Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിനച്ചിരിക്കാത്ത നേരത്ത് ലഭിച്ച അധികാരത്തിൽ, മതിഭ്രമം ബാധിച്ച് അർഥശൂന്യമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ലോകമൊട്ടുക്കും പാഞ്ഞുനടന്ന ഇന്ത്യൻ ഓർത്തഡോക്സ് സഭയെ സമൂഹമധ്യത്തിൽ പരിഹാസപാത്രമാക്കിയ കാതോലിക്കയെ ഓർത്ത് ഒരു വിശ്വാസിയുടെ കുറിപ്പ് വൈറലാവുന്നു. പത്തനംതിട്ട സ്വദേശിയായ സാമുവേൽ മാത്യുവിന്റെ കുറിപ്പാണ് വൈറലാകുന്നത്. വെളിവ് നഷ്ടപ്പെട്ട സഭാനേതൃത്വത്തിനോടുള്ള ചില ചോദ്യശരങ്ങളാണ്
അദ്ദേഹം ഈ കുറിപ്പിലൂടെ ഉന്നയിക്കുന്നത്. ഇതിനോടകം സഭയുടെ വിവിധ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ കുറിപ്പ് ഇപ്രകാരമാണ്.
ഇനിയും അവസാനിക്കാത്ത അർത്ഥശൂന്യമായ സ്വീകരണങ്ങൾ.
സമീപകാലത്ത് വാഴിക്കപ്പെട്ട കാതോലിക്കായും മെത്രാപ്പോലീത്തമാരും സഭാസ്ഥാനികളും അന്തമില്ലാത്ത സ്വീകരണങ്ങൾ ഏറ്റുവാങ്ങി നാള് നീക്കുന്നു. ഇതിപ്പോൾ ശരിക്കും അറപ്പായി തുടങ്ങിയിട്ടുണ്ട്. ദൈവവേലയ്ക്ക് വേണ്ടി ഇറങ്ങിത്തിരിച്ച നിങ്ങൾ, വീടില്ലാതെ അലഞ്ഞ യേശുവിന്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കപ്പെട്ട നിങ്ങൾ എന്ന് ഈ സ്വീകരണങ്ങൾ നിർത്തും?
സഭയ്ക്കും ഇടവകകൾക്കും ജനങ്ങൾക്കും ഇപ്പോൾ ഏറ്റവും ആവശ്യമായിരിക്കുന്നത് ഈ സ്വീകരണങ്ങൾ ആണോ? ഈ സഭ ഇന്ന് ഈ കാലത്ത് നേരിടുന്ന കുറച്ച് പ്രതിസന്ധികളും വെല്ലുവിളികളും ചുവടെ ചേർക്കുന്നു :-
1. സുവിശേഷം എന്താണെന്ന് അറിയാതെ നിരീശ്വരവാദത്തിലേക്കും യുക്തിവാദത്തിലേക്കും പോകുന്ന യുവജനങ്ങൾ സഭയിൽ ഏറി വരുന്നു.
2. ഈ യുവജനങ്ങളുടെ ന്യായമായ സംശയങ്ങൾക്ക് പോലും ഉത്തരം കൊടുക്കാൻ പര്യാപ്തമല്ലാത്ത ഒരു പൗരോഹിത്യ നിര ഉണ്ടാകുന്നു.
3. തുടരെത്തുടരെ ഉണ്ടായ ദുരന്തങ്ങൾക്ക് ശേഷം ജോലി നഷ്ടപ്പെട്ടും സാമ്പത്തിക കടഭാരങ്ങൾ അനുഭവിച്ചും കുറെ മനുഷ്യർ ഓരോ ഇടവകകളിലും ഉണ്ട്. അവരുടെ ദാരിദ്ര്യത്തെ പരിഹരിക്കാൻ, അവരുടെ വിശപ്പിന് അന്നം കൊടുക്കാൻ എന്താണ് ഈ സ്ഥാനികൾ ചെയ്യുന്നത്?
4. നവമാധ്യമങ്ങൾ കൊച്ചുകുഞ്ഞുങ്ങൾ മുതൽ പ്രായമുള്ളവരിൽ വരെ വല്ലാതെ അതിന്റെ നീരാളി പിടുത്തം മുറുക്കുമ്പോൾ ആത്മീയത അവരിൽ നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നു.
5. സഭയിലെ ആശ്രമങ്ങൾ തിരുമേനിമാരെ വാർത്തെടുക്കുന്ന കോച്ചിംഗ് സെന്ററുകൾ മാത്രമായി അധപ്പതിച്ചു പോയി.
6. ഇനിയും അവസാനിക്കാത്ത സഭാ വ്യവഹാരങ്ങളിൽ മനംനൊന്ത് എത്രയോ മനുഷ്യര് സഭ വിട്ടു പോകുന്നു.
7. സുവിശേഷം പറഞ്ഞുകൊടുക്കാൻ, യേശുവിനെ പറഞ്ഞു കൊടുക്കാൻ, ഇന്നിവിടെ ഈ സഭയിൽ എത്രപേരുണ്ട്.
8. അൽവാറീസ് തിരുമേനി യാതനയേറ്റതും മറ്റു പിതാക്കന്മാർ ഓടിനടന്ന് കഷ്ടപ്പെട്ടതും ഈ ഭാരതത്തിൽ ഒരു സുവിശേഷത്തിന്റെ കൂടാരം തീർക്കുവാനാണ്. അത് കേരളത്തിൽ ചുരുങ്ങുന്ന ഒരു ചെറിയ സഭയായി മാത്രം ഒതുങ്ങാൻ വേണ്ടിയല്ല. സുവിശേഷം കേൾക്കാൻ കൊതിക്കുന്ന വിശപ്പടക്കാൻ പരിശ്രമിക്കുന്ന കുറേ അധികം മനുഷ്യർ ഈ ഭാരതത്തിൽ ഉണ്ട്. അവരുടെ ജീവിതം നിറയ്‌ക്കാൻ കൂടെയല്ലേ സഭയുടെ വിളി..... അല്ലാതെ എന്ത് ഭാരത സഭ!!!
ഈ വെല്ലുവിളികൾ എല്ലാം നിലനിൽക്കുമ്പോൾ തന്നെ, ആടുകൾ സത്യ ഇടയനെ അറിയാതെ വഴി വിട്ടു പോകുമ്പോൾ, ഇടയന്മാർക്ക് ഇവിടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ സമയമില്ല. നിരത്തിലിറങ്ങുന്ന മുന്തിയ വാഹനവും അതിൽ വയ്ക്കേണ്ട കൊടിയും എത്ര ശ്രദ്ധയോടെ ഇവരൊക്കെ ക്രമപ്പെടുത്തുന്നു. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് സ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ ബന്ധപ്പെടുന്നു. യാതൊരു കാര്യവുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും വെറുതെ കിടന്ന് അലയുന്നു.
അർത്ഥശൂന്യമായ ആർഭാടങ്ങൾ ദയവായി ഇനിയെങ്കിലും നിർത്തലാക്കുക. കെട്ടുകാഴ്ചകളായി എഴുന്നള്ളത്തിന് പോകാതിരിക്കുക. ഈ സഭാ വ്യവഹാരം ഇനിയെങ്കിലും അവസാനിപ്പിക്കാൻ കഴിവതും മുട്ടുമേൽ നിന്ന് പ്രാർത്ഥിക്കുകയെങ്കിലും ചെയ്യുക.....
ഓർക്കുക ആടുകൾ ചിതറിപ്പോകുന്നു... ചെന്നായ്ക്കൾ ആട്ടിൻകൂട്ടത്തിനിടയിൽ എപ്പോഴേ കയറി കഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും യേശു ഇല്ലാത്ത ആഘോഷങ്ങളും വ്യവഹാരങ്ങളും നടത്തലാക്കി സാധു മനുഷ്യരിലേക്ക് തിരിയുക. സഭയ്ക്ക് വീണ്ടും ജീവനുണ്ടാകട്ടെ.
സാമുവേൽ വർഗീസ് പത്തനംതിട്ട
23.48°C








