Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യൻ ഓർത്തോഡോക്സ് സഭയുടെ തൃശൂർ ഭദ്രാസനാധിപൻ പിസി ജോർജിനെക്കുറിച്ച് മിലിത്തിയോസ് മെത്രാൻ നടത്തിയ പ്രസ്താവന അത് അദ്ദേഹത്തിന്റേത് മാത്രമാണെന്നും സഭയുടെ അഭിപ്രായമല്ലെന്നും വ്യക്തമാക്കി ഓർത്തോഡോക്സ് സഭ രംഗത്ത്. മെത്രാന്റെ ഈ പ്രസ്താവന വിവാദമായതിനെ തുടർന്നാണ് വിശദീകരണവുമായി ഓർത്തോഡോക്സ് സഭ എത്തിയത്.
മിലിത്തിയോസിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു ;
ക്രൈസ്‌തവ സമൂഹത്തിന്റെ പ്രതിനിധിയായി പി.സി. ജോര്‍ജിനെ കാണാന്‍ കഴിയില്ല. ക്രൈസ്‌തവ സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ജോര്‍ജ് സ്വയം അവരോധിക്കപ്പെടുന്നതാണ്. ഇടതുപക്ഷവും കോണ്‍ഗ്രസും അടുപ്പിക്കാത്തതിനാല്‍ ബി.ജെ.പിയുടെ ചുവട്ടില്‍ അണിനിരക്കുകയാണ്. ക്രിസ്‌ത്യാനിയെന്നത് അടിസ്‌ഥാനപരമായി യേശുവിന്റെ മതബോധത്തിലും മാനുഷീകതയിലും അടിത്തറയിട്ടിട്ടുള്ളതാണ്. അതിനെ മതമെന്നും വിമോചകനെന്നും വിപ്‌ളവകാരിയെന്നും വിളിക്കുന്നവരുണ്ട്. എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകുന്ന തത്വമാണ് യേശുവിന്റേത്. പി.സി. ജോര്‍ജ് പറയുന്നതും യേശുവിന്റെ തത്വവുമായി ഒരു ബന്ധവുമില്ലെന്നും ജോര്‍ജ് ക്രിസ്‌ത്യാനികളുടെ ചാമ്പ്യനാകേണ്ടെന്നും മാര്‍ മിലിത്തിയോസ് പറഞ്ഞു.
ജനാധിപത്യം, സ്വാതന്ത്ര്യം മതനിരപേക്ഷത എന്നിവയെല്ലാം ഭാരതത്തിന്റെ അടിസ്‌ഥാന മൂല്യങ്ങളാണ്. അതു നിഷേധിക്കുവരോട് ചേര്‍ന്നാണു പി.സി. ജോര്‍ജ് നില്‍ക്കുന്നത്. പള്ളിയില്‍ പോയി കുര്‍ബാനയില്‍ പങ്കെടുത്തിട്ടാണ് വരുന്നത്. ഇന്നേ ദിവസം ചോദ്യം ചെയ്യലിന് വിളിച്ചത് ശരിയായില്ലെന്നൊക്കെയുള്ള കാര്യങ്ങൾ അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചു. എന്നാല്‍, പ്രസ്‌താവനക്ക് പിന്നാലെ ജോര്‍ജ് ചെയ്യുന്ന കാര്യം ശരിയായോ എന്ന ചോദ്യവുമുണ്ട്.
കത്തോലിക്ക സഭ നേതാക്കളുടെ നർകോടിക് ജിഹാദ്, ലവ് ജിഹാദ് ആരോപണം അവരുടെ വ്യക്തി താത്പര്യമാണ്. വിശ്വാസികളാണ് സഭ നേതൃത്വത്തെ തിരുത്തേണ്ടത്. ഭാരതത്തെ മുഴുവനായി കാണുന്ന ആർക്കും സംഘ പരിവാറിനൊപ്പം നിൽക്കാൻ കഴിയില്ലെന്നും യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.
ക്രൈസ്തവ സമൂഹത്തില്‍നിന്നും ഒരു മാന്‍ഡേറ്റും അദ്ദേഹത്തിന് കിട്ടിയിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതല്ലാതെ മറ്റൊന്നും പറയാന്‍ ജോര്‍ജിന് പറ്റില്ല എന്നതാണ് മറ്റൊരു കാര്യം. ഇവിടത്തെ മുഖ്യ കക്ഷികളായ ഇടതുപക്ഷമോ കോണ്‍ഗ്രസോ അദ്ദേഹത്തെ സ്വീകരിക്കാത്ത അവസ്ഥയാണ്. അപ്പോള്‍ വേറെ മാര്‍ഗ്ഗമില്ലാതെ കൂടുതല്‍ സാധ്യത നോക്കി ബി.ജെ.പി.യുടെ ചുവട്ടില്‍ അണിനിരക്കാന്‍ ശ്രമിച്ചതാണെന്നാണ് താന്‍ കരുതുന്നതെന്നും മാര്‍ മിലിത്തിയോസ് പറഞ്ഞു.
എന്നാൽ ഇത് വിവാദമായതിനു ശേഷമാണ് തൃശൂർ ഭദ്രാസനാധിപൻ മിലിത്തിയോസ് മെത്രാൻ നടത്തിയ പ്രസ്താവന തീർത്തും വ്യക്തിപരമാണെന്ന് ഓർത്തഡോക്‌സ് സഭ അറിയിച്ചത്. മാർ മിലിത്തോസിന്റെ പ്രസ്താവന സഭയുടെ നിലപാടായി കാണാൻ കഴിയില്ലെന്നും, സഭയ്‌ക്കു രാഷ്‌ട്രീയ നിലപാടില്ലെന്ന് ഓർത്തഡോക്‌സ് സഭ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
23.48°C








