Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലങ്കര സഭാ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതാധികാരികളുടെ യോഗം വിളിച്ചു. നാളെ രാവിലെ പത്തിനു മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണു യോഗം.
യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ക്കു പുറമേ അഡ്വേക്കറ്റ് ജനറല്‍, ചീഫ് സെക്രട്ടറി, സംസ്‌ഥാന പോലീസ് മേധാവി, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും. കോതമംഗലം ചെറിയ പള്ളിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. യാക്കോബായ വിശ്വാസികള്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷമുള്ള പള്ളികള്‍ അറിയിക്കാന്‍ സര്‍ക്കാരിനോടു കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഈ സഹാചര്യത്തിലാണു സഭാ തര്‍ക്കം പരിഹരിക്കാന്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള പോംവഴികള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ഉന്നതതലയോഗം വിളിച്ചത്.
ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകുകയും അതിന്റെ പശ്ചാത്തലത്തിൽ നിയമവകുപ്പ് പൊതുജനാഭിപ്രായം തേടുകയും ചെയ്തിരുന്നു. ലക്ഷകണക്കിന് വിശ്വാസികൾ ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന്റെ റിപ്പോർട്ടിനെ സർവ്വാത്മനാ സ്വാഗതം ചെയ്തുകൊണ്ട് പ്രതികരണം അറിയിച്ചുവെങ്കിലും അക്കാര്യത്തിൽ ഒരു തീരുമാനവും സർക്കാർ കൈക്കൊണ്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
പള്ളികളിൽ ജനഹിത പരിശോധന നടത്തുക എന്നത് മാത്രമാണ് ജനാധിപത്യരീതിയിൽ സമാധാനപരമായ രീതിയിൽ ഈ തർക്കം പരിഹരിക്കുവാനുള്ള പോംവഴി എന്നിരിക്കെ അത്തരത്തിലുള്ള യാതൊരു നീക്കങ്ങൾക്കും സർക്കാർ മുതിർന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇരുകൂട്ടർക്കും പ്രതീക്ഷ നൽകി ഇരുകൂട്ടരെയും പ്രീണിപ്പിച്ച്
തർക്കം തെരുവിലേക്ക് വലിച്ചിഴക്കാതെ , ഒരു മാധ്യമവാർത്തയാകാതെ എങ്ങനെയെങ്കിലും കാലാവധി പൂർത്തീയാക്കുന്നതുവരെ ഈ വിഷയം തൽസ്ഥിതിയിൽ തുടർന്ന് കൊണ്ടുപോകുവാനാണ് സർക്കാർ ശ്രമിക്കുന്നത് .
മുൻ കാല അനുഭവങ്ങളിൽ നിന്ന് മനസിലാക്കുവാൻ സാധിക്കുന്നത് ഇത്തരത്തിലുള്ള ഉന്നതാധികാര സമിതികളുടെ പ്രഹസന ചർച്ചകൾ ഈ വിഷയം ഇപ്പോഴും സർക്കാരിന്റെ സജീവപരിഗണനയിലാണെന്ന് ഇരുകൂട്ടർക്കും തോന്നലുളവാക്കാൻ വേണ്ടിയുള്ള വെറും ടൈം വേസ്റ്റ് എക്സസൈസിങ് ആണെന്നുള്ളതിൽ തർക്കമില്ല
31.82°C








