Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:32 am
  • 16th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 98 %
  • Wind: 0.91 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന്റെ ജ്യേഷ്ഠ സഹോദരനും, അന്തരിച്ച ഗീവറുഗിസ് മാർ ഈവാനിയോസ് തിരുമേനിയുടെ സഹോദരീഭർത്താവുമായ കൊല്ലാട് മൂലയിൽ കുടുംബാംഗം പുളിയേരിൽ ജോസ് പി. കുരൃൻ നിര്യാതനായി. 76 വയസ്സായിരുന്നു.

അബുദബി ഓർത്തഡോക്സ് പള്ളിയുടെ പ്രാരംഭ കാല പ്രവർത്തകനും മലങ്കര ശുശ്രൂഷക സംഘം ജനറൽ സെക്രട്ടറിയും ആയിരുന്നു. സഭാ സംബന്ധമായ അനേകം ലേഖനങ്ങളും പുസ്തകങ്ങളും വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

ഭൗതിക ശരീരം ഇന്ന് വൈകിട്ട് 5 ന് സ്വവസതിയിൽ എത്തിക്കുന്നതും ശനിയാഴ്ച (20.08.2022) രാവിലെ 10 മണിയോടെ പുളിയേരിൽ തറവാട്ടിൽ പൊതുദർശനത്തിന് സൗകര്യം ഒരുക്കുന്നതുമാണ്. ഭവനത്തിൽ വച്ചുള്ള ശുശ്രൂഷകൾ ഉച്ചക്ക് 2.30 ന് ആരംഭിച്ച് 3.30 ന്  കൊല്ലാട് സെന്റ് പോൾസ് പള്ളിയിൽ കൊണ്ടുപോകും.

ഭാര്യ : ഓതറ കീയത്ത് ബംഗ്ലാവിൽ മേരി ജോസ് കുരൃൻ . മക്കൾ : ജോജി ജോസ് കുരൃൻ (ദുബായ്), ജീനാ മേരി ജോസ് (ചോയ്സ് സ്കൂൾ, കൊച്ചി), ജെറി ജോർജ് കുരൃൻ (ദുബായ്) മരുമക്കൾ : ഷാരൺ കുരുവിള (ദുബായ്), മജു മാത്യു (മലയാള മനോരമ, കൊച്ചി), ശൈനോ ജോർജ് കുരൃൻ (മുംബൈ).

Readers Comment

Add a Comment