Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:39 am
  • 4th December, 2024
  • Broken Clouds
23.82°C23.82°C
  • Humidity: 98 %
  • Wind: 0.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് നടക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ സമുദായവത്കരിച്ച സിറോ മലബാര്‍ സഭ തന്നെ ഇപ്പോൾ മതേതര കക്ഷികള്‍ പോലും വോട്ടിനായി സമുദായ ധ്രുവീകരണം നടത്തുന്നു എന്ന ആരോപണവുമായി രംഗത്ത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രകുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രഥമ വാർത്ത സമ്മേളനം നടത്തിയത് സിപിഎം അല്ല നടന്നത് സഭയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ സ്വകാര്യ ഹോസ്പിറ്റലായ ലിസി ഹോസ്പിറ്റലിലാണ് . ആ  ഹോസ്പിറ്റലിന്റെ ഡയറക്ടർ ആയ കത്തനാരുടെ അധ്യക്ഷതയിലാണ്. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. തുടർന്ന് കത്തോലിക്കാ സഭയും ഇടത് നേതാക്കൾ ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയല്ല എന്ന് പ്രചാരണം നടത്താൻ ശ്രമിച്ചുവെങ്കിലും അത് പാളിപ്പോയി. ഈ അവസരത്തിലാണ് ഇത്തരത്തിലൊരു വിമർശനവുമായി കത്തോലിക്കാ സഭ രംഗത്തുവന്നത്.

സിറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റിയുടെ വാര്‍ത്താ കുറിപ്പിൽ പറയുന്ന കാര്യങ്ങൾ ഇവയാണ് ; സഭാ സ്ഥാനാര്‍ത്ഥിയെന്ന ആക്ഷേപത്തിന് പിന്നാലെയുണ്ടായ വിവാദത്തില്‍ പരസ്പരം പഴിചാരുകയാണ്  രാഷ്ട്രീയ പാര്‍ട്ടികള്‍. മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികൾ വിദ്വേഷ പ്രചരണം നടത്തുന്നു. തെരഞ്ഞെടുപ്പുവിജയം ലക്ഷ്യം വെച്ച് ക്രൈസ്തവ സമുദായത്തെയും സഭാനേതൃത്വത്തെയും അവഹേളിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും സിറോമലബാർ സഭ പത്രക്കുറിപ്പില്‍ ആരോപിച്ചു. ഇതിനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമം അപലപനീയമാണെന്നും സഭാ നേതൃത്വം പ്രതികരിച്ചു.

അതേസമയം, തൃക്കാക്കരയിൽ സഭക്ക് സ്ഥാനാർഥിയില്ലെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ സഭ സ്ഥാനാർഥികളെ നിർത്താറില്ല. ആർക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ സ്ഥാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് സിപിഎമ്മാണ്. തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിലൂടെ നടത്തിയതെന്നും യുഡിഎഫ് വിമര്‍ശിച്ചിരുന്നു. ജോ ജോസഫ് സഭയുടെ പ്രതിനിധിയാണെന്നും എന്നാൽ, അത് ജനങ്ങൾ തെരഞ്ഞെടുത്തയക്കുന്ന നിയമസഭയുടേതാണെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനു നല്‍കിയ മറുപടി.

എട്ട് സ്ഥാനാര്‍ത്ഥികളാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജോ ജോസഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് മത്സരിക്കുന്നത്. എ എന്‍ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി. മുന്‍പ് ഒരുമിച്ച് മത്സരിക്കുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി കെ വി തോമസ് പ്രചരണത്തിനിറങ്ങുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

സഭ എന്തൊക്കെ ന്യായീകരണം പറയുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്ഥാനാര്ഥിപ്രഖ്യാപനം മുതൽ തന്നെ കാര്യങ്ങൾ പാളുകയാണ് ഉണ്ടായത്.

Readers Comment

Add a Comment