Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആത്മീയ ആചാര്യൻ ക്രിസോസ്റ്റം വലിയ മെത്രൊപ്പൊലീത്ത ഓർമ്മയായിട്ട് ഒരു കൊല്ലം. 2021 മെയ് അഞ്ചിന് പുലർച്ചയിലായിരുന്നു  വലിയ മെത്രാപ്പൊലീത്ത 104 ആം വയസിൽ ജീവിതത്തോട് യാത്ര പറഞ്ഞത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു അദ്ദേഹം.  2018ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ക്രൈസ്തവസഭാ ആചാര്യന്‍മാരില്‍ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെയാൾ കൂടിയാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത നിരവധി സവിശേഷതകള്‍ ജീവിതത്തോടു ചേര്‍ത്തുവച്ചയാൾ കൂടിയായിരുന്നു വലിയ മെത്രാപ്പോലീത്ത. ആത്മീയ ജീവിതത്തിന്‍റെ ആഴവും പരപ്പും തലമുറകളെ നര്‍മം ചാലിച്ച്  പഠിപ്പിച്ച ചിരിയുടെ വലിയ ഇടയനായിരുന്നു. കുമ്പനാട് വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടിൽ ശോശാമ്മയുടെയും പുത്രനായി 1918 ഏപ്രിൽ 27ന് ജനിച്ച തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു. മാതൃ ഇടവകയായ ഇരവിപേരൂർ മാർത്തോമ്മാ പള്ളിയിൽ 1944ലെ പുതുവർഷ ദിനത്തിൽ ശെമ്മാശപ്പട്ടവും അതേ വർഷം ജൂൺ മൂന്നിനു വൈദികനുമായി.കേരളത്തിന്‍റെ ആത്മീയ–സാമൂഹിക മണ്ഡലത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന, ദൈവത്തിന്‍റെ സ്വര്‍ണനാവിനുടമ എന്നറിയപ്പെടുന്ന വ്യക്തി കൂടിയായിരുന്നു ക്രിസോസ്റ്റം. മലങ്കര മാർത്തോമ സഭയെ നവീകരണ സഭയാക്കിയ ക്രിസോസ്റ്റത്തെ കുറിച്ച് എതിർ അഭിപ്രായങ്ങൾ പറയുന്നവരാരുമില്ല. അത്രയ്ക്ക് ജനകീയനായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ക്രിസ്ത്യൻ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പ് ആയിരുന്നയാളാണ് ക്രിസോസ്റ്റം. മാരാമൺ കൺവൻഷനെ ജനകീയമാക്കിയതും കൺവൻഷനിലേക്ക് ആളുകളെ ആകർശിച്ചതും ക്രിസോസ്റ്റം തന്നെയാണ്. വലിയ മെത്രാപ്പൊലീത്ത ഇല്ലാതെ കടന്നു പോയ ഇക്കഴിഞ്ഞ മാരാമൺ കൺവൻഷനിലും നിറഞ്ഞ് നിന്നത് അദ്ദേഹത്തിന്റെ ഓർമ്മകളാണ്. ഇതരമതസ്തർ വരെ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ആഗ്രഹിച്ചെത്താറുണ്ടായിരുന്നു. ഏത് പ്രതിസന്ധിയിലായാലും , ഏത് മനോവസ്ഥയിലായാലും ക്രിസോസ്റ്റത്തിന്റെ അരമനയിലേക്ക് കയറിയാൽ തിരികെ ഇറങ്ങുമ്പോൾ മുഖത്ത് ഒരു പുഞ്ചിരിയുണ്ടാവും.

Readers Comment

Add a Comment