Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തന്റെ വിദ്വേഷ പ്രസംഗത്താൽ പലപ്പോഴും വിമർശനം ഏറ്റുവാങ്ങുന്നയാളാണ് പിസി ജോർജ്. പലതും വൻവിവാദവുമായിട്ടുണ്ട്. ഒരു വിവാദവും അതിനെ തുടർന്നുണ്ടായ കോലാഹലങ്ങളൊക്കെ കെട്ടടങ്ങുന്നതിനു മുൻപേ വീണ്ടും പിസി എത്തിയിരിക്കുകയാണ് . പറഞ്ഞുവരുന്നത് പി.സി. ജോർജിന്റെ പെരുന്നാൾ ആശംസയെ കുറിച്ചാണ്. ഇതുതന്നെയാണ് ഇപ്പോഴത്തെ ചർച്ച. പിസിയുടെ ഈദ് ആശംസയ്ക്ക് കമന്റ് ബോക്സിൽ പൊങ്കാലയാണ് നടക്കുന്നത്. പിസിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. 


ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.സി ആശംകൾ നേർന്നത്. ‘ഏവർക്കും സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ പി.സി.ജോർജ്’ എന്നാണ് ചിത്രത്തിനൊപ്പം പി സി ജോർജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് പി.സി.ജോർജിനെ ഒരു വിഭാഗം വിമർശിക്കുന്നത്. പി സിയുടെ ആശംസ വേണ്ടെന്നാണ് ഭൂരിഭാഗം പേരും പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. ഇന്ന് പാളയം ഇമാമും പി സി ജോര്‍ജിന്റെ നിലപാട് തള്ളി രംഗത്തെത്തിയിരുന്നു. കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമത്തെ തള്ളിക്കളയണമെന്നും പി സി ജോര്‍ജ് പരാമര്‍ശം പിന്‍വലിക്കണമെന്നും പാളയം ഇമാം വി പി ഷുഹൈബ് മൗലവി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പി സി ജോര്‍ജ് ഇതുവരെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചിട്ടില്ല. ഇതോടെയാണ് സോഷ്യല്‍ മീഡിയ പി സി ജോര്‍ജിനെതിരെ രംഗത്തെത്തിയത്. 


കഴിഞ്ഞ ദിവസമാണ് അനന്തപുരിയിൽ നടന്ന ഹിന്ദുമഹാസമ്മേളനത്തിൽ പ​ങ്കെടുത്തുകൊണ്ട് വിവാദ പ്രസംഗം നടത്തിയത്. ഇതേതുടർന്ന്, പൊലീസ് ​കേസെടുത്തിരുന്നു. മുസ്ലീങ്ങളുടെ കച്ചവട സ്ഥാപനങ്ങളില്‍ വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തിയ പാനീയം നല്‍കുന്നു എന്നായിരുന്നു ഒരു പ്രസ്താവന. മുസ്ലീങ്ങള്‍ അമുസ്ലീങ്ങളായവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കച്ചവടം ചെയ്ത് അവരുടെ സമ്പത്ത് കൈക്കലാക്കുന്നു എന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ പൊലീസ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അന്ന് തന്നെ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ചതിന് ശേഷവും തന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ പി സി ജോര്‍ജ് തയ്യാറായിരുന്നില്ല.  ജാമ്യം ലഭിച്ചതിന് പിന്നാലെ മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ റമദാൻ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് പി.സി.ജോർജ് പ്രതികരിച്ചിരുന്നു.

Readers Comment

Add a Comment