Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:16 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തയുടെ ആകസ്മിക വേർപാടിൽ അനുസ്മരണസമ്മേളനം ജൂലൈ 10 ഞായറാഴ്ച നടത്തപ്പെടുന്നു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ - നിരണം ഭദ്രാസനമാണ് അനുശോചനം രേഖപ്പെടുത്തികൊണ്ടുള്ള അനുസ്മരണസമ്മേളനം നടത്തുന്നത്.

കാവുംഭാഗം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രൽ ദൈവാലയത്തിൽ വച്ച്  ജൂലൈ മാസം 10 -ാം തീയതി ഞായറാഴ്ച ഉച്ചയ്‌ക്ക് 3.00 മണിക്ക് ഇടവക മെത്രാപ്പോലീത്ത ഗീവർഗീസ് മോർ കൂറിലോസിന്റെ അദ്ധ്യക്ഷതയിൽ സമ്മേളനം ചേരും.

ഭദ്രാസന സെക്രെട്ടറി ഫാ. എം. ജെ ഡാനിയൽ സ്വാഗതപ്രസംഗം നടത്തും. നിരണം ഭദ്രാസനത്തിലെ ഫാ . മാത്യു ഫിലിപ്പ്,  മർത്തമറിയം വനിതാസമാജം ജനറൽ സെക്രട്ടറി ശ്രീമതി അന്നമ്മ ഏബ്രഹാം എന്നിവർ അനുശോചന പ്രമേയങ്ങൾ അവതരിപ്പിക്കും. ഗീവർഗീസ് മോർ കൂറിലോസ് അധ്യക്ഷ പ്രസംഗം നടത്തുമ്പോൾ ക്നായായ ഭദ്രാസനത്തിലെ മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ഗ്രീഗോറിയോസ് അനുസ്മരണ സന്ദേശം നൽകും.  അഡ്വ . മാത്യു ടി . തോമസ് എം.എൽ.എ , തിരുവല്ല മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ശാന്തമ്മ വർഗീസ്, സഭാ വർക്കിംഗ് കമ്മിറ്റി അംഗം സുരേഷ് ജെയിംസ് വഞ്ചിപ്പാലം എന്നിവർ അനുശോചന സന്ദേശം നൽകും.  ഭദ്രാസന വൈദിക സെക്രട്ടറി  ഫാ . റെജി മാത്യു കൃതജ്ഞത രേഖപ്പെടുത്തും.

യാക്കോബായ സുറിയാനി സഭയുടെ മർത്തമറിയം വനിതാ സമാജം ദേശീയ പ്രസിഡന്റായി അടുത്തിടെയായിരുന്നു മെത്രാപ്പോലീത്ത ചുമതലയേറ്റത്. ചുമതലയേറ്റ ഉടൻ തന്നെ ആയിരക്കണക്കിന് പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ദേശീയ സമ്മേളനം അടുത്തിടെ അദ്ദേഹം നടത്തിയിരുന്നു. സംഘടനയ്ക്ക് നവചൈതന്യം പകർന്ന് നിരവധി കർമപദ്ധതികൾക്ക് തുടക്കം കുറിക്കുവാനിരുന്ന സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തയുടെ അകാല വിയോഗം വിശ്വാസികളെ ദുഃഖത്തിലാഴ്ത്തിയിരുന്നു.

നിരണം ഭദ്രാസനത്തിൽ ഒരു വൈദീകനായ് 2004 മുതൽ പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ച് ചുരുങ്ങിയ കാലയളവിൽ ഭദ്രാസനത്തിലെ 9 ഓളം ദൈവാലയങ്ങളിൽ വൈദീകശുശ്രൂഷ അനുഷ്ഠിച്ചു. തുടർന്ന് സുറിയാനി സഭയിൽ ഒരു മേൽപട്ടക്കാരനായ് തീർന്ന് ഡൽഹിയിലും പിന്നീട് മലബാർ ഭദ്രാസനത്തിന്റെയും അധിപനായ്  സേവനം അനുഷ്ഠിച്ചും വിവിധ അദ്ധ്യാത്മീയ സംഘടനകളുടെ പ്രസിഡന്റായും പോളിക്കാർപ്പോസ് പ്രവർത്തിച്ചിരുന്നു.

2022 ജൂൺ ഇരുപത്തൊന്നിന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മെത്രാപ്പോലീത്ത അന്തരിച്ചത്.  ഇന്ത്യൻ ഓർത്തോഡോക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മുളംതുരുത്തി പള്ളി കയ്യേറ്റ സമയത്ത്  അതി ക്രൂര മർദ്ധനത്തിന് ഇരയായി ചികിത്സയിലായിരുന്നു മെത്രാപ്പോലീത്ത. മുളംതുരുത്തി പള്ളിയിലെ ബഹുഭൂരിപക്ഷം വിശ്വാസികളെ ഇറക്കിവിട്ട് ഹൈക്കോടതി ഉത്തരവിന്റെ മറവിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ മലങ്കര ഓർത്തോഡോക്സ് വിഭാഗത്തിന് വേണ്ടി പള്ളി പിടിച്ചെടുക്കാനായി നടത്തിയ നരനായാട്ടിൽ പോളികാർപ്പോസ് തിരുമേനിയെ എടുത്തെറിയുകയും അതിക്രൂര മർദ്ധനത്തിന് ഇരയാക്കുകയും ചെയ്തത് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു . ഈ നരനായാട്ടിൽ മെത്രാപ്പോലീത്തയ്ക്ക് ഗുരുതരമായ പരുക്ക് ഏൽക്കുകയും ദീർഘകാലം ആശുപത്രിവാസം നടത്തുകയും ചെയ്തിരുന്നു.

 

Readers Comment

Add a Comment