Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യേശുക്രിസ്തുവിന്റെ തിരുപ്പിറവിയെ അവഹേളിച്ചും ക്രൈസ്തവ മതവിശ്വാസത്തെ വ്രണപ്പെടുത്തിയും പ്രഭാഷണം നടത്തിയ ഇസ്‌ലാമിക മതപ്രഭാഷകന്‍ വസീം അല്‍ ഹിക്കാമിനെതിരെ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൊച്ചി സൈബര്‍ പോലീസാണ് കേസ് രജിസ്ട്രര്‍ ചെയ്തത്.

ബിജെ പി നേതാവ് അഡ്വ. അനൂപ് ആന്റണിയാണ് പരാതിക്കാരന്‍. കഴിഞ്ഞ ക്രിസ്തുമസ് തലേന്നാണ് ഹിക്കാമി വിവാദപ്രഭാഷണം നടത്തിയത്. പ്രസംഗത്തിനെതിരെ ആദ്യം എറണാകുളം സൈബര്‍ സെല്ലിലും ഡിജിപിക്കും പരാതിനല്കിയിരുന്നുവെങ്കിലും കേസ് എടുത്തിരുന്നില്ല. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരമാണ് പ്രതിക്കെതിരെ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യാന്‍ പോലീസ് തയ്യാറായത്.

Readers Comment

Add a Comment