Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യാക്കോബായ സുറിയാനി സഭയിലെ ഫാ. ഷിബു യോഹന്നാൻ കുറ്റിപ്പറിച്ചേൽ, ഫാ. ജോഷി ഏബ്രഹാം ചെമ്പകശേരിൽ എന്നിവർ ഇന്നു റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെടും . ദമാസ്‌കസിലെ മാറാത്ത് സെദ്‌നായ മോർ അഫ്രേം ദയറായിൽ വച്ച് വൈകിട്ട് 5.30 മണിക്ക് ഇന്ത്യൻ സമയം വൈകിട്ട് 8 മണിക്ക് ഇരുവരും റമ്പാൻ സ്ഥാനം സ്വീകരിക്കും.
ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ഇരുവരെയും റമ്പാൻ സ്‌ഥാനത്തേക്ക് ഉയർത്തും. ഇരുവരും അടുത്ത മാസം 14 നു മെത്രാപ്പോലീത്തമാരായി അഭിഷിക്‌തരാകും. ഫാ.ഷിബു യോഹന്നാൻ മലബാർ ഭദ്രാസത്തിലെ സിംഹാസന പള്ളികൾക്കുവേണ്ടിയാണു വാഴിക്കപ്പെടുന്നത്. ഫാ.ജോഷി മലങ്കര വിഷയങ്ങളുടെ പാത്രിയർക്കാ സെക്രട്ടറിയായി തുടരും.
ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ മുഖ്യ കാർമികത്വത്തിൽ ഇതാദ്യമായാണ് മലങ്കരയിലേക്കു റമ്പാന്മാരെയും മേല്പട്ടക്കാരെയും വാഴിക്കുന്നത്.
ഫാ.ഗീവർഗീസ് കുറ്റിപ്പറിച്ചേൽ എന്ന ഷിബു കെ.വൈ കുറ്റിപ്പറിച്ചേൽ വയനാട് ജില്ലയിലെ മലബാർ ഭാദ്രാസനത്തിലെ മലങ്കര കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവക കാരനാണ്. മലബാർ ഭദ്രാസന കൗൺസിലാണ് ഐക്യകണ്ഡേന എപ്പിസ്കോപ്പൽ സിനഡിനോട് ഇദ്ദേഹത്തെ മെത്രാപ്പോലീത്തയായി വാഴിച്ചു നൽകണമെന്ന് സഭ നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം എപ്പിസ്കോപ്പൽ സിനഡ് അംഗീകരിക്കുകയായിരുന്നു. സഭയുടെ കൗദാശിക കാര്യങ്ങളിൽ മാത്രമല്ല സാമൂഹികപരമായ പല കാര്യങ്ങളിലും ഇടപെടുന്ന വ്യക്തി കൂടിയാണ് ഫാദർ ഷിബു കുറ്റിപ്പറിച്ചേൽ. കടുത്ത വൃക്കരോഗവുമായി മരണത്തോട് മല്ലടിച്ചിരുന്ന ഒരു മുസ്ലിം കുട്ടിക്ക് അദ്ദേഹം തന്റെ വൃക്ക പകുത്തുനൽകിയിരുന്നു .
റവ. ഫാ.മർക്കോസ് എബ്രഹാം എന്ന ജോഷി സി അബ്രഹാം കോതമംഗലം ചെമ്പൻകുഴി സെന്റ് ജോൺസ് യാക്കോബായ സുറിയാനി സഭാംഗമാണ് . ഇദ്ദേഹം വൈദിക സെമിനാരിയിൽ ബി ടി എച്ച് സ്വർണ മെഡലോടുകൂടിയാണ് വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2018 മുതൽ ജോഷി സി അബ്രഹാം പാത്രിയർക്കാ ആസ്ഥാനത്ത് പാത്രിയർക്കിസ് ബാവായുടെ മലങ്കര സഭ കാര്യ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു. ഇതിനു മുൻപും മെത്രപൊലീത്ത സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് നിർദേശിക്കപ്പെട്ടപ്പോൾ അദ്ദേഹം സ്നേഹപുരസ്‌ക്കാരം അത് ഉപേക്ഷിക്കുകയാണ് ചെയ്തത് . എപ്പിസ്കോപ്പൽ സിനഡിന്റെ തീരുമാനം യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, പാത്രിയർക്കിസ് ബാവയെ സഭ ആസ്ഥാനത്ത് നേരിട്ട് കണ്ട്, എപ്പിസ്കോപ്പൽ സിനഡിന്റെ ശുപാർശ കൈമാറുകയും അതിനെത്തുടർന്നു പാത്രിയർക്കിസ് ബാവാ ഈ ശുപാർശ അംഗീകരിക്കുകയുമായിരുന്നു.
31.82°C








