Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:20 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മിഷേൽ ഷാജി എന്ന യുവതി കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച് 5 വർഷം പിന്നിട്ടിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ഐ ഓ സി  സഭയുടെ നേതാവ്  മത്തായി മൂന്നാമൻ . സംഭവത്തിലെ ദുരൂഹത നീക്കാൻ ആവശ്യമായ നടപടികൾ അടിയന്തിരമായി സർക്കാർ സ്വീകരിക്കണമെന്നും ബാവാ ആവശ്യപ്പെട്ടു.

2017 മാർച്ച് ആറാം തീയതിയാണ് 18കാരിയായ സി.എ വിദ്യാർഥിനി മിഷേൽ ഷാജിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മിഷേലിനെ അവസാനമായി കണ്ടത് മാർച്ച് അഞ്ചാം തീയതി കലൂർ പള്ളിയിൽ വച്ചായിരുന്നു. മിഷേലിന്റെ മരണത്തിന്റെ യഥാർഥ കാരണം പുറത്തു വരാതിരിക്കാൻ പൊലീസ് തലത്തിൽ ഗൂഢാലോചനയുണ്ടെന്നും മിഷേൽ ആത്മഹത്യ ചെയ്തതാണെങ്കിൽ അതിന് വ്യക്തമായ കാരണങ്ങൾ പറയാൻ പൊലീസിനോ ക്രൈം ബ്രാഞ്ചിനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പിതാവ് ഷാജി പരാതിപ്പെട്ടിരുന്നു.

മത്തായി മൂന്നാമന്റെ പ്രസ്താവനകേട്ടു ഐ ഓ സി സഭയിലെ വിശ്വാസികൾ മാത്രമല്ല പൊതുസമൂഹം മുഴുവനും ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു എന്നാണ് വിവരം. കാരണം ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന തോമസ് മാർ അത്താനാസിയോസ് മെത്രാനെ കൊന്നു എറണാകുളം പുല്ലേപ്പടി ട്രാക്കിൽ കൊണ്ടിട്ടു എന്ന പരാതിയിന്മേൽ കോടതി നിർദേശത്തെത്തുടർന്നു എഫ് ഐ ആർ ഇട്ട കേസിലെ ഒന്നാം പ്രതിയാണ് ഈ പ്രസ്‌താവന നടത്തിയതെന്നാണ് വിരോദാഭാസം.

മാത്രമല്ല പണവും തട്ടി ഭർതൃമതിയായ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു ആത്മഹത്യയിലേക്കു തള്ളിവിട്ട കത്തനാർ വര്ഗീസ് മാർക്കോസ് ആര്യാട്ട് , ലില്ലിജോർജ് എന്ന ഭർതൃമതിയായ യുവതിയെ ആല്മഹത്യയിലേക്കു തള്ളിവിട്ട ബസ് ലേൽ റമ്പാൻ, അമേരിക്കയിൽ കുട്ടികളെ പീഡിപ്പിച്ച യൗസേബിയോസ്  മെത്രാൻ, കുമ്പസാരം മറയാക്കി പീഡനം നടത്തിയ അഞ്ചു പാതിരികൾ, പള്ളിമുറിയിൽ അനാശാസ്യം നടത്തിയ ജിനോ കത്തനാർ എന്നിവർക്കൊക്കെ എതിരെ നടപടിയെടുക്കാത്ത മത്തായി മൂന്നാമന് എന്ത് ധാർമിക ഉത്തരവാദിത്തമാണ് ഇത്തരമൊരു പ്രസ്താവന നടത്താൻ എന്നതാണ് പൊതുസമൂഹത്തിൽനിന്നു ഉയരുന്നത്.

Readers Comment

Add a Comment