Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i news wishes you a happy diwali i2i News Trivandrum Deepawali

വെളിച്ചം ഇല്ലായിരുന്നെങ്കില്‍ എന്നത് നമുക്ക് സങ്കല്പിക്കാവുന്നതല്ല. കാരണം, പ്രപഞ്ചത്തില്‍ എല്ലാ ഊര്‍ജ്ജത്തിന്റെയും ഉറവിടമാകുന്നു, വെളിച്ചം. വിശ്വാസം ഈ ഊര്‍ജ്ജത്തെ വിളിക്കുന്നത് നന്മയെന്നാണ്. തിന്മയുടെ ഇരുട്ടിനു മീതെ നന്മയുടെ പ്രകാശം നേടിയ ജയമാണ് ദീപാവലി.

രാമായണത്തില്‍, രാവണനിഗ്രഹം കഴിഞ്ഞ് ശ്രീരാമനും ലക്ഷ്മണനും സീതയും ഹനുമാനും അയോധ്യത്തില്‍ മടങ്ങിയെത്തുന്ന ദിവസമാണ് ഇന്ന്. ദ്വാപരയുഗത്തില്‍ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതും ഇതേ ദിവസം. പാലാഴിമഥനത്തില്‍ ലക്ഷ്മീദേവി പിറന്ന ദിവസം.

കഥയേതിലും ദീപാവലിക്ക് നന്മയുടെ വിജയത്തിന്റെ പ്രകാശമുണ്ട്. ഒപ്പം, പ്രത്യാശയുടെ വെളിച്ചവും! പുതിയ കാലം പുരാണങ്ങളുടേതല്ലെങ്കിലും, സങ്കല്പങ്ങള്‍ക്ക് തെളിച്ചം കുറയുന്നില്ല. എല്ലാ തിന്മകള്‍ക്കും മീതെ വീണ്ടും നന്മയുടെ വെളിച്ചം പരക്കട്ടെ. ദീപാവലി ആശംസകള്‍.

Readers Comment

Add a Comment