Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:39 am
  • 4th December, 2024
  • Broken Clouds
23.82°C23.82°C
  • Humidity: 98 %
  • Wind: 0.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കത്തോലിക്കാ സഭയിൽ  നടമാടുന്ന മാടമ്പി സംസ്കാരത്തിന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മാറ്റമൊന്നുമില്ല. തെറ്റ് ചൂണ്ടികാട്ടുന്നവനെയും തുറന്ന അഭിപ്രായം പറയുന്നവനേയും അടിച്ചമർത്തി ഇല്ലാതാക്കുന്ന സമ്പ്രദായമാണ് കത്തോലിക്കാ സഭയിൽ. മാടമ്പിത്തരം മാത്രമല്ല മാഫിയ സംഘമായി പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറി കഴിഞ്ഞു. "കർദ്ധിനാൾ സംഘം " ഈ സംഘത്തിൻ്റെ വേരുകൾ വത്തിക്കാനിലേക്കും പടർന്ന് കഴിഞ്ഞു. സത്യത്തിൽ ഈ സംഘത്തെ വത്തിക്കാന് പോലും ഭയമാണ് എന്ന് വേണം പറയാൻ. കൂടുതൽ വിശ്വാസികളുള്ള ഒരു സ്വതന്ത്ര സഭയുടെ തലവൻ എന്ന നിലയിൽ പിടിവാശിയും മുട്ടായുക്തിയും ഭീഷണിയും തുടരുന്ന കർദ്ദിനാൾ സംഘത്തോട് മുട്ടി നിൽക്കാൻ താരതമ്യേന ചെറിയ സംഘങ്ങൾക്ക് സാധിക്കാറില്ല. അതു കൊണ്ട് തന്നെ തങ്ങൾക്കുള്ള സർവ്വ സന്നാഹങ്ങൾ കൊണ്ട് കളത്തിലിറങ്ങിയിട്ടും കാരിയൽ സംഘത്തിന് വേണ്ടത്ര മുന്നേറ്റമില്ല. 

വത്തിക്കാനെ പോലും തങ്ങളുടെ ചൊൽപ്പടിക്ക് നിർത്തിയ കർദ്ധിനാൾ സംഘം തങ്ങളുടെ അപ്രമാദിത്വം ഊട്ടിയുറപ്പിച്ചു. കരിയൽ സംഘത്തിൻ്റെ തലവൻ കരിയലിനെ സ്ഥാനം ഇല്ലാതാക്കുക എന്ന ലക്ഷ്യം നടപ്പിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കർദ്ധിനാൾ സംഘം. കാനോൻ നിയമപ്രകാരം ഒരു വൈദികനേയോ കന്യാസ്ത്രീയേയോ പുറത്താക്കണമെങ്കിൽ  നിരവധി ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ ഇത്തരം ചട്ടങ്ങൾ പാലിക്കാതിരിക്കാനുള്ള കുറുക്കുവഴിയാണ് നിർബന്ധപൂർവ്വം രാജി ചോദിക്കുക എന്നത്.  സ്വയം പിൻ വാങ്ങുമ്പോൾ കാര്യങ്ങൾ വളരെ എളുപ്പമാകുമല്ലോ..പക്ഷെ കരിയൽ മെത്രാൻ അതിനും വഴങ്ങിയില്ല.

അടുത്ത ശ്രമം വളഞ്ഞിട്ട് മാനസികമായി ആക്രമിക്കുക എന്നതാണ്. ഈ ആക്രമണ രീതിക്ക് ഇവർക്ക് പ്രത്യേക വൈഭവം തന്നെയാണ്. അവഗണനയും ഒറ്റപെടുത്തലും കൊണ്ട് മനസികമായി തകർന്ന് അവസാനം ആക്രമണം ഏൽക്കുന്നവൻ ഗത്യന്തരമില്ലാതെ രാജി എഴുതി വച്ച് ഇറങ്ങുകയാണ് പതിവ്. പക്ഷെ ഇവിടെ സഭയുടെ കൂർമ്മ ബുദ്ധിയുടെ പകിട പന്ത്രണ്ടും കളിച്ച് കളിപ്പിച്ച് ശീലിച്ച കളരിഗുരുക്കൾ തന്നെയാണ് കരിയലും അതുകൊണ്ട് ആ പരിപ്പൊന്നും അത്രക്കങ്ങ് വെന്തില്ല. ബിഷപ്പുമാർ ഗ്രൂപ്പുകളായി തിരിഞ്ഞു വിവിധ തന്ത്രങ്ങൾ പയറ്റി നോക്കി  ചിലർ ബിഷപ്പു രാജിവക്കുന്നതാണ് നല്ലതെന്ന് ഉപദേശിച്ചു. ചിലർ നിർബന്ധിച്ചു. ചിലർ ആക്രോശിച്ചു. ചിലർ പാളയത്തിൽ പടയുണ്ടാക്കാൻ തന്ത്രങ്ങൾ മെനഞ്ഞു പക്ഷെ അവിടെ ഒക്കെ കാരിയൽ അതിജീവിച്ചു കാരണം കൂടെ കിടക്കുന്നവന് രാപ്പനി അറിയാം എന്ന ചൊല്ല് പോലെ കരിയൽ മെത്രാന് അറിയാം ആക്രമണം ഏത് സൈഡിൽ നിന്നും വരുമെന്ന് അത് എങ്ങനെ പ്രതിരോധിക്കണമെന്നും.

പിന്നീട് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ബിഷപ്പ്മാർ എല്ലാവരും ഒത്ത് നിർബന്ധപൂർവ്വം സർക്കുലറിൽ ഒപ്പ് വപ്പിച്ചു എന്നാൽ കരിയൽ മെത്രാൻ അത് പുറത്തറിയിച്ച് തടിയൂരി. തുടർന്ന് ഈ കർദ്ധിനാൾ സംഘം വത്തിക്കാനിൽ പിടിമുറുക്കി കരിയലിലെ വിളിച്ചു വരുത്തിയ വത്തിക്കാൻ സംഘം രാജി ആവശ്യപെട്ടു. അവിടേയും കരിയൽ വഴങ്ങാതെ വന്നപ്പോൾ ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി നൂൺഷ്യോയെ ഏല്പിച്ചതായാണ് പുറത്തു വരുന്ന വിവരങ്ങൾ. നൂൺഷ്യോ ബിഷപ്പ് കരിയിലിനെ ഡൽഹിയിലേക്ക് വിളിച്ചു വരുത്തി രാജി ചോദിച്ചു എന്നാണറിയുന്നത്. കരിയിൽ അതിന് തയ്യാറായില്ല. ഈ സ്ഥാനപതി ന്യൂൺഷ്യോ നാളെ എറണാകുളം അരമന സന്ദര്‍ശിക്കുന്നുണ്ട് എന്നും കേൾക്കുന്നു.
കരിയിൽ മെത്രാൻ സ്ഥാനമൊഴിയാന്‍ തയ്യാറായില്ലെങ്കില്‍ നിർബന്ധ രാജി എഴുതി വാങ്ങുകയാണ് ലക്ഷ്യമെന്നാണ് സൂചന.

അതിരൂപതയിലെ ഭൂമി കുംഭകോണം മുതല്‍ രണ്ടു തട്ടിലാണ് സിറോ മലബാര്‍ സഭയും എറണാകുളം അങ്കമാലി അതിരൂപതയും. ഏകീകൃത കുര്‍ബാനക്രമം കൂടി വന്നതോടെ ആ വിടവ് വര്‍ധിച്ചു. ഭൂമി കുംഭകോണത്തെ തുടര്‍ന്ന് കര്‍ദിനാളിനെ അതിരൂപതയുടെ ഭരണത്തില്‍ നിന്നും മാറ്റിയ വത്തിക്കാന്‍ മെത്രാപ്പോലീത്തന്‍ വികാരിയായി ആര്‍ച്ച്ബിഷപ്പ് ആന്റണി കരിയിലിനെ നിയമിക്കുകയായിരുന്നു. ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ നിലപാട് സ്വീകരിച്ച വൈദികര്‍ക്കൊപ്പം നിന്നുവെന്ന കുറ്റമാണ് ആര്‍ച്ച് ബിഷപ്പ് കരിയലിന് എതിരെ പറയുന്നത്. ഏകീകൃത കുര്‍ബാന ചൊല്ലുന്നതില്‍ നിന്ന് ഡിസംബര്‍ 25 വരെ താല്‍പര്യമുള്ള ഇടവകകള്‍ക്ക് ആര്‍ച്ച് ബിഷപ് ഇളവ് നല്‍കിയിരുന്നു.
അതേസമയം, വിഷയത്തില്‍ ആര്‍ച്ച് ബിഷപ്പിന് പിന്തുണയുമായി അതിരൂപതയിലെ വൈദികരും വിശ്വാസികളും രംഗത്തെത്തി. ആര്‍ച്ച് ബിഷപ് സ്ഥാനമൊഴിയാന്‍ പാടില്ലെന്നും പുറത്താക്കാന്‍ അധികാരമുണ്ടെങ്കില്‍ നടപടി സ്വീകരിക്കട്ടെയെന്നുമാണ് ഇവരുടെ നിലപാട്. 

ബിഷപ്പ് കരിയൽ രാജിവക്കാൻ തയ്യാറായില്ലെങ്കിൽ ഇക്കൂട്ടർക്ക് ഒന്നും ചെയ്യാനാവില്ല. സഭാ നടപടികൾ പാലിച്ച് പുറത്താക്കേണ്ടി വരും. അതാകട്ടെ അത്ര എളുപ്പമല്ല. ഉടനെയെങ്ങും സാധ്യമാവുകയുമില്ല. ഓഗസ്റ്റ് ആറിന് സിറോ മലബാര്‍ സഭ സിനഡ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേരാനിരിക്കേയാണ് തിരിക്കിട്ട നടപടികള്‍. സിനഡില്‍ പുതിയ ബിഷപ്പിനെ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ആര്‍ച്ച്ബിഷപ്പ് കരിയിലെ സ്ഥാനത്തുനിന്ന് നീക്കിയ ശേഷം സിനഡിനും കര്‍ദിനാള്‍ ആലഞ്ചേരിക്കും താല്‍പര്യമുള്ള അതിരൂപതയിലെ മുതിര്‍ന്ന ഒരു വൈദികനെ താത്ക്കാലിക അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചേക്കും. സിനഡില്‍ പുതിയ ബിഷപ്പിനെ പ്രഖ്യാപിക്കുന്നത് വരെയായിരിക്കും ഈ നിയമനം. ഇദ്ദേഹത്തെ തന്നെ ബിഷപ്പ് ആയി നിയമിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. കരിയൽ മെത്രാൻ്റെ കൂടെ വിശ്വാസികളും വൈദിക അണിനിരന്നതോടെ  ആകെ കൈവിട്ട മട്ടിലാണ് കാര്യങ്ങൾ ക്രിസ്തു സ്നേഹം പറയുന്ന സഭയിൽ അടി തീരുന്നുമില്ല വചനം പറയാൻ നേരവുമില്ലാ എന്ന അവസ്ഥയാണ്.

Readers Comment

Add a Comment