Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:12 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ ദിവസം കുര്‍ബാനയർപ്പണ  വിഷയത്തില്‍  കര്‍ദിനാള്‍ ആലഞ്ചേരിയുടെയും സാന്ദ്രിയുടെയും കോലം കത്തിച്ച് എറണാകുളത്ത്  എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെ പ്രതിഷേധം നടന്നിരുന്നു. ജനാഭിമുഖ കുര്‍ബാനയല്ലാതെ മറ്റൊരു രീതിയും അടിച്ചേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ല എന്ന നിലപാടിൽ ഉറച്ചുനിന്നുകൊണ്ടാണ് അൽമായ സമൂഹം പ്രതിഷേധിച്ചത്.

അല്മായ മുന്നേറ്റം അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ കലൂര്‍ റിന്യൂവല്‍ സെന്ററിനു മുന്നിലായിരുന്നു പ്രതിഷേധം. വൈദികര്‍ക്കും മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിനും പിന്തുണയും അഭിവാദ്യങ്ങളും നേര്‍ന്നുകൊണ്ട് വിവിധ ഇടവക പ്രതിനിധികള്‍ എത്തിയിരുന്നു. കര്‍ദിനാള്‍ ആലഞ്ചേരിയെ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കുക എന്ന ആവശ്യവുമായിട്ടാണ് വിശ്വാസികള്‍ എത്തിയതെന്നാണ് അല്മായ മുന്നേറ്റം വ്യക്തമാക്കിയത്. കൂടാതെ എറണാകുളം അതിരൂപതക്ക് നിലവിലെ രീതി തുടരാന്‍ അനുവദിക്കുക, അല്ലെങ്കില്‍ ലിറ്റര്‍ജിക്കല്‍ വേരിയന്റ് ആയി പരിഗണിക്കുക, വത്തിക്കാന്‍ നിര്‍ദേശിച്ച റെസ്റ്റിട്യൂഷന്‍ നടപ്പില്‍ ആക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ശക്തമായ സമരവുമായി രംഗത്ത് വരുമെന്നും അല്മായ മുന്നേറ്റം അതിരൂപത സമിതി അറിയിച്ചു.

അതുപോലെ എറണാകുളം - അങ്കമാലി  അതിരൂപതയില്‍ ജനഭിമുഖ കുര്‍ബാനയല്ലാതെ മറ്റൊരു രീതിയും അടിച്ചേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ല എന്നും, എറണാകുളം അതിരൂപതയുടെ സാംസ്‌കാരിക പൈതൃകത്തിന് എതിരെ നിലപാട് എടുക്കുന്ന വൈദികരെ അതിരൂപതയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും അല്മായ മുന്നേറ്റം അതിരൂപത സമിതി ആവശ്യപ്പെട്ടു. ഭൂമിവില്പന വഴി എറണാകുളം അതിരൂപതക്ക് ഉണ്ടാക്കിയ നഷ്ടം നികത്തണമെന്ന് സിനഡിനോടും കര്‍ദിനാള്‍ അലഞ്ചേരിയോടും വത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ട് 2വര്‍ഷം കഴിഞ്ഞു അത് നടപ്പില്‍ വരുത്താന്‍ മനസില്ലാത്തവര്‍ മറ്റൊരു വത്തിക്കാന്‍ ഓര്‍ഡറുമായി വരരുത് വന്നാലും അതിന് ഒരു പേപ്പര്‍ വില പോലും അനുവദിച്ചു തരില്ലെന്ന് അല്മായ മുന്നേറ്റം മുന്നറിയിപ്പ് നല്‍കി.

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഈ വിഷയത്തില്‍ നടന്ന അതിരൂപത വൈദീക സമ്മേളനത്തിൽ പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെറാര്‍ദ്, കണ്‍വീനര്‍ അഡ്വ. ബിനു ജോണ്‍, റിജു കാഞ്ഞൂക്കാരന്‍, ഷൈജു ആന്റണി, ആഗസ്റ്റിന്‍ കണിയാമറ്റം എന്നിവർ പ്രസംഗിച്ചു .

Readers Comment

Add a Comment