Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വിശുദ്ധിയെ അങ്കിയായി ധരിച്ച സന്യാസി സ്രേഷ്ഠൻ ഫിനാഹസ് റമ്പാൻ ഓർമ്മയായി. ഒരു ദയറാ പട്ടക്കാരനെന്ന നിലയിൽ ജീവിത വിശുദ്ധിയും നൈർമല്യവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുകയും തന്റെ ജീവിതത്തിലൂടെ അത് മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കുകയും ചെയ്ത ഫിനാഹസ് റമ്പാൻ ഓർമ്മയായി. അദ്ദേഹത്തിന്റെ നിത്യതയിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സ്ഥാനമാനങ്ങളോടും, ആഡംബരങ്ങളോടും ലൗകിക ജീവിതത്തോടും ഒരിക്കലും അഭിവാഞ്ജ തോന്നാതിരുന്ന ഈ സന്യാസി വര്യൻ ഈ നൂറ്റാണ്ടിലെ സന്യാസികൾക്കൊരു മാതൃകയായിരുന്നു.
ചെറായി വാഴപ്പിള്ളിൽ പത്രോസ് കോറെപ്പിസ്കോപ്പയുടെയും മണർകാട് മാന്താറ്റിൽ മറിയാമ്മയുടെയും മകനായി 1934 ൽ V P ജോസഫ് ജനിച്ചു. കണ്ടനാട് ഭദ്രാസന മെത്രപൊലീത്ത മോർ പീലക്സിനോസ് പൗലോസ് മെത്രാപ്പോലീത്തയുടെ അയവാസിയായിരുന്നു ജോസഫ് . തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായി ജീവിതം ആരംഭിച്ച ജോസഫ് മൂവാറ്റുപുഴയിൽ ഒദ്യോഗിക ജീവിതം ആരംഭിച്ചത് മുതൽ മോർ പീലക്സിനോസ് പൗലോസ് തിരുമേനിയുടെ അരമനയിൽ സുറിയാനി പഠിക്കുവാൻ ചെല്ലുക പതിവായിരുന്നു .തിരുമേനിയുടെ സന്യാസ ജീവിതവും ലാളിത്യമുള്ള ജീവിത ശൈലിയിലും ആകൃഷ്ടനായ ജോസഫ് സന്യാസ ജീവിതം സ്വീകരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു .
തന്റെ പിതാവായ വന്ദ്യ പത്രോസ് കോറെപ്പിസ്കോപ്പയുടെ അരികിൽ തന്റെ ആഗ്രഹം പറഞ്ഞപ്പോൾ വലിയ ജോലി ഉപേക്ഷിച്ചു സന്യാസ ജീവിതം തിരഞ്ഞെടുക്കാൻ നി പ്രാപ്തനാണോ എന്ന് ചോദിച്ചു എങ്കിലും തന്റെ തീരുമാനത്തിൽ ഉറച്ചു നിന്ന ജോസഫ് 1967 ൽ തുരുവനന്തപുരത്തു ജോലി ചെയ്തിരുന്ന സമയത്തു ജോലിയും വീടും ഉപേക്ഷിച്ചു സന്യാസ ജീവിതം തിരഞ്ഞെടുത്തു തിരുമേനിക്കൊപ്പം കൂടി . പിന്നീട് മൂവാറ്റുപുഴ അരമനയിലും , പിറമാടം ദയറയിലും , മഞ്ഞിനിക്കര ദയറയിലും അല്ലാതെ മറ്റെവിടെയും പോക്കുവാൻ അദ്ദേഹം തയാറായിരുന്നില്ല .1976 ൽ മലെകുരിശ്ശിൽ എത്തിയ ജോസഫ് ദയറാ പള്ളിയുടെ പെരുന്നാളിന് നടത്തപെടുന്ന പുത്തൻകുരിശു വരെയുള്ള റാസക്കുമല്ലാതെ സ്വന്തം മാതാപിതാക്കളുടെ അടുത്തേക്കുപോലും ദയറാ വിട്ടു വെളിയിൽ പോയിട്ടില്ല.
പൗരസ്ത്യ കാതോലിക്ക ബസേലിയോസ് പൗലോസ് രണ്ടാമൻ എത്ര നിർബന്ധിച്ചിട്ടും പൗരോഹിത്യം സ്വീകരിക്കുവാൻ വിസമ്മതിച്ച ജോസഫ് അദ്ധ്യാപകനായി ദയറായിൽ തുടർന്നു . ചിട്ടയായ അതി കഠിനമായ സന്യാസ ജീവിതമാണ് നയിച്ചിരുന്നത് എങ്കിലും പൗരോഹിത്യ നൽവരം സ്വീകരിക്കുവാൻ താൻ യോഗ്യനായില്ല എന്നായിരുന്നു മറുപിടിയായി പറഞ്ഞിരുന്നത്. ഒടുവിൽ 2006 ഒക്ടോബർ 21 നു മോർ ദിയസ്കോറോസ് കുര്യാക്കോസ് തിരുമേനി മേലെകുരിശു ദയറായിൽ വച്ച് പൂർണ ശെമ്മാശ്ശ പട്ടം നൽകുകയും ചെയ്തു . ഒക്ടോബർ 28 നു കശീശ്ശാ പട്ടം നൽകുകയും ,നവംമ്പർ 2 നു റമ്പാൻ സ്ഥാനവും നൽകി. " വിശുദ്ധിയെ അങ്കിയായി ധരിച്ചവർ " എന്ന് അർഥം വരുന്ന ഫിനഹാസ് എന്ന നാമവും അദ്ദേഹം സ്വീകരിക്കുകയും ചെയ്തു
ലളിതവും വിശുദ്ധവുമായ ജീവിതമാണ് റമ്പാൻ നയിച്ചത്. ഭക്ഷണം പകൽ ഒരു നേരം മാത്രം , ആദ്യ കാലങ്ങളിൽ ദയറായിലെ പിതാക്കന്മാരുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുള്ള മുറിയിൽ തറയിലാണ് കിടന്നിരുന്നത് ..ഉറക്കം അതി കഠിനമായി അനുഭവപ്പെട്ടാൽ മാത്രം ചെറിയ തന്റെ മുറിയിൽ പോകുമായിരുന്നൊള്ളു. വിശുദ്ധരായ പൂർവ പിതാക്കന്മാരെ പഠിപ്പിച്ചിരുന്ന വന്ദ്യ പിതാവിന്റെ ജീവിതം തന്നെ ശിഷ്യർക്ക് വലിയ ഒരു മാതൃകയും പ്രജോദനവുമായിരുന്നു.. സുറിയാനിയിലും ഇംഗ്ലീഷിലും സംസ്കൃതത്തിലും പാണ്ഡിത്യം ഉള്ള റമ്പാൻ മുഴുവൻ സമയവും പ്രാത്ഥനയിലും പുസ്തക പാരായണത്തിലും മുഴുകിയിരിക്കുക ആയിരുന്നു പതിവ്.
മാതൃകാപരവും വിശുദ്ധവുമായ ദയറാ ജീവിതത്തിനു പരിശുദ്ധ ഇഗ്നാത്തിയോസ് സക്ക ഒന്നാമൻ പാത്രിയര്കിസ് ബാവ 2010 സെപ്തംബർ 22 നു വന്ദ്യ ഫിനഹാസ് റമ്പാന് " ദയറോ നാശീഹോ " എന്ന ശീർഷകം നൽകി ആദരിക്കുകയും ചെയ്തു
31.82°C








