Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:22 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യാക്കോബായ സഭയും-മെത്രാൻ കക്ഷി വിഭാഗവും തമ്മിൽ തർക്കം നിലവിലുള്ള പള്ളികളുടെ തൽസ്ഥിതി റിപ്പോർട്ട് നൽകാൻ സ്‌പെഷൽ ബ്രാഞ്ചിനു സർക്കാർ നിർദ്ദേശം നൽകി. പ്രത്യേക ഫോറത്തിൽ പറയുന്ന കാര്യങ്ങളെല്ലാം അറിയിക്കണമെന്നു കാണിച്ചു ഫോറത്തിന്റെ മാതൃക സഹിതം തിരുവനന്തപുരം, എറണാകുളം,തൃശൂർ,കോഴിക്കോട് റെയ്ഞ്ച് എസ്.പിമാർക്കാണ് എ.ഡി.ജി.പിയുടെ (ഇന്റലിജൻസ്) നിർദ്ദേശമുള്ളത്.


തർക്കമുള്ള പള്ളികളുടെ പട്ടികയ്‌ക്കൊപ്പം ഓരോ പള്ളിയും സ്ഥിതിചെയ്യുന്ന ജില്ല,സ്ഥലം, ക്രമസമാധാന നില, പള്ളിത്തർക്കവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ എണ്ണം,അവയുടെ സ്റ്റാറ്റസ്,കോടതി വിധികളുടെ വിശദാംശങ്ങൾ,മെത്രാൻ കക്ഷി വിഭാഗം പള്ളി കയ്യേറിയ തീയതി, സുപ്രീം കോടതി ഉത്തരവു നടപ്പാക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ, നിലവിൽ പള്ളി ആരുടെ നിയന്ത്രണത്തിൽ,പള്ളി ഭരണസമിതി ഭാരവാഹികളുടെ വിശദാംശങ്ങൾ,മറ്റു വിവരങ്ങൾ ഉണ്ടെങ്കിൽ അവ എന്നീ വിവരങ്ങളാണു നൽകേണ്ടത്.


യാക്കോബായ സുറിയാനി സഭയുടെ പുരാതന ദൈവാലയമായ കോതമംഗലം പള്ളിയിൽ നിന്നും ഇടവക്കാരായ യാക്കോബായ സഭാ വിശ്വാസികളെ നിഷ്കരുണം പുറത്താക്കി പള്ളി പിടിച്ചെടുത്തു നൽകാൻ സർക്കാർ പോലീസ് സംരക്ഷണം നൽകുന്നില്ലെന്നും അതിനാൽ,സി.ആർ.പി.എഫിനെ ഉപയോഗിച്ചു പിടിച്ചെടുക്കാമെന്നുമുള്ള സിംഗിൾ ബെഞ്ച് വിധിക്കെതിരേ എറണാകുളം ജില്ലാ കലക്ടർ സമർപ്പിച്ച അപ്പീൽ അടുത്താഴ്ച െഹെക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കാൻ മാറ്റിയിരുന്നു.യാക്കോബായ വിശ്വാസികൾ മൂന്നിൽ രണ്ടു ഭൂരിപക്ഷമുള്ള പള്ളികളുടെ പട്ടിക നൽകാൻ കോടതി സർക്കാരിനോടു ആവശ്യപ്പെട്ടുണ്ട്.

Readers Comment

Add a Comment