Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരള പോലീസിനെ ആരാധനാലയങ്ങൾക്ക് കാവൽ നിർത്തുന്ന ഏർപ്പാട് ഇനി വേണ്ടന്ന തീരുമാനം എന്തുകൊണ്ടും ശ്ലാഘനീയം തന്നെയാണ്. രാജ്യത്തിൻ്റെ നിയമം പരിപാലിക്കാനാണ് ഇത്തരം ഫോഴ്സുകൾ ഉള്ളത് എന്നിരിക്കെ മതപരമായ തമ്മിൽ തല്ലുകൾ തീർക്കാനും അവരുടെ സ്വത്ത് വകകൾക്ക് കാവൽ നിൽക്കാനും വേണ്ടി പോലീസിനെ ഉൾപ്പെടെയുള്ള സംവിധാനങ്ങളെ ഉപയോഗിക്കുന്നത് ഈ മതേതര രാജ്യത്ത് എന്തിടസ്ഥാനത്തിലാണ് എന്ന് മനസിലാകുന്നില്ല. മതങ്ങൾക്ക് കീഴിലുള്ള സ്വത്തുക്കളും സ്ഥാപര ജംഗമ വസ്തുക്കളും സംരക്ഷിക്കാൻ പണം കൊടുത്ത് പ്രൈവറ്റ് സെക്യൂരിറ്റി ഫോഴ്സിനെ ഏൽപ്പിക്കണം. അവരുടെ സ്വത്തുക്കൾ പൊതുമുതലല്ലല്ലോ പോലീസ് കാവൽ നിൽക്കാൻ
കഴിഞ്ഞ കുറച്ച് നാളുകളിലായി സ്വത്ത് തർക്കവും പള്ളി പിടിത്വവും കുർബ്ബാന എകീകരണങ്ങളും മറ്റുമായി തമ്മിൽ തല്ലി ചോര പുഴയൊഴുക്കിയ വിവിധ സഭകളുടെ സ്വത്തു വകകൾക്ക് കേരള പോലീസാണ് കാവൽ നിൽക്കുന്നത്. ചില സ്ഥലങ്ങളിൽ ഇപ്പോഴും അത് തുടരുന്നുമുണ്ട്. പോലീസ് വകുപ്പ് ജനത്തിൻ്റേയും പൊതുമുതലിൻ്റേയും സംരക്ഷകരാണ് അല്ലാതെ രാജ്യത്തിൻ്റെ തണലിൽ ജീവിക്കുകയും സമാന്തര സർക്കാർ എന്ന പോലെ പ്രവൃത്തിക്കുകയും കണക്കില്ലാത്ത സ്വത്ത് വകകൾ സമ്പാദിച്ചുണ്ടാക്കുകയും പിന്നീട് അതിന് വേണ്ടി തമ്മിൽ തല്ലുകയും ചെയ്യുമ്പോൾ കാവൽ നിൽക്കാനുള്ളതല്ല രാജ്യത്തിൻ്റെ പോലീസ് സേന എന്നോർക്കുക മതങ്ങൾ.
പോലീസ് അസോസിയേഷൻ്റെ പ്രമേയത്തിൽ ലാണ് അസോസിയേഷൻ വിവിധ നിർദ്ധേശങ്ങൾ എഴുതി വായിച്ചത്.
മതചടങ്ങുകളുടെ സംരക്ഷണത്തിൽ പോലീസിനെ ഒഴിവാക്കണമെന്ന് അവർ പറയുന്നു. മതാടിസ്ഥാനത്തിൽ ഡ്യൂട്ടി നൽകുന്നതും അവസാനിപ്പിക്കണം. പൊലീസുകാരിൽ നിന്ന് മതചടങ്ങുകൾക്കുള്ള നിർബന്ധിത പിരിവ് അവസാനിപ്പിക്കണം. പൊലീസ് സ്റ്റേഷനുകളും ക്യാമ്പുകളും മതപരമായ അടയാളങ്ങളിൽ നിന്ന് മുക്തരാകണം. ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായി ആരാധാനലയങ്ങൾ മാറുന്നു. ഇവിടേക്ക് പൊലീസുകാരെ ജാതി തിരിച്ച് വിന്യസിക്കരുതെന്നാണ് അസോസിയേഷന്‍റെ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യങ്ങൾ.
പൊലീസുകാര്‍ക്കെതിരായ അതിക്രമങ്ങൾക്കെതിരെയും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. ജനാധിപത്യത്തിന്‍റെ ഭാഗമായ പ്രതിഷേധങ്ങൾ പൊലീസിനെതിരായ അക്രമങ്ങളാകുന്നു. കരിയോയിലൊഴിച്ചും പൊലീസിനെ മർദ്ദിച്ചുമുളള സമരത്തിൽ നിന്നും രാഷ്ട്രീയ പാർട്ടികളും സംഘടനകളും പിൻമാറണമെന്നും പ്രമേയത്തിൽ അസോസിയേഷൻ ആവശ്യപ്പെട്ടു. മതേതരത്വമാണ് രാജ്യത്ത് സംരക്ഷിക്കേണ്ടത് എന്നിരിക്കെ മതങ്ങൾക്കുള്ളിലെ തമ്മി തല്ലിന് നിയമ പാലകർ കാവൽക്കാരാകുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
31.82°C








