Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:18 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


റവ.ഫാ. ഷിബു  കെ .വൈ  എന്ന  ഗീവർഗീസ് കുറ്റിപ്പറിച്ചേൽ, റവ. ജോഷി  സി  എബ്രഹാം എന്ന ഫാ.മർക്കോസ് എബ്രഹാം എന്നീ വൈദികരെ മേല്പട്ട  സ്ഥാനത്തേക്ക്  ഉയർത്തുവാനുള്ള  യാക്കോബായ സുറിയാനിസഭയുടെ  എപ്പിസ്‌കോപ്പൽ  സിനഡിന്റെ ഏകകണ്ഠമായ തീരുമാനത്തിന്  പാത്രിയർക്കീസ് ബാവയുടെ  അനുമതി.

 രണ്ടായിരത്തി ഇരുപത്തിരണ്ടു സെപ്റ്റംബർ 14ന്  ലബനോനിൽ  പാത്രിയർക്കാ  ആസ്ഥാനത്തുവെച്ചു  ആകമാന  ഓർത്തഡോക്സ് സുറിയാനി  ക്രിസ്ത്യാനികളുടെ  പരമാധ്യക്ഷൻ  ഇഗ്നാത്തിയോസ്  അപ്രേം  രണ്ടാമൻ  ഇവരെ രണ്ടുപേരെയും  മെത്രാപോലീത്തന്മാരായി  വാഴിക്കും. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക കൽപ്പന ജൂൺ  മുപ്പതിന് പാത്രിയർക്കീസ് ബാവ പുറപ്പെടുവിച്ചു.

ഫാ.ഗീവർഗീസ് കുറ്റിപ്പറിച്ചേൽ എന്ന ഷിബു അച്ചൻ  മലബാർ ഭാദ്രാസനത്തിലെ , വയനാട് ജില്ലയിൽ മലങ്കര കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവക കാരനാണ്. മലബാർ ഭദ്രാസന കൗൺസിലാണ് എപ്പിസ്കോപ്പൽ സിനഡിനോട് ഇദ്ദേഹത്തെ മെത്രാപ്പോലീത്തയായി വാഴിച്ചു നൽകണമെന്ന  ആഗ്രഹം അറിയിച്ചത്.   ഈ ആവശ്യം എപ്പിസ്കോപ്പൽ സിനഡ് അംഗീകരിക്കുകയായിരുന്നു. സഭയുടെ കൗദാശിക കാര്യങ്ങളിൽ മാത്രമല്ല സാമൂഹികപരമായ പല കാര്യങ്ങളിലും ഇടപെടുന്ന വ്യക്തിത്വം കൂടിയാണ്   ഫാദർ ഷിബു കുറ്റിപ്പറിച്ചേൽ. അതിനുള്ള ഉത്തമ ഉദാഹരണമാണ് വൃക്കരോഗവുമായി മരണത്തോട് മല്ലടിച്ചിരുന്ന ഒരു മുസ്ലിം കുട്ടിക്ക്  തന്റെ വൃക്ക പകുത്തുനൽകിയ സംഭവം.


റവ. ഫാ.മർക്കോസ് എബ്രഹാം എന്ന ജോഷി സി അബ്രഹാം അങ്കമാലി  ഭദ്രാസനത്തിൽ പെട്ട കോതമംഗലം ചെമ്പൻകുഴി സെന്റ് ജോൺസ് യാക്കോബായ സുറിയാനി സഭാംഗമാണ് . ഇദ്ദേഹം വൈദിക സെമിനാരിയിൽ ബി ടി എച്ച് സ്വർണ മെഡലോടുകൂടിയാണ് വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2018 മുതൽ ജോഷി സി അബ്രഹാം പാത്രിയർക്കാ ആസ്ഥാനത്ത് പാത്രിയർക്കിസ് ബാവായുടെ മലങ്കര സഭ കാര്യ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു. ഇതിനു മുൻപും  മെത്രപൊലീത്ത  സ്ഥാനത്തേക്ക്  അദ്ദേഹത്തിന്റെ  പേര് നിർദേശിക്കപ്പെട്ടപ്പോൾ അദ്ദേഹം  സ്നേഹപുരസ്‌ക്കാരം  അത് ഉപേക്ഷിക്കുകയാണ്  ചെയ്തത് .  

 എപ്പിസ്കോപ്പൽ സിനഡിന്റെ  ഏകകണ്ഠമായ തീരുമാനം യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, പാത്രിയർക്കിസ് ബാവയെ സഭ ആസ്ഥാനത്ത് നേരിട്ട് കണ്ട്,  ശുപാർശ കൈമാറുകയും അതിനെത്തുടർന്നാണ് പാത്രിയർക്കിസ് ബാവാ ഈ ശുപാർശ അംഗീകരിച്ചതായുള്ള ഔദ്യോഗിക രേഖകൾ സഭാസ്ഥാനത്ത് മുപ്പതാം തീയതി  അയക്കുകയും ചെയ്തത്.

ദ്രവ്യാഗ്രഹികൾ അന്ത്യോക്യൻ  പാരമ്പര്യവും  പരിശുദ്ധ സുറിയാനി സഭയുടെ  പൈതൃകവും തട്ടിയെടുത്തു  യാക്കോബായ  സുറിയാനി സഭയുടെ  മക്കൾ  ചോരയും നീരുമൊഴുക്കി പണിത   പള്ളികൾ പിടിച്ചെടുത്തു  സഭയെ തകർക്കാൻ ശ്രമിക്കുമ്പോഴും  വിശ്വാസികള  സഭയോട് ചേർത്ത് നിർത്തുന്ന ഘടകം  അന്ത്യോക്യൻ  പിതാക്കന്മാരോടുള്ള  അചഞ്ചലമായ  കൂറാണ്. സഭാ മക്കളുടെ  അഭിലാഷം എപ്പിസ്‌കോപ്പൽ  സിനഡ്  അംഗീകരിച്ചു മത്സരങ്ങൾക്കും ഇലക്ഷൻ  സ്റ്റണ്ടുകൾക്കും  വഴിവെക്കാതെ ഐക്യകണ്ഠമായി  അംഗീകരിച്ചു മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്  പാത്രിയർക്കിസ്  ബാവക്കു  സമർപ്പിച്ചു  അനുമതി വാങ്ങി,   അഭിവന്ദ്യ  വൈദികർ  പരിശുദ്ധ പാത്രിയർക്കിസ്  ബാവായാൽ മേല്പട്ടസ്ഥാനത്തേക്കു  ഉയർത്തപ്പെടുമ്പോൾ  ഓരോ  സുറിയാനി യാനി ക്രിസ്ത്യാനിക്കും  ഇത്  അഭിമാന നിമിഷം . അവർപറയും ഇതാണ് സുറിയാനി  ക്രിസ്ത്യാനി  പാരമ്പര്യം  എന്ന്.

Readers Comment

Add a Comment