Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:01 am
  • 4th December, 2024
  • Broken Clouds
23.82°C23.82°C
  • Humidity: 98 %
  • Wind: 0.88 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ബാഹ്യകേരളത്തിലെ ആദ്യ പള്ളിയും കോയമ്പത്തൂർ റീജിയണിന്റെ തലപ്പള്ളിയുമായ കോയമ്പത്തൂർ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ എൺപത്തഞ്ചാം വാർഷിക പ്രവർത്തന റിപ്പോർട്ട് ഓഡിറ്റ് ചെയ്ത കാർത്തികേയൻ ജയറാം അസ്സോസിയേറ്റ്സിന്റെ 15 / 05 / 2019 ൽ നൽകിയ ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന തട്ടിപ്പുകൾ പുറത്തായത്. കോവിഡിനെ തുടർന്ന് പള്ളിയിൽ വാർഷിക കണക്കവതരിപ്പിക്കുകയോ പൊതുയോഗം കൂടുകയോ ഒന്നും ചെയ്തിരുന്നില്ല എന്ന് പറയുന്നു. 2008 - 2019 ൽ ഇറക്കിയ കണക്കിലാണ് ഗുരുതരമായ ഈ ക്രമക്കേട് കണ്ടെത്താൻ സാധിച്ചത്. ഇതുപ്രകാരം മുൻ ട്രസ്റ്റി എഡിസൺ താരുവിന്റെ കയ്യിലുള്ള 17 ,20 , 951 രൂപ ഇതുവരെ പള്ളിക്ക് റിക്കവർ ചെയ്യാൻ സാധിച്ചിട്ടില്ല എന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

ഏതാണ്ട് 450 ൽ പരം ഇടവകാംഗങ്ങൾ ഉള്ള ഈ പള്ളിയുടെ ഭരണം നിയന്ത്രിക്കുന്നത് ഒരു തട്ടിപ്പ് സംഘമാണെന്നാണ് ഇടവകക്കാർ പറയുന്നത്. ഇവരുടെ തട്ടിപ്പുകളും  ഗുണ്ടായിസവും ഭയന്ന് തൊണ്ണൂറു ശതമാനം ആൾക്കാർക്കും പള്ളിയുടെ ദൈനംദിനകാര്യങ്ങളിൽ താല്പര്യമില്ല അല്ലെങ്കിൽ അവർക്ക് അടുക്കാൻ സാധിക്കുന്നില്ല. ഇരുപതുപേരിൽ താഴെ വരുന്നവരാണ് പൊതുയോഗങ്ങളിൽ തന്നെ പങ്കെടുക്കുന്നത്. ഈ തട്ടിപ്പ് നടത്തുന്നവർ തന്നെയാണ് എല്ലാ വർഷവും ഭരണസമിതികളിൽ മാറിമാറി വരുന്നത്. ഒരു കസേരക്കളിയാണ് ഇവിടെ നടക്കുന്നത്.


ഈ തട്ടിപ്പ് നടക്കുന്ന കാലഘട്ടത്തിൽ, ഭരണസമിതി എന്നു പറയുന്നത് എഡിസൺ താരു ട്രസ്റ്റിയും കെ എം ചാക്കോ സെക്രട്ടറിയുമായ, ആ ഭരണസമിതിയുടെ കാലഘട്ടത്തിലുള്ള മറ്റു ഭരണസമിതി അംഗങ്ങൾക്കും ഇടവക വികാരിയായിരുന്ന ഫാദർ ഷിനു കെ തോമസ് അടക്കമുള്ളവർക്കും ഈ തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ഇടവകക്കാർ പറയുന്നത്. മാത്രമല്ല ഭദ്രാസന മെത്രാപ്പോലീത്തയായ ദിയസ്കോറോസ് മെത്രാനും ഇതിന്റെ ഒരു വിഹിതം കിട്ടിയിട്ടുണ്ടെന്ന് അവർ പറയുന്നു. അതുകൊണ്ടാണ് ഏതാണ്ട് പതിനെട്ടുലക്ഷത്തോളം രൂപയുടെ ഗുരുതരമായ തട്ടിപ്പ് നടത്തിയിട്ടും ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് പരാതി നല്കിയിട്ടുപോലും അദ്ദേഹം ഈ വിഷയത്തിൽ യാതൊരുവിധ നടപടിയും സ്വീകരിക്കാത്തത്.  മാത്രമല്ല ഈ തട്ടിപ്പുകാർ തന്നെയാണ് ഇപ്പോഴും ഭരണസമിതിയിലുള്ളതെന്നും ഇടവകക്കാർ ചൂണ്ടിക്കാട്ടുന്നു.


കോയമ്പത്തൂരിൽ വന്ന് താമസിക്കുന്ന മലയാളി കുടുംബങ്ങളായവരെ സംബന്ധിച്ചിടത്തോളം നല്ല സാമ്പത്തികശേഷിയുള്ള ധാരാളം പേരുണ്ട്. ഇവരെല്ലാം പള്ളിയിൽ വരുമെങ്കിലും ഇത്തരത്തിലുള്ള ദൈനംദിന കാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും ഇടപെടാറില്ല. ചോദിക്കുന്ന കാര്യങ്ങൾക്കെല്ലാം പണം നൽകുകയാണ് പതിവ്. ഇങ്ങനെ ലഭിച്ച പണമാണ് ഇവർ തട്ടിയെടുത്തത്.  


കോയമ്പത്തൂരിലെ പ്രമുഖ ആക്രി കച്ചവടക്കാരനാണ്  എഡിസൺ താരൂ. പള്ളിയുടെ മോഷ്ടിച്ച പണം ഇയാൾ മാത്രമല്ല കൈക്കലാക്കിയത് ഭരണസമിതിയഗങ്ങളും വൈദികരുമടക്കം ഈ പണം തട്ടിയിട്ടുണ്ട് എന്നാണ് ഇടവകക്കാർ പറയുന്നത്. ഇതിന്റെ നല്ലൊരു വിഹിതം മെത്രാപ്പോലീത്തയ്ക്കും കിട്ടിയിട്ടുണ്ട്.

വിശ്വാസികളുടെ നേർച്ച പണം കട്ട് വിഴുങ്ങിയ പള്ളിക്കള്ളന്മാരുടെയും പള്ളിവിഴുങ്ങികളുടെ കയ്യിൽ നിന്നും ഈ പണം അടിയന്തരമായി റിക്കവർ ചെയ്യണമെന്നാവശ്യപ്പെട്ട് ഇപ്പോൾ കാതോലിക്കാ കസേരയിൽ ഇരിക്കുന്ന മത്തായി മൂന്നാമന് പരാതി കൊടുക്കാനൊരുങ്ങുകയാണ് ഇടവക വിശ്വാസികൾ .

പതിനാറു ട്രസ്റ്റുണ്ടാക്കി വിവിധ പദ്ധതികളുണ്ടാക്കി മുന്തിയ കാറും വാങ്ങി ഭൂലോക തട്ടിപ്പുമായി നടക്കുന്ന പെരുംകള്ളന്റെയടുത്ത് ചിന്നക്കള്ളന്മാർ കട്ടേയെന്ന് പറഞ്ഞ് പരാതികൊടുത്തിട്ട് കാര്യമില്ല എന്നാണ് മറ്റൊരു വിഭാഗം
ഇടവകയിലെ തന്നെ വിശ്വാസികൾ പറയുന്നത്......ഇവർ പറയുന്നതിലും കാര്യമില്ലാതില്ല...!

Readers Comment

Add a Comment