Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചരിത്രപരമായ തീരുമാനവുമായി യാക്കോബായ സുറിയാനി സഭ . ഇനി മുതൽ സഭാ സമിതികളിൽ സ്ത്രീകൾക്ക് 35 % പ്രാതിനിധ്യം നല്കാൻ പുത്തന്കുരിശിൽ ഇന്നലെ ചേർന്ന യാക്കോബായ സഭാ സുന്നഹദോസ് തീരുമാനിച്ചു. ഇതോടെ ഇടവക മാനേജിങ് കമ്മറ്റിമുതൽ , ഭദ്രാസന കൗൺസിലിലും സഭാ മാനേജിങ് കമ്മറ്റി, വർക്കിങ് കമ്മറ്റി അഹില മലങ്കര പള്ളി പ്രതിപുരുഷയോഗം എന്ന്നിവയിലെല്ലാം മുപ്പത്തഞ്ചു ശതമാനം സ്ത്രീകൾക്ക് പങ്കാളിത്തം ലഭിക്കും.
വനിതകൾക്ക് സമസ്ത മേഖലകളിലും പ്രാധിനിത്യം ലഭിക്കുകയും അവർ ആ മേഖലകളിൽ കഴിവ് തെളിയിക്കുകയും ചെയ്തിട്ടും പല സഭകളിലും സഭയുടെ ഇടവക തലം മുതൽ ഉന്നതാധികാര സമിതികളിൽ വരെ യാതൊരു പ്രധിനിത്യവും ലഭിച്ചിരുന്നില്ല.
സഭയിലും സമൂഹത്തിലും സ്ത്രീകൾ ശ്രദ്ധേയമായ സംഭാവനകളാണ് നൽകുന്നതെന്നും വനിതാ സംവരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വിലയിരുത്തിയാണ് സുന്നഹദോസ് ഈ തീരുമാനം കൈക്കൊണ്ടത്.
യാക്കോബായ സുറിയാനി സഭാ കൈക്കൊണ്ട പുരോഗമനപരമായ ഈ തീരുമാനത്തോട് വളരെ മികച്ച പ്രതികരണമാണ് സഭക്കുള്ളിൽനിന്നും പുറത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
മലങ്കര സഭാ തർക്കം പരിഹരിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളെ സുന്നഹദോസ്ശ്ലാഘിച്ചു. സഭയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എം ജി ജെ എസ് എം പ്രസിഡന്റായി ഡോ. കുര്യാക്കോസ് മാർ തെയോഫിലോസിനെയും മർത്ത മറിയം വനിതാ സമാജത്തിന്റെ പ്രസിഡന്റായി സഖറിയാസ് മാർ പോളികാർപ്പോസിനെയും തിരഞ്ഞെടുത്തു. ബൈബിൾ സൊസൈറ്റിയുടെ സഭാ പ്രതിനിധിയായി സക്കറിയാസ് മാർ പീലക്സിനോസും സി എ എസ് എ പ്രതിനിധിയായി കുര്യാക്കോസ് മാർ യൗസേബിയോസും തിരഞ്ഞെടുക്കപ്പെട്ടു. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് അധ്യക്ഷത വഹിച്ചു.
സുറിയാനി സഭകളുടെ മാതൃസഭയായ യാക്കോബായ സുറിയാനി സഭയുടെ ഈ തീരുമാനം മറ്റു സഭകൾക്കും ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രചോദനമാകും എന്നാണ് പ്രതീക്ഷ .
31.82°C








