ ഉൾപ്പടെ വിവിധ പ്രധാന സമ്മേളനങ്ങളിൽ വഴി നയിച്ചു. വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിലും അതിനുപുറമെ പല സന്ദർഭങ്ങളിൽ കോളനിവല്കരണത്തെ തന്റേതായ രീതിയിൽ ഗ്രീഗോറിയോസ് തിരുമേനി ശക്തമായി എതിർക്കുകയും, പ്രതിഷേധം അറിയിക്കുകയും ചെയ്തു.
1979 ൽ അമേരിക്കയിൽ കംബ്രിഡ്‌ജിൽ വിശ്വാസം, ശാസ്ത്രം, ഭാവി എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സമ്മേളനത്തിൽ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. 1970 മുതൽ 1990 വരെ ഉള്ള നീണ്ട കാലയളവിൽ ക്രിസ്ത്യൻ പീസ് കോൺഫറൻസ് വൈസ് പ്രസിഡന്റായും തിരുമേനി സേവനം അനുഷ്ഠിച്ചു.
1996 നവംബർ മാസം ഇരുപത്തിനാലാം തീയതി ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഇഹലോകവാസം വെടിഞ്ഞു കർത്തൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു. ഭൗതീക ശരീരം കോട്ടയം പഴയ സെമിനാരി ചാപ്പലിൽ കബറടക്കപ്പെട്ടു.
31.82°C








