Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:18 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലെ കുറ്റപത്രം റദ്ദാക്കിയിരിക്കുകയാണ്. പാലാ കോടതിയാണ് റദ്ധാക്കിയത്. സിഎംഐ വൈദികന്‍ ജെയിംസ് എര്‍ത്തലയിലിനെതിരായ കുറ്റപത്രം നിലനില്‍ക്കില്ലെന്ന് പാലാ കോടതി നിരീക്ഷിക്കുകയായിരുന്നു. പരാതിയില്‍ നിന്ന് പിന്മാറാന്‍ പണവും ഭൂമിയും വാഗ്ദാനം ചെയ്‌തെന്നായിരുന്നു കേസ്. 


ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ സാക്ഷികളെ സ്വാധീനിക്കാൻ ഫാദർ ജെയിംസ് ഏർത്തയിൽ ശ്രമിച്ചിരുന്നു . പ്രധാന സാക്ഷികളിൽ ഒരാളായ സിസ്റ്റർ അനുപമയെ ഫോണിൽ വിളിച്ചാണ് ഫാദർ ഏർത്തയിൽ സ്വാധീനിക്കാൻ ശ്രമിച്ചത് . കാഞ്ഞിരപ്പള്ളിയിൽ 10 ഏക്കർ സ്ഥലവും മഠവും നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇത് നിഷേധിച്ച കന്യാസ്ത്രീ ഫോൺ സംഭാഷണം പുറത്തുവിട്ടു. ഇതോടെയാണ് ഫാദർ എർത്തയിലിനെതിരെ പൊലീസ് കേസെടുത്തത്.


സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നാല് കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഫോൺ സംഭാഷണം അടക്കം കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചിരുന്നു. ഫോൺവിളി വിവാദമായതോടെ കുര്യനാട് ആശ്രമത്തിന്റെ ചുമതലയിൽ നിന്നും ഫാദർ ജെയിംസ് എർത്തയിലിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ ഏർത്തയിൽ കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് കീഴടങ്ങുകയായിരുന്നു. പിന്നീട് കോടതി എർത്തയിലിന് ജാമ്യം അനുവദിക്കുകയും ചെയ്തു.


ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ നിന്ന് പിന്മാറണമെന്നും, ഒഴിവാകാൻ സഹായിക്കണമെന്നുമാവശ്യപ്പെട്ട് സി.എം.ഐ സഭാ വെെദികൻ ഫാദർ ജെയിംസ് എർത്തലയിൽ കന്യാസ്ത്രീയെ ഫോണിൽ ബന്ധപ്പെട്ടുവെന്നാണ് ആരോപണം. പരാതിക്കാരി ഫോൺ സംഭാഷണം പരാതിയായും സമർപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് കന്യാസ്ത്രീയുടെ മൊഴിയെടുപ്പ് ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു. ഫോൺ സംഭാഷണത്തിന്റെ പ്രസക്ത ഭാ​ഗങ്ങൾ മാധ്യമങ്ങൾ വഴി പുറത്തുവരികയും ചെയ്തിരുന്നു.


മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാം​ഗമായ കന്യാസ്ത്രീയെ 2014 മുതൽ 2016 വരെ ഫ്രാങ്കോ മുളക്കൽ പീഡിപ്പിച്ചു എന്നതാണ് കേസ്. കോട്ടയം സെഷൻസ് കോടതി ജഡ്ജി ജി.​ഗോപകുമാറാണ് വിധി പറഞ്ഞത്. വെറുതെ വിടുന്നു എന്ന ഒറ്റ വരിയിൽ വിധി പറഞ്ഞാണ് അന്ന് കോടതി കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത്.

Readers Comment

Add a Comment