Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എൽഎംഎസ് കത്തീഡ്രൽ പൊളിച്ചു കളഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശ്വാസികളുടെ നേതൃത്വത്തിൽ ഇടവകകൾ കേന്ദ്രീകരിച്ചു പ്രതിഷേധ ജാഥകളും സമ്മേളനങ്ങളും സംഘടിപ്പിച്ചു. സൗത്ത് കേരള ഡയോസിസിൽ  ജനാധിപത്യം പുനഃസ്ഥാപിക്കുക, ധർമരാജ് റസാലം  ബിഷപ്പിനെ അറസ്റ്റ് ചെയ്യുക, അനധികൃത സ്വത്ത് സമ്പാദന കേസ്സിൽ  പ്രവീണിനെ അറസ്റ്റ് ചെയ്യുക എന്നിങ്ങനെ ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധങ്ങൾ നടത്തിയത്. പ്രതിഷേധങ്ങളിൽ നൂറ് കണക്കിന് വിശ്വാസികൾ ഓരോ സഭയിലും ഒത്ത് കൂടി.

ധർമരാജ്ബിഷപ്പിന്റെ ഏകാധിപത്യ നിലപാടുകൾക്കെതിരിരെ  നേരെത്തെ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. MM പള്ളിയെ കത്തീഡ്രൽ ആക്കി മാറ്റി ബിഷപ്പ് ബോർഡ് സ്ഥാപിച്ചതോടെയാണ് പ്രതിഷേധം ആളിക്കത്തിയത്. . ബഹു പൂരിപക്ഷം വിശ്വാസികളുടെ എതിർപ്പ് അവഗണിച്ചു ക്കൊണ്ടാണ് ബിഷപ്പിന്‍റെ നേതൃത്വത്തിൽ പള്ളിയെ കത്തീഡ്രൽ ആക്കി പ്രഖ്യാപിച്ചതും ബോർഡ് സ്ഥാപിച്ചതും. ജെ സി ബി അടക്കം പള്ളിയുടെ മതിലുപൊളിച്ചു അകത്തുകടത്തിയായിരുന്നു  നടപടികൾ.

ബിഷപ്പിന്‍റെ ഏകാധിപത്യ നടപടിക്കെതിരെ വിശ്വാസികൾ വമ്പിച്ച പ്രതിഷേധം നടത്തിയിരുന്നു.. ബിഷപ്പിനെ കൂക്കിവിളിച്ചു കൊണ്ടായിരുന്നു വിശ്വാസികളുടെ പ്രതിഷേധം. ബഹുഭൂരിപക്ഷം വിശ്വാസികളെ പേടിച്ചു ഒരു സഭാധ്യക്ഷൻ കള്ളനെപ്പോലെ പുറകുവശത്തെ വാതിലിലൂടെ ഗുണ്ടകളുടെ അകമ്പടിയോടെ പള്ളിയിൽ പ്രവേശിച്ചത് ക്രൈസ്തവ ചരിത്രത്തിൽ ആദ്യത്തെ സംഭവമാകാം.

നിലവിലെ ഭരണസമിതി പിരിച്ചുവിട്ട ബിഷപ്പ് ധർമരാജ്  റസാലും പുതിയ 20 അംഗ അഡ്ഹോക് കമ്മിറ്റിയുമാണ് മഹായിടവകയിൽ ഭരണം നടത്തുന്നത്. ബിഷപ്പിന്റെ ഏകാധിപത്യ നടപടികളെ എതിർക്കുന്ന വൈദികരുടെ സഭാ വസ്ത്രം  ഊരിവാങ്ങുന്നത് അടക്കമുളള നടപടികൾക്കും കോപ്പുകൂട്ടുന്നുണ്ട് എന്നാണ് വിവരം .

എന്നാൽ  ചട്ടപ്രകരമാണ് നടപടികളെന്ന് ബിഷപ്പ് ധർമ്മരാജ റസാലം പറയുന്നു. എന്നാൽ പള്ളിയുടെ സ്വത്ത് തട്ടിയെടുക്കാനാണ് ബിഷപ്പ് ശ്രമിക്കുന്നതെന്നാണ് വിശ്വാസികളുടെ ആരോപണം.


 2400 ഇടവകാംഗങ്ങൾ ഉൾപ്പെടുന്ന ഭരണസമിതിയാണ് ഇതുവരെ പാളയം എം എം പള്ളിയുടെ ഭരണം നടത്തിയിരുന്നത്. എന്നാൽ ബിഷപ്പ് ധർമ്മരാജ് റസാലം സി എസ് ഐ സഭയുടെ ഭരണഘടനയിൽ അടുത്തിടെ ഭേദഗതികൊണ്ട് വന്ന് പള്ളിയെ കത്തീഡ്രലാക്കി മാറ്റണമെന്ന നിർദ്ദേശം വെക്കുകയായിരുന്നു. നിലവിലെ ഭരണസമിതി മാസങ്ങളായി പ്രതിഷേധിക്കുന്നതിനിടെയാണ്  ബിഷപ്പ് ഗുണ്ടകളുമായി എത്തി  ബോർഡ് സ്ഥാപിച്ചത്. പള്ളി കത്തീഡ്രലാക്കുന്നതോടെ അധികാരം പൂർണ്ണമായും ബിഷപ്പിന്റെ അധീനതയിൽ ആകും. ഇതോടെ ഭീമമായ വരുമാനമുള്ള പാളയം എം എം   പള്ളിയുടെ എല്ലാ ഇടപാടുകളും ഇനി ബിഷപ്പ് വഴിയാകും നടക്കുക.ഇത് കൂടുതൽ അഴിമതിയിലേക്കു മാറും എന്ന് വിശ്വാസികൾ ആരോപിക്കുന്നു.

MM ചർച്ചിനെ കത്തീഡ്രൽ ആക്കിയതിന് ശേഷം ആരാധനയ്ക്ക് വിശ്വാസികൾ എത്തുന്നില്ല. ഞായറാഴ്ച  ഒരു ഹാൾ വാടകയ്ക്കെടുത്ത് വിശ്വാസികൾ അവിടെ ആരാധന സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ ശക്തമായ തുടർ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നു വിശ്വാസികൾ അറിയിച്ചു.

 

 

Readers Comment

Add a Comment