Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എറണാകുളം- അങ്കമാലി അതിരൂപതയുടെ അഡ്‌മിനിസ്‌ട്രേറ്റർ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്നും പുകച്ചു പുറത്തുചാടിച്ച മാർ ആന്റണി കരിയിലിനെ നെഞ്ചുവേദന മൂലം ആശുപത്രിയിലാക്കിയതിൽ ദുരൂഹത. പുതിയ അഡ്‌മിനിസ്‌ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന്റെ സന്ദർശനത്തിനു പിന്നാലെയാനു മാർ കരിയിലിന് ദേഹാസ്വാസ്‌ഥ്യം ഉണ്ടായതെന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്. തിങ്കളാഴ്ചയാണു മാർ താഴത്ത് കരിയിലിനെ സന്ദർശിച്ചത്. വൈകിട്ടു ആറരയോടെ മാർ കരിയിലിനു ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടതിനേ തുടർന്നു തൃശൂർ അമല മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. അവിടെനിന്നു ആലുവ രാജഗിരി ആശുപത്രിയിലേയ്ക്കു മാറ്റും എന്നാണ്
വിവരം. അഡ്മിനിസ്‌ട്രേറ്റർ ചുമതലയിൽനിന്നും മാറ്റിയ മാർ കരിയിലിനു എറണാകുളം അതിരൂപതാ അതിർത്തിക്കുള്ളിൽ താമസിക്കുന്നതിനു വിലക്കുണ്ട് അതിനാൽ അവിടെയുള്ള ആശുപത്രിയിലേക്ക് മാറ്റാൻ സാധിക്കില്ല എന്ന നിലപാടിലാണ് സഭ നേതൃത്വം എന്നാണ് വിവരം.
മെത്രാന്മാർക്ക് എതിരെ നിൽക്കുന്നവരെയെല്ലാം ഇല്ലായ്മ ചെയ്യാൻ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്. മാത്രമല്ല ആരെങ്കിലും സത്യം വിളിച്ചു പറഞ്ഞാൽ അവരെ ഇല്ലായ്മ ചെയ്യുക എന്നത് കത്തോലിക്കാ സഭയുടെ ഒരു നയമായി മാറിയിരിക്കുകയാണെന്ന ഗുരുതര ആരോപണവും ഉയരുന്നുണ്ട്. യാതൊരു കുഴപ്പവുമില്ലാതിരുന്ന കരിയിൽ പെട്ടെന്ന് അസുഖബാധിതനായതിൽ ദുരൂഹത ഏറെയാണ്.
സഭക്കെതിരെ നിലപാടെടുത്ത ബിഷപ്പുമാരും വൈദികരും ഇതുപോലെ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെടുകയോ , സ്ത്രീവിഷയങ്ങളിൽ നാറുകയോ ചെയ്തിട്ടുണ്ട് എന്നതാണ് വസ്തുത.
കൂടാതെ മാർ താഴത്ത് മൂന്നു തവണ മാർ ആന്റണി കരിയിലിനെ കണ്ടു ഭീഷണി മുഴക്കിയെന്നും ഒരോ തവണയും അദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിലായെന്നുമാണു അതിരൂപതയിലെ വിശ്വാസികളുടെ ആരോപണം. മാർ കരിയിലിനെ മാനസിക സമ്മർദ്ദത്തിലാക്കി ഇല്ലായ്മചെയ്യാനുള്ള നീക്കം വിലപ്പോവില്ലെന്നും ശക്തമായി നേരിടുമെന്നും അവർ വ്യക്തമാക്കി.
ഒരു തവണ പരിയാരം സി.എം.ഐ. ആശ്രമത്തിലും രണ്ടു തവണ തൃശൂർ അമല മെഡിക്കൽ കോളേജിലും വച്ചാണു മാർ താഴത്ത്, മാർ കരിയിലിനെ നേരിൽ കണ്ടത്. ഓരോ തവണയും സന്ദർശനത്തിനുശേഷം മാർ ആന്റണി കരിയിലിന്റെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നുവെന്നാണു വിവരം .
എറണാകുളം അതിരൂപത വിശ്വാസികൾക്കായി മാർ കരിയിൽ എഴുതിയ ഓപ്പൺ ലെറ്റർ പിൻവലിക്കണമെന്നു സിനഡിൽ ആവശ്യമുയർന്നിരുന്നു. എന്നാൽ, അതുണ്ടായിട്ടില്ല.
തന്റെ പ്രൊവിൻസിൽ താമസിക്കാൻ അനുവദിക്കണമെന്നു കാണിച്ചു മാർ കരിയിൽ പ്രൊവിൻഷ്യലിനു കത്തു നൽകിയിട്ടുണ്ട്. എന്നാൽ, എറണാകുളം, തൃശൂർ അതിരൂപതകളിലെ ഒരു പരിപാടിയിലും പങ്കെടുക്കാൻ പാടില്ലെന്ന നിബന്ധനയോടെ ഈ ആവശ്യം അംഗീകരിക്കാൻ സഭാനേതൃത്വത്തിനു എതിർപ്പില്ലെന്നാണു സൂചന.
മാർ ആന്റണി കരിയിലിന്റെ സഹോദരങ്ങൾ ഉൾപ്പെടെയുള്ള ബന്ധുക്കൾ ആശുപത്രിയിലുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
അധോലികങ്ങളിൽ പോലും കാണാത്ത കുടിപ്പകയാണ് സഭയുടെ അകത്തളങ്ങളിൽ നടക്കുന്നതെന്നതാണ് ലജ്ജാവഹം . അതും ക്രിസ്തുവിന്റെ നാമത്തിൽ !
31.82°C








