Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ കുപ്പായതൊഴിലാളികൾക്കായി മെത്രാൻ കുടുംബസംഗമം നടത്തുന്നു. ഇത്രയുംകാലം മെത്രാന്റെ റാന്മൂളികളും വരുതിയിൽ നിൽക്കുന്നവരും മാത്രമായിരുന്നു ഭദ്രാസന ഭരണസമിതികളിൽ സഭ മാനേജിങ് കമ്മിറ്റി പ്രതിനിധികളായും അൽമായ പ്രതിനിധികളായും വന്നിരുന്നത്. എന്നാൽ മെത്രാന്റെ ശക്തികേന്ദ്രങ്ങളായ പാളയം പള്ളിയുൾപ്പെടെ എല്ലാ പള്ളികളിലും ബോധമുള്ള വിശ്വാസികൾ വിജയിക്കുകയും മാനേജിങ് കമ്മിറ്റി പ്രതിനിധികളായും അതുപോലെ പള്ളിപ്രതിനിധികളായുമെല്ലാം ജയിച്ചുവന്നത്, വിവരവും വിദ്യാഭ്യാസവമുള്ള വിശ്വാസികളും അതുപോലെ നീതിബോധമുള്ള വൈദികരുമാണ്. അതോടുകൂടി മെത്രാന്റെ തരികിട കല്പനകൾക്ക് ഇവർ പുല്ലുവില കൊടുക്കുന്ന സാഹചര്യവും നിലവിലുണ്ട് എന്ന് മാത്രമല്ല  ഈ കുപ്പായതൊഴിലാളികളുടെ ഇടയിൽ ഒരു ലഹള തന്നെ ഉണ്ടാകുവാനുള്ള സാഹചര്യവും കണക്കിലെടുത്ത്, അതിനെ പ്രതിരോധിക്കുന്നതിനും, കുപ്പായത്തൊഴിലാളികളെ സുഗിപ്പിച്ച് കൂടെ നിർത്തുന്നതിനുമായാണ് ഇന്ന് ഇത്തരത്തിലൊരു കുപ്പായ തൊഴിലാളികൾക്കായി കുടുംബസംഗമം നടത്തുന്നത്.

തലസ്ഥാന നഗരിയിൽ മെത്രാൻ ഓസിന് ഹോട്ടലും ഓഡിറ്റോറിയങ്ങളും വിട്ടുതരണമെന്ന് പറഞ്ഞാൽ അത് കൊടുക്കുവാനും ആളുണ്ടെന്നിരിക്കെ കുപ്പായത്തൊഴിലാളികളെ സുഗിപ്പിക്കുവാൻ നടത്തുന്ന ഈ പരിപാടി നടത്തുന്നത് കാട്ടുമുക്കിലുള്ള പെരിങ്ങാനം മാർത്തോമാ റിട്രീറ് സെന്ററിൽ വച്ചാണ്. എന്ന് പറഞ്ഞാൽ ഇവന്മാർക്ക് ഇതൊക്കെ മതിയെന്ന്.

തലസ്ഥാന നഗരത്തിൽ വച്ചാൽ ഇവർ കൂട്ടം കൂടി മെത്രാനെ വലിച്ചുകീറുമെന്ന് ഭയന്നാണ് ആൾക്കാരാരും കൂടാൻ സാധ്യതയില്ലാത്ത പെരിങ്ങാനം മാർത്തോമാ സഭയുടെ റിട്രീറ് സെന്ററിൽ വച്ച് നടത്തുന്നതെന്നാണ് വിവരം. കുപ്പായതൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും വയറുനിറച്ച് ശാപ്പാട് കൊടുത്താൽ തന്റെ ഇങ്കിതങ്ങൾക്ക് ഇവർ കൂട്ടുനിൽക്കുമെന്നാണ് മെത്രാൻ കണക്കുകൂട്ടുന്നത്.

സഭയുടെ ഇപ്പോൾ പണം കൊയ്യാവുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല കയ്യിൽ വന്നപ്പോൾ മെത്രാനെ ഇപ്പോൾ ഭദ്രാസനത്തിൽ കാണാനേ ഇല്ല. അധ്യാപകനിയമന കോഴ ഇടപാടുകൾ ഫിക്സ് ചെയ്യുന്നതിനായി സംസ്ഥാനത്തിന്റെ ഇങ്ങേ അറ്റം മുതൽ അങ്ങേയറ്റം വരെ ഓടുന്ന തിരക്കിലാണ് മെത്രാൻ. അതോടൊപ്പം തന്നെ സഖാവായ മെത്രാനായതിനാൽ ഇടയ്ക്കിടെ പാർട്ടി പരിപാടികൾക്കും പോകേണ്ടതായിട്ടുള്ളതുകൊണ്ട് വൈദികരുടെ ഇടയിലുണ്ടാകുന്ന ഈ അനൈക്യം ഒട്ടൊന്നുമല്ല മെത്രാനെ അലോസരപ്പെടുത്തുന്നത്. ഇതിനെല്ലാം ഒരു പരിഹാരമെന്നോണമാണ് കുപ്പായതൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ഇന്ന് ശാപ്പാട് ഒരുക്കിയിരിക്കുന്നത്.

ഈ പരിപാടിയിൽ പങ്കെടുക്കാത്ത കുപ്പായതൊഴിലാളികളെ ഭദ്രാസനത്തിൽ വച്ചുപൊറുപ്പിക്കില്ല എന്ന ഭീഷണിയുള്ളതുകൊണ്ട് മറ്റു പോംവഴികളൊന്നുമില്ലാത്തതിനാൽ എല്ലാ കുപ്പായതൊഴിലാളികളും ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം.

Readers Comment

Add a Comment