Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:14 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചരിത്ര പ്രസിദ്ധമായ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ കാവൽ പിതാക്കന്മാരായ മോർ പത്രോസ്, മോർ പൗലോസ് ശ്ലീഹന്മാരുടെ ഓർമപ്പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാ. ഷിബിൻ പോൾ പെരുമ്പാട്ട് കൊടി ഉയർത്തി.

ഇന്ന് വൈകിട്ട് 7 മണിക്ക് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിലും, ഇടവക മെത്രാപ്പോലീത്ത  ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ സഹകാർമികത്വത്തിലും സന്ധ്യാപ്രാർത്ഥന നടക്കും. തുടർന്ന് പ്രസംഗം, കോലഞ്ചേരി ടൗൺ ചുറ്റിയുള്ള പ്രദക്ഷിണം, ആശിർവാദം എന്നിവ നടത്തപ്പെടും.

പ്രധാന പെരുന്നാൾ ദിനമായ ജൂലൈ 12 ചൊവ്വാഴ്ച്ച രാവിലെ 8:30 ന് ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, പ്രസംഗം എന്നിവ നടക്കും. തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ്.ടു അവാർഡ് വിതരണം, പ്രദക്ഷിണം, ആശീർവ്വാദം, നേർച്ച എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

Readers Comment

Add a Comment