Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സി എസ് ഐ ദക്ഷിണ കേരള മഹായിടവകയുടെ അന്തകനെന്ന് വിശ്വാസികൾ തിരിച്ചറിഞ്ഞ ധർമ്മരാജ് റസാലത്തിൻ്റെ കടക്കൽ കോടാലി കൊണ്ടാഞ്ഞു വെട്ടി ബഹു ഭൂരിപക്ഷം വിശ്വാസികളും തെരുവിലിറങ്ങുന്ന കാഴ്ചയാണ്. ദിവസങ്ങൾ കഴിയുമ്പോഴും പ്രതിഷേധത്തിന്റെയും പ്രതികരണത്തിൻ്റേയും ശക്തിയേറി വരികയാണ്. റസാലത്തിനെതിരെ ഒരു കൊടുങ്കാറ്റ് ആഞ്ഞടിക്കാൻ കോപ്പുകൂട്ടന്നതിൻ്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. കടപുഴകി അട പടലം നിലം പരിശാകുന്ന റസാലത്തിൻ്റെ വീഴ്ച വിദൂരമല്ല എന്ന് തന്നെയാണ് ലക്ഷണങ്ങൾ പറയുന്നത്. കാറ്റായും, കടലായും, അഗ്നിയായും വിശ്വാസികൾ ആഞ്ഞടിക്കുകയാണ്. സ്വേച്ഛാധിപത്യത്തിന്റെയും, ഏകാധിപത്യത്തിൻ്റേയും മർക്കടമുഷ്ടിയിൽ ദൈവവിശ്വാസങ്ങളെ ചവിട്ടിമെതിച്ച് അരാജകത്വത്തിൻ്റെ അപ്പോസ്തലനായി സ്വയം അവരോധിച്ച അധർമ്മങ്ങളുടെ രാക്ഷസരാജാവ് അധർമ്മരാജ് റസാലത്തിന് നേരെ ആഞ്ഞടിക്കാൻ പോകുന്ന സി എസ് ഐ മഹായിടവക വിശ്വാസികളുടെ പ്രതിക്ഷേധ കൊടുങ്കാറ്റ് നാളെ തിരുവനന്തപുരം നഗരത്തെ പ്രകമ്പനം കൊള്ളിക്കും.
സി എസ് ഐ ദക്ഷിണ കേരള മഹായിടവകയിൽ ജനാധിപത്യം പുനസ്ഥാപിക്കുക, മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തുക, സഭാ ശുശ്രൂഷകർക്കെതിരെ എടുത്ത നടപടികൾ പിൻവലിക്കുക, സഭാ നേതൃത്വത്തിൽ ഇരിക്കുന്നവർക്കെതിരെയുള്ള അഴിമതി അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ആണ് ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളും ഈ പ്രതിഷേധത്തിലൂടെ ആവശ്യപ്പെടുന്നത്.
ഇന്ത്യയിൽ നോട്ട് നിരോധന സമയത്ത് മഹായിടവകയിൽ ഭരണം നടത്തിയ ബെനറ്റിൻ്റെ നേതൃത്വത്തിലുള്ള ആടഡ് കമ്മറ്റി, ബെനറ്റിൻ്റെ കള്ളപണം മഹായിടവ അക്കൗണ്ട് വഴി വെളുപ്പിച്ചുകൊടുത്തതും, മറ്റു അനധികൃത ഇടപാടുകളും കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ അന്വേഷിച്ചുവരികയാണ്. ഈ അന്വേഷണത്തിന്റെ ഭാഗമായി ഹാജരാക്കുവാൻ അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ട രേഖകൾ ഇപ്പോൽ MM
ചർച്ചിലാണ് രഹസ്യമായി സൂക്ഷിക്കുന്നത് .
ആടഡ് സെക്രട്ടറിയുടെ കള്ളപ്പണ രേഖകൾ സൂക്ഷിക്കാനുള്ള സ്ഥലമാണോ ദേവാലയം?
ഇതിനു വേണ്ടി ആണോ ഒരു ദേവാലയം JCB ഉപയോഗിച്ച് പിടിച്ചടക്കിയത്.?
ബിഷപ്പിൻ്റെ ഔദ്യോഗിക വാഹനം ഉപയോഗിച്ചു ഒരു സ്ത്രീയുടെ നേതൃത്വത്തിൽ ആണ് ഗ്ലാഡ്സൺ ബിഷപ്പിൻ്റെ വീട്ടിൽ ഉൾപ്പെടെ സൂക്ഷിച്ചിരുന്ന
കള്ളപ്പണ ഇടപാടു രേഖകൾ അവിടെ റെയ്ഡ് ഭയന്ന് MM ചർച്ചിലേക് ഇപ്പോൽ മാറ്റിയിരിക്കുന്നത്.
കാള ആഡ് സെക്രട്ടറി ആയ ശേഷം LMS - ൽ ജോലി കൊടുത്ത ഒരു സ്ത്രീയാണ് ഇപ്പോൽ ടു വീലറിൽ കള്ളപ്പണം കാളക്ക് വേണ്ടി കടത്തുന്നത്. ( LMS - ൽ നിന്നും ചെറിയ കൊല്ലയിലേക്). ഈ സ്ത്രീ ഇപ്പോൾ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ഇതൊന്നും ജനം അറിയിന്നില്ല എന്ന ഒട്ടകപക്ഷിയുടെ മനോഭാവം വച്ചു പുലർത്തുന്ന റസാലവും സംഘവും സൂക്ഷിച്ചോ. സ്വയം അവരോധിക്കപ്പെട്ട സിംഹാസനം ജനരോക്ഷത്താൽ തകർന്ന് തരിപ്പണമാകും. തെരുവിലിട്ട് ജനം താങ്കളെ വിചാരണ ചെയ്യും, അധികാര ഭ്രഷ്ടനാക്കി വിശ്വാസികൾ സഭയുടെ അന്തകനെ തെരുവിലിട്ട് വലിച്ചിഴക്കും. നാളത്തെ പ്രതിഷേധപ്രകടനം ദക്ഷിണ കേരള മഹായിടവകയുടെ വിമോചന സമരം എന്ന് വരുംനാളുകളിൽ ചരിത്രരേഖകളിൽ കോറിയിടപ്പെടും.
31.82°C








