Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കർണാടകത്തിൽ അനധികൃതമായി പണിത അഞ്ഞൂറിലേറെ പള്ളിപൊളിക്കണമെന്ന് ശ്രീരാമസേന ആഹ്വാനം ചെയ്യുമ്പോൾ കേരളത്തിൽ സഭാനേതൃത്വങ്ങളെ കൂട്ടത്തോടെ കയ്യിലെടുക്കാൻ പെടാപാട് പെടുകയാണ് ബിജെപി ആർ എസ് എസ് നേതൃത്വങ്ങൾ. ലോകത്തെവിടെയെങ്കിലും ക്രൈസ്തവർക്കെതിരെ ഒരു നീക്കമുണ്ടായാൽ വാറോല ഇറക്കിയിരുന്ന കെസിബിസിയും മറ്റു മെത്രാൻ സമിതികളും ഇതൊന്നും കണ്ട മട്ടില്ല.
കർണാടകത്തിൽ നിരവധി പള്ളികൾ തകർത്ത റിപ്പോർട്ടുകൾ പുറത്തു വരികയും കന്യാസ്ത്രീകൾ ഉൾപ്പടെ നിരവധി സുവിശേഷപ്രവർത്തകരെ ആക്രമിച്ചിട്ടും കേരളത്തിൽ നിന്നും ഒരൊറ്റ സഭാനേതൃത്വവും പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മുൻകാലങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകുമ്പോൾ സംഘപരിവാറിനെതിരെ ശക്തമായി പ്രതിക്ഷേധിച്ചിരുന്ന സഭാനേതൃത്വത്തിന്റെ ഈ മലക്കം മറിച്ചിൽ വിശ്വാസികൾക്കിടയിൽ തന്നെ ആശങ്ക പടർത്തിയിരിക്കുകയാണ്.
കേരളത്തിൽ ക്രൈസ്തവരുടെ സഹായത്തോടെയല്ലാതെ ഭരണം പിടിക്കാൻ സാധ്യമല്ല എന്ന തിരിച്ചറിവിനെ തുടർന്നാണ് സഭാഭേദമില്ലാതെ സഭകളെ തങ്ങളുടെ വരുതിയിൽ നിർത്തുവാൻ ബിജെപി ഇപ്പോൾ ശ്രമിക്കുന്നത്. കള്ളപ്പണ ഇടപാടുകളും സ്ത്രീപീഡന, കൊലപാതക കേസുകളിൽ വരെ പ്രതികളായ സഭാനേതൃത്വം ഏതുസമയവും അറസ്റ്റോ, ഇ ഡി, എൻഫോഴ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ റെയിഡോ ഭയന്ന് കഴിയുന്ന അവസ്ഥയാണ് നിലവിലുള്ളത്.
തങ്ങളോടൊപ്പം നിന്നാൽ തിരിച്ചും സഹായിക്കും ഇല്ലെങ്കിൽ പൂട്ടും എന്ന സന്ദേശമാണ് ഇപ്പോൾ ആർ എസ് എസ് നേതൃത്വം സഭാനേതാക്കളെ സന്ദർശിച്ചു നല്കികൊണ്ടിരിക്കുന്നത്. ഗത്യന്തരമില്ലാതെ സഭ നേതൃത്വങ്ങൾ സംഘപരിവാറിന്റെ തിരക്കഥ അനുസരിച്ചു ആടുന്ന വെറും പാവകളായി മാറുന്ന കാഴ്ചയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്.
സംഘപരിവാർ നേരിട്ട് മുസ്ലിം സമുദായത്തെ ആക്രമിക്കാതെ ക്രൈസ്തവ സഭാധ്യക്ഷന്മാരെ കൊണ്ട് വർഗീയത പടർത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിന് കേരള ജനത സാക്ഷിയായി.
കല്ലറങ്ങാട്ട് ബിഷപ്പിന്റെ ലൗ ജിഹാദ് , നാർക്കോട്ടിക് ജിഹാദ് , അഞ്ചുപ്രസവിച്ചാൽ ആയിരത്തഞ്ഞൂറു രൂപ പദ്ധതിയൊക്കെ ചില ഉദാഹരണങ്ങളാണ്. പക്ഷെ ഇതൊന്നും ഉദ്ദേശിച്ചപോലെ കേരളത്തിൽ വിലപ്പോയില്ല.
അതേസമയം കർണ്ണാടകത്തിൽ നടക്കുന്നത് നോക്കുക.
കര്‍ണാടകത്തിലെ 500 അനധികൃത ക്രിസ്ത്യന്‍ ചർച്ചുകളുടെ ലിസ്റ്റ് തങ്ങളുടെ പക്കലുണ്ടെന്നും അത് ബുൾഡോസർ ഉപയോഗിച്ച് തകർക്കണമെന്നും തീവ്രഹിന്ദുത്വ സംഘടനയായ ശ്രീരാമ സേനയുടെ നേതാവ് പ്രമോദ് മുത്തലിക് ആവശ്യപ്പെട്ടിരിക്കുകയാണ്. ഹിന്ദുക്കളെ നിർബന്ധിച്ച് ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും ഉത്തരേന്ത്യന്‍ മോഡൽ ബുള്‍ഡോസിങ് കര്‍ണാടകയിലും നടപ്പാക്കണമെന്നും സംസ്ഥാനസർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതിനെതിരെ നമ്മുടെ ബിഷപ്പന്മാർ കമാന്നൊരക്ഷരം പറഞ്ഞിട്ടില്ല....
പ്രമോദ് മുത്തലിക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്; 'ദിവസവും ആയിരക്കണക്കിന് ഹിന്ദുക്കള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. ചതിച്ചും , പ്രലോഭിപ്പിച്ചും ,ബലം പ്രയോഗിച്ചുമാണ് മതം മാറ്റുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ, മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമം കൊണ്ടുവരിക. ഒപ്പം അനധികൃത പള്ളികള്‍ ബുള്‍ഡോസ് ചെയ്ത് പൊളിച്ചുകളയുക. കഴിഞ്ഞ വര്‍ഷങ്ങളിൽ അനധികൃതമായി നിർമിച്ച പള്ളികളുടെ പട്ടിക തങ്ങളുടെ ജില്ലാ പ്രസിഡന്റുമാര്‍ സമാഹരിച്ചിട്ടുണ്ട്. ഇത്തരത്തിൽ 500 പള്ളികള്‍ കണ്ടെത്തി എന്നും സര്‍ക്കാര്‍ പുതിയ നിയമം അവതരിപ്പിക്കുന്ന പക്ഷം, അധികാരികളെ കണ്ട് പട്ടിക കൈമാറി പള്ളികള്‍ പൊളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പി ഭരിക്കുന്ന കർണാടക സർക്കാർ കഴിഞ്ഞ ഡിസംബറിൽ മതപരിവർത്തന നിരോധന നിയമം പാസാക്കിയിരുന്നു. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ അംഗീകൃത, അനധികൃത ക്രിസ്ത്യൻ പള്ളികളെ കുറിച്ച് സർക്കാർ സർവേയും നടത്തിയിരുന്നു. മൂന്ന് സർവെകളാണ് ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍ നടത്തിയത്. അനുമതിയോടെ പ്രവര്‍ത്തിക്കുന്നതും അനധികൃതവുമായ ചർച്ചുകള്‍ കണ്ടെത്താന്‍ എല്ലാ ജില്ലകളിലേയും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയം ചൂടേറിയ ചർച്ചയായി മാറിയിരുന്നു
എന്നാൽ സമീപ സംസ്ഥാനങ്ങളിൽ നടക്കുന്ന ഗുരുതര ക്രൈസ്തവ ആക്രമണങ്ങളിൽ സഭകൾ മൗനം പാലിക്കുകയും കേരളത്തിൽ സംഘപരിവാർ നേതാക്കളെ അരമനയിൽ വിളിച്ചു, വിരുന്നു സൽക്കാരം നടത്തുന്നതിലെയും വൈരുധ്യം കണ്ടു വിശ്വാസികൾ തന്നെ ആശയ കുഴപ്പത്തിലാണ്. സ്വാർത്ഥ താല്പര്യം സംരക്ഷിക്കാനായി തങ്ങളെ സംഘി കൂട്ടിൽ കൊണ്ട് കെട്ടുവാനുള്ള ക്രൈസ്തവ മേലധ്യക്ഷന്മാരുടെ ഇരട്ടത്താപ്പിനെതിരെ ശക്തമായി പ്രതിക്ഷേധിക്കാൻ ഒരുങ്ങുകയാണ് കേരളത്തിലെ ക്രൈസ്തവ വിശ്വാസിസമൂഹം എന്നാണ് വിവരം.
23.48°C








