Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രണ്ടുകൊല്ലക്കാലത്തോളം മനുഷ്യരെ നാലു ചുമരുകൾക്കുള്ളിൽ തളച്ച കോവിഡ് മഹാമാരി ഒന്ന് ശമിച്ചപ്പോൾ സമൂഹത്തിൽ അതിലും മാരകമായ വർഗ്ഗീയ വൈറസ് പടരുകയാണ് എന്ന ആശങ്ക പങ്കുവെക്കുകയാണ് യാക്കോബായ സുറിയാനിസഭയുടെ നിരണം ഭദ്രാസനാധിപനായ ഗീവർഗീസ് മാർ കൂറിലോസ്. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഈ ആശങ്ക പങ്കുവെച്ചത്. ആ പോസ്റ്റിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്.
മതത്തിന്റയും വിശ്വാസത്തിന്റെയും പേരിൽ ഇവിടെ നടമാടിയിരുന്ന തട്ടിപ്പുകൾക്കും കൊലകൾക്കും വിദ്വേഷ പ്രസംഗങ്ങൾക്കും തീവ്രവാദങ്ങൾക്കും ആഡംബരങ്ങൾക്കും ധൂർത്തിനും ഒക്കെ കോവിഡ് 19 എന്ന വൈറസ് താൽക്കാലികമായി എങ്കിലും തട ഇട്ടിരുന്നു. രോഗാണു കളമൊഴിയുന്നതോടെ ഇതെല്ലാം വർദ്ധിച്ച വാശിയോടെ തിരിച്ചുവരുന്ന കാഴ്ചകളാണ് നാം ഇപ്പോൾ കാണുന്നത്. കൊച്ചു കുട്ടികളിൽ പോലും മത വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിഷം കുത്തി വയ്ക്കുന്ന ദാരുണ കാഴ്ചകൾ... ദുരന്ത മുഖങ്ങളിൽ നാം കാണിക്കുന്ന സാഹോദര്യവും സ്നേഹവും മതമൈത്രിയും എക്കാലത്തെയും മൂല്യങ്ങൾ ആക്കി നിലനിർത്തുവാൻ ദുരന്തങ്ങൾ നാമിനിയും ക്ഷണിച്ചുവരുത്തണമോ? നിറഭേദങ്ങൾ ക്ക് അതീതമായി, ന്യൂനപക്ഷ-ഭൂരിപക്ഷ വ്യത്യാസമില്ലാതെ, എല്ലാവിധ മതതീവ്രവാദ ങ്ങളെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെയും നമുക്ക് ഒരുമിച്ച് തള്ളി പറയാം... സ്നേഹം പുലരട്ടെ... മനുഷ്യത്വം ഉണരട്ടെ...
മതമല്ല മനുഷ്യത്വം ആണ് വലുത്.
എന്ന് പറഞ്ഞാണ് ഈ പോസ്റ്റ് അവസാനിക്കുന്നത്.
ഇന്ധനവില അനിയന്ത്രിതമായി കൂടുമ്പോഴും, പച്ചക്കറിയുൾപ്പടെ നിത്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റുപോലെ കുതിക്കുമ്പോഴും, കാലാവർഷമിങ്ങടുത്തിട്ടും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ എങ്ങും എത്താത്തപ്പോഴും , വിദ്യാലയങ്ങൾ തുറക്കാനായി എങ്കിലും, അധ്യാപക നിയമനങ്ങൾ എങ്ങുമെത്താത്തപ്പോഴും ഇന്ന് മലയാളിയുടെ പ്രധാനപ്പെട്ട ആകുലത അരിയും മലരും കുന്തിരിക്കത്തിലും ഇവർക്ക് തളക്കുവാനായി. വികസനം പറഞ്ഞു ഇവർക്ക് ഏതായാലും ജനത്തിന്റെ മുന്നിലേക്ക് വരാൻ സാധിക്കില്ല.
ദൈവത്തിന്റെ സ്വന്തം നാടെന്നും , ലോകത്തിലെ ഏറ്റവും വിദ്യാസമ്പന്നരെന്നും മലയാളികൾ അഹങ്കരിക്കുമ്പോഴും ഒരു അഞ്ചുവയസുകാരന്റെ ജല്പനം മതി ഇവിടുത്തെ സാമൂഹിക, ക്രമസമാധാന നില തകരാറിലാകാൻ.
തീവെട്ടികൊള്ളക്കാരായ രാഷ്ട്രീയ കാർക്കും അടിമ വിശ്വാസികളെ പറ്റിച്ചു ഉപജീവനം നടത്തുന്ന ആത്മീയ വ്യാപാരികൾക്കും ആവശ്യം പോലെ എടുത്തു പ്രയോഗിക്കാവുന്ന ആയുധമാണ് വർഗീയത. വുഹാനിൽനിന്നു രൂപംകൊണ്ട കുഞ്ഞൻ വൈറസിനേക്കാൾ മാരകമാണ് രാഷ്ട്രിയക്കാരന്റെയും ആത്മീയ മേലാളന്മാരുടെയും ഉളിൽനിന്നു ഉരുവെടുക്കുന്ന ഈ വർഗ്ഗീയ വൈറസ്.
ഇതിനുള്ള വാക്സിൻ ഒരു ലാബിലും കണ്ടുപിടിക്കില്ല. ഈ വാക്സിൻ ഉരുത്തിരിഞ്ഞുവരേണ്ടുന്നത് ജന മനസുകളിൽനിന്നാണ്. ഇതുണ്ടായാൽ നമുക്ക് വെളിവാകും ഈ വൈറസ് ആരുടെ സൃഷ്ടിയാണ്, അവരുടെ ലക്ഷ്യമെന്താണ് എന്ന്. ഇത് മനസിലായാൽ അതിനുള്ള ചികിത്സ വളരെ സിംപിളാണ്. ഈ വർഗ്ഗീയ വൈറസിനെ അങ്ങ് വെറുതെ അവഗണിക്കുക.
31.82°C








