Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:21 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചേര്‍ത്തല എസ്എച്ച് നഴ്‌സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ പ്രീത മേരിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നഴ്‌സിംഗ് വിദ്യാർത്ഥികൾ. സംഭവത്തിൽ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തു. നഴ്‌സിങ് വിദ്യാഭ്യാസ ഡീനിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍. നഴ്സിംഗ് കൗണ്‍സിലിനോട് വിദ്യാർത്ഥികൾ ഉന്നയിച്ച അതേ ആരോപണങ്ങൾ മൊഴിയെടുക്കലിൽ ആവർത്തിച്ചു. ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് ഇന്ന് പിടിഎ യോഗം ചേരും. യോഗത്തില്‍ ആരോഗ്യ സര്‍വകലാശാല പ്രതിനിധികളും പങ്കെടുക്കും. നിയമ നടപടികള്‍ ആവശ്യമാണെങ്കില്‍ സ്വീകരിക്കുമെന്ന് ആരോഗ്യ സര്‍വകാശാല വ്യക്തമാക്കിയിട്ടുണ്ട്. 

ചേര്‍ത്തല സേക്രഡ് ഹാര്‍ട്ട് കോളജ് ഓഫ് നഴ്‌സിങിലെ വിദ്യാർത്ഥികളോടാണ് കോ​ള​ജ്​ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ പ്രീത മേരിയുടെ ക്രൂരത അരങ്ങേറിയത്. ജോലിക്കിടെ ഉടുപ്പിൽ ചുളിവ് വീഴുന്നതുപോലും ലൈംഗിക ചുവയോടെ കാണുകയും,രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ചുനടന്നാല്‍ സ്വവര്‍ഗാനുരാഗികളാണെന്ന് പറയുകയും, മാത്രമല്ല ലൈംഗികമായി അധിക്ഷേപിക്കുന്നതിന് പുറമേ ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും ചെരുപ്പ് കഴുകിക്കുകയും ആശുപത്രിയിലെ ടോയ്‌ലറ്റ് നിർബന്ധിച്ച് വൃത്തിയാക്കിച്ചതായും മതപ്രാർത്ഥനകളിൽ നിർബന്ധമായി പങ്കെടുപ്പിച്ചെന്നും പരാതിയുണ്ട്. വീട്ടിൽ പോകാനും ബന്ധുക്കളെ കാണാനും സമ്മതിക്കാറില്ലെന്നും വളരെ കുറച്ച് സമയം മാത്രമേ രക്ഷകർത്താക്കളെ കാണാൻ അനുവദിച്ചിരുന്നുള‌ളൂവെന്നും പരാതിയിൽ പറയുന്നു. 

വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ കമ്മീഷനും വി​വ​ര​ങ്ങ​ൾ ​തേ​ടി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കോ​ള​ജി​ലെ​ത്തി​യ ന​ഴ്‌​സി​ങ് കൗ​ണ്‍സി​ൽ ​അം​ഗ​ങ്ങ​ള്‍ക്ക്​ മു​ന്നി​ലാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ ഞെ​ട്ടി​ക്കു​ന്ന വി​വ​രം ധ​രി​പ്പി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ ന​ഴ്​​സി​ങ്​ കൗ​ൺ​സി​ൽ സ​ര്‍വ​ക​ലാ​ശാ​ല​ക്ക്​ റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ വി​ദ്യാ​ർ​ഥി യു​വ​ജ​ന​സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. കെ.​എ​സ്.​യു ചേ​ര്‍ത്ത​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജ് പ്രി​ന്‍സി​പ്പ​ൽ റൂ​ബി ജോ​ർ​ജി​നെ ഉ​പ​രോ​ധി​ച്ചു. ​കു​റ്റ​ക്കാ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ജയിലിന് സമാനമെന്നാണ് ഹോസ്റ്റലിനെ നഴ്‌സിംഗ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചത്. അവധി ദിനത്തില്‍ പോലും വീട്ടില്‍ പോവാന്‍ സാധിക്കില്ല. പോയാല്‍ പിഴ ഈടാക്കും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമാണ് അനുമതി, ഹോസ്റ്റല്‍ മുറി തിങ്ങി നിറഞ്ഞതില്‍ പരാതിപ്പെട്ടാല്‍ ഇരുട്ടു മുറിയിലേക്ക് മാറ്റും. കോളേജില്‍ നേരിടുന്ന ദുരനുഭവങ്ങള്‍ സംബന്ധിച്ച് ഒരു വിദ്യാര്‍ത്ഥി നഴ്‌സിംഗ് കൗണ്‍സിലിനയച്ച ശബ്ദ സന്ദേശമാണ് ആദ്യം നഴ്‌സിംഗ് കൗണ്‍സിലിന് ലഭിച്ചതെന്നും ഇതാണ് ഇടപെടലിലേക്ക് നയിച്ചതെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. വിദ്യാർത്ഥികൾ കോളേജ് അധികൃതർക്ക് എതിരെ പരാതിപ്പെടുന്ന വോയിസ് ക്ളിപ്പുകൾ മുൻപും പ്രചരിച്ചിരുന്നു.

Readers Comment

Add a Comment