Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
Your Comment Added Successfully!

മലങ്കര ഓർത്തോഡോക്സ് സഭയിൽ ഇക്കഴിഞ്ഞ മലങ്കര അസോസിയേഷനിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരിൽ, ആറ് വൈദികർക്ക് നാളെ പരുമല സെമിനാരിയിൽ റമ്പാൻ സ്ഥാനം നൽകും. സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ മുഖ്യ കാർമികത്വം വഹിക്കും. സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരും സഹകാർമികത്വം വഹിക്കും. ഫാ. എബ്രഹാം തോമസ്, ഫാ. പി സി തോമസ്, ഫാ. വർഗീസ് ജോഷ്വാ, ഫാ. വിനോദ് ജോർജ് , ഫാ. റെജി ഗീവര്ഗീസ് ഫാ. സഖറിയാ നൈനാൻ എന്നിവർക്കാണ് റമ്പാൻ സ്ഥാനം നൽകുന്നത് . ഇക്കഴിഞ്ഞ ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ വച്ച് നടന്ന മലങ്കര അസ്സോസിയേഷനിൽ വച്ചാണ് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഇവരെ തെരഞ്ഞെടുത്തത്.
തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരിൽ കൊച്ചു പറമ്പിൽ ഗീവര്ഗീസ് റമ്പാൻ നിലവിൽ റമ്പാനാണ്. രാവിലെ ഏഴിന് ആരംഭിക്കുന്ന കുർബാനമധ്യേ നടക്കുന്ന ശുശ്രൂഷയ്ക്ക് സഭയിലെ മെത്രാപ്പോലീത്തമാരുടെ സാനിധ്യത്തിൽ ഇവർക്ക് റമ്പാൻ സ്ഥാനം നൽകും . ജൂലൈ ഇരുപത്തിയെട്ടിന് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലിൽ ഈ ഏഴ് പേർക്കും മെത്രാപ്പോലീത്ത സ്ഥാനം നൽകും.