Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:21 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ  കത്തോലിക്കാ സഭയുടെ നിർദേശമനുസരിച്ചു ലിസ്സി ഹോസ്പിറ്റലിലെ ഹാർട്ട് ട്രാൻസ്‌പ്ലാന്റ് സർജനെ സ്ഥാനാര്ഥിയാക്കിയതിനെതിരെ  വൻ വിമർശനമുയരുന്നതിനിടയിൽ ന്യായീകരണവുമായി സീറോ മലബാർ സഭ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്  ജോസഫ് പാംപ്ലാനി രംഗത്തെത്തിയിരിക്കുകയാണ്.കത്തോലിക്കാ സഭയുടെ ആശീർവാദത്തോടെ ഒരു സ്ഥാനാർത്ഥിയെ നിർത്തിയാൽ അത് തങ്ങൾക്കനുകൂലമാകുമെന്നു കരുതിയ പാർട്ടി നേതൃത്വവും ഇപ്പോൾ പുലിവാലുപിടിച്ച മട്ടാണ്.

എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണെന്നുള്ള പ്രചാരണം അനാവശ്യവും ദുരുദ്ദേശപരവുമാണെന്നാണ് പാംപ്ലാനി പറയുന്നത്. തൃക്കാക്കര തെരഞ്ഞെടുപ്പിൽ കത്തോലിക്ക സഭയ്ക്ക് പ്രത്യേക നിലപാടില്ല. ജോ ജോസഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ പേരിൽ ലിസി ആശുപത്രിയെ മത സ്ഥാപനമായി ബ്രാന്റ് ചെയ്യുന്നതിൽ അവിവേകമുണ്ട്. പാർലമെന്ററി രാഷ്ട്രീയത്തിൽ വ്യക്തികൾക്ക് അവരുടെ മനസാക്ഷിയ്ക്ക് അനുസരിച്ച് വോട്ട് ചെയ്യാം. പ്രത്യേക രാഷ്ട്രീയ പാർട്ടിയ്ക്ക് വോട്ടുചെയ്യാൻ ഇപ്പോൾ പറയേണ്ട സാഹചര്യമില്ല എന്നും പാംപ്ലാനി മാധ്യമങ്ങളോട് പറയുകയുണ്ടായി.

മാത്രമല്ല, അന്തരിച്ച മുൻ എം.എൽ.എ പി.ടി തോമസിനോടുള്ള എതിർപ്പ് ഭാര്യയും യു.ഡി.എഫ് സ്ഥാനാർഥിയുമായ ഉമ തോമസിനോടില്ലെന്നും, പി.ടിയോടുള്ള എതിർപ്പ് വ്യക്തിപരവും കുടുംബപരവുമല്ലെന്നും ബിഷപ്പ് പാംപ്ലാനി പറഞ്ഞു. ഗാഡ്ഗിൽ റിപ്പോർട്ടിലെ നിലപാട് കൊണ്ടാണ് പി.ടിയെ എതിർത്തത്. ഈ വിഷയത്തിൽ സഭ കണ്ട പോലെയല്ല പി.ടി കണ്ടത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഗാഡ്ഗിൽ വിഷയം പ്രസക്തമല്ലെന്നും ബിഷപ്പ് പാംപ്ലാനി വ്യക്തമാക്കി.എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണെന്ന വാദം ശരിയല്ല. ചില സാഹചര്യങ്ങളിൽ സഭ പ്രത്യേക നിലപാടുകൾ സ്വീകരിക്കാറുണ്ട്. സമാന സാഹചര്യം നിലവിലില്ല എന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.

 
എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോഴാണ് അക്കാര്യം സഭ അറിയുന്നത്. ളോഹയിട്ടവർ രാഷ്ട്രീയം പറയേണ്ട എന്ന് നേതാക്കൾ വിലക്കേണ്ട. ളോഹയിട്ടവർക്ക് പൗരാവകാശങ്ങളില്ലെന്ന തരത്തിലുള്ള ചർച്ചകൾക്ക് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ തുടക്കം കുറിക്കുന്നത് അംഗീകരിക്കാനാവില്ല. രാജ്യത്ത് നടക്കുന്ന വിഷയങ്ങളിൽ പ്രതികരിക്കാൻ പുരോഹിതന്മാർക്ക് അവകാശമുണ്ടെന്നും ആർച്ച് ബിഷപ്പ് ഒരു ചാനലിന് നൽകിയ  അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി.

പ്രധാനമായും  പിസി ജോർജ്ജിന് പിന്തുണയുമായി ആണ്  ബിഷപ്പ് ജോസഫ് പാംപ്ലാനി രംഗത്തെത്തിയത്. മുസ്ലീം വിരുദ്ധ പരാമർശത്തിൽ പി സി ജോർജ്ജിനെ തള്ളിപ്പറയേണ്ട കാര്യം സഭയ്ക്കില്ല. അദ്ദേഹത്തിന്റെ വിശ്വാസത്തിന് അനുസരിച്ചുള്ള അഭിപ്രായമാണത്. സഭയ്ക്ക് അനുകൂലമായി സംസാരിക്കുന്ന അപൂർവ്വം നേതാക്കളിൽ ഒരാളാണ് പിസി ജോർജെന്നുമാണ് പാംപ്ലാനി പറയുന്നത്.

എന്നാൽ ലിസ്സി ഹോസ്പിറ്റലിൽ , ഹോസ്സ്പിറ്റലിന്റെ ബാക് ഡ്രോപ്പിൽ  ആശുപത്രി ഡയറക്റ്റർ   പോൾ കരേടൻ കത്തനാരുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്ഥാനാർഥി പ്രഖ്യാപനം അവർ പ്രദീക്ഷിച്ചപോലെ മൈലേജ് ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല വൻ വിമര്ശനമുയർത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഗത്യന്തരമില്ലാതെ ഡോ. ജോ ജോസഫിനെ തള്ളിപ്പറയാൻ സഭാ നേതൃത്വം നിർബന്ധമായത്. 

Readers Comment

Add a Comment