Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സഭയിൽ തെമ്മാടിക്കൂട്ടങ്ങളായ കത്തനാർമാർ പെരുകുന്നതിന്റെ ഉത്തരവാദിത്തം എപ്പിസ്‌കോപ്പമാർക്കും മെത്രാപ്പോലിത്താക്കുമാണ് എന്ന് പറയുകയാണ് മാർത്തോമാ സഭാവിശ്വാസിയായ സാബു അലക്സ്. സഭയുടെ ടെലിഗ്രാം ഗ്രുപ്പിൽ പേരു പറഞ്ഞു വിമർശിച്ചു എന്ന കാരണത്താൽ സജി തോമസ് കൈതക്കുഴി എന്ന കത്തനാർ കഴിഞ്ഞയാഴ്ച സാബു അലക്സിനെതിരെ അസഭ്യ വർഷം നടത്തിയിരുന്നു. എന്നാൽ കത്തനാർക്കെതിരെ മെത്രാപോലിത്ത യാതൊരുനടപടിയും എടുത്തില്ല എന്നതും ശ്രദ്ധേയമാണ്.

സാബു അലക്സിന്റെ വൈറലായ കുറിപ്പിലേക്കു :

സഭയിൽ ബി.ഡി. അഭ്യസനത്തിന് അപേക്ഷിക്കുന്നവരെ നിലവിലുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതും ശെമ്മാശ്ശ  സ്ഥാനത്തേക്ക് ശുപാർശ ചെയ്യുന്നതുമായ ചുമതല മാത്രമാണ് വൈദിക തെരഞ്ഞെടുപ്പു കമ്മിറ്റിക്കുള്ളത്. അങ്ങനെ തെരഞ്ഞെടുക്കുന്നവരെ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാൻ സിനഡിന് അധികാരമുണ്ട്. സിനഡ് അംഗീകരിക്കുന്ന ഒരാളിന് യാതൊരു കാരണവും പറയാതെ പട്ടത്തം നിഷേധിക്കുന്നതിന് ഭരണഘടനയുടെ വകുപ്പ് 52 പ്രകാരം മെത്രാപോലീത്തായ്ക്ക് അവകാശമുണ്ടായിരിക്കും  

ചുരുക്കത്തിൽ ഒരാളെ ശെമ്മാശ്ശനോ, കശ്ശീശയോ ആക്കുന്നതിന് പൂർണ്ണ അധികാരം സിനഡിനും മെത്രാപ്പോലീത്തായ്ക്കും മാത്രമാണുള്ളത്.
എന്നിട്ടും ഇത്രയധികം തെമ്മാടി കൂട്ടങ്ങൾ മാർത്തോമ്മാ സഭയിലെ പട്ടക്കാരുടെ ഇടയിൽ എങ്ങനെ വന്നു. ?
തന്റെ അധികാരത്തിലുള്ള പട്ടക്കാർ കുറ്റം ചെയ്തതായി ബോധ്യമായാൽ അവരെ ശാസിക്കുകയും മെത്രാപ്പോലീത്തായുടെ മുൻപാകെ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്യുന്നതിന് ഭദ്രാസന അദ്ധ്യക്ഷന് ഭരണഘടന വകുപ്പ് 10 പ്രകാരം അധികാരമുണ്ട്. 
ഇന്നു വരെ ഏതെങ്കിലും ഭദ്രാസന അദ്ധ്യക്ഷൻ ഇതു ചെയ്തിട്ടുണ്ടോ? എന്റെ അറിവിൽ ഇല്ല. 

പരാതി കൊടുത്താൽ പോലും നടപടിയുണ്ടാവില്ല. ഏതുവിധേനയും പട്ടക്കാരനെ രക്ഷിച്ച് അത്മായക്കാരനെ ശിക്ഷിക്കും. അപ്പോൾ പട്ടക്കാരിലെ തെമ്മാടി കൂട്ടങ്ങളുടെ നേതൃത്വം ആർക്കാണ് ? സംശയം വേണ്ടാ, ഭദ്രാസന എപ്പിസ്കോപ്പാമാർക്ക്.
എല്ലാ എപ്പിസ്കോപ്പാമാർക്കം അവരവരുടേതായ സംഘങ്ങൾ ഉണ്ട്. ഈ വർഷം പുതുതായി പട്ടത്തത്തിലേക്കു വരുന്നവരിൽ ഒരു സംഘത്തെ സ്വന്തം ഗ്രൂപ്പിൽ ചേർക്കാൻ ഒരു മെത്രാച്ചൻ നാളെ മുതൽ പുനലൂർ ദയറായിൽ വിളിച്ചിട്ടുണ്ട്. സഭയുടെ ക്രമീകരണമാവാൻ വഴിയില്ല.
എന്നെ പുഴുത്ത തെറിവിളിച്ച പൂരപ്പാട്ട് സജി തോമസ്, കൈതക്കുഴി നാസിക് ഇടവകയിലായിരുന്നു . അവിടെ വച്ചാണ് ഒരു കുടുംബത്തെ മുഴുവൻ തെറി വിളിച്ചത്. നാസിക്കും അതിനു മുൻപ് ഇയാൾ പ്രവർത്തിച്ച ഉല്ലാസ് നഗറും സൂററ്റും എല്ലാം മുംബൈ ഭദ്രാസനത്തിലും. ഇയാൾ പ്രവർത്തിച്ചിടത്തെല്ലാം കുഴപ്പം. അന്ന് ഭദ്രാസന ചുമതല ഡോ.ഗീവർഗീസ് മാർ തിയോഡോഷ്യസ് എപ്പിസ്കോപ്പ .  ഭരണഘടന വകുപ്പ് 10 പ്രകാരമുള്ള ചുമതല നിർവഹിക്കേണ്ടതും അദ്ദേഹം തന്നെ. അപ്പോൾ സജി തോമസ്, കൈതക്കുഴി തെമ്മാടി ആയതിന്റെ ഉത്തരവാദിത്വം ആർക്കാണ്?

സമീപകാലത്തടക്കം ഗോവയിൽ സ്ത്രീ വിഷയത്തിൽ പേരു കേട്ട  സുനിൽ ജോർജ്മാത്യു - ഭരണഘടനാ ബാദ്ധ്യത മുംബൈ ഭദ്രാസന അദ്ധ്യക്ഷന് - അന്ന് ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ .
സാൻഫ്രാൻസിസ്ക്കോ സ്ത്രീ വിഷയം  റവ.ജോൺ ഗീവർഗീസ്( ബെൻസി ) ഭരണഘടനാ ബാദ്ധ്യത അമേരിക്ക - യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷൻ
ഡോ. ഐസക് മാർ പീലക്സീനോസ് .

സ്ത്രീ വിഷയം കട്ടപ്പന- റവ. സുബി മാത്യു  മേടയിൽ - ഭരണഘടനാ ബാധ്യത - കോട്ടയം കൊച്ചി ഭദ്രാസന അദ്ധ്യക്ഷന് - ഡോ. ഏബ്രഹാം മാർ പൗലോസ്

സ്ത്രീ വിഷയം - ബയോ ഹരി റവ. ജോബി വി ജേക്കബ് - ഡെൽഹി സഹായ മെത്രാൻ സംരക്ഷകനായി.

 റവ. റോബിൻ രാജ് - ഭരണഘടനാ ബാധ്യത - റാന്നി നിലക്കൽ ഭദ്രാസന എപ്പിസ്കോപ്പാ മാർ -  ചുമതല. മുൻ മെത്രാപ്പോലീത്താ.


പണാപഹരണവിഷയങ്ങൾ -

വെരി.റവ. സി.എ. വർഗീസ് - ഭരണഘടനാ ബാധ്യത - ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ. സുവിശേഷസംഘത്തിന്റെ 2021 നവംബർ , ഡിസംബർ വാർഷിക പൊതുയോഗത്തിൽ സത്നയിൽ സാമ്പത്തീകമക്കേടു നടന്നു എന്ന് എന്റെ ചോദ്യത്തിന് ജനറൽ സെകട്ടറിമാരായ റവ. ജോർജ്ജ് ഏബ്രഹാം കൊറ്റനാട്, റവ. ജിജി മാത്യൂസ് എന്നിവർ മറുപടി തന്നു. റിപ്പോർട്ട് മെത്രാപ്പോലീത്തായുടെ കൈവശം ആണ് എന്നും അതുകൊണ്ട് നടപടി എടുത്തില്ല എന്നും മറുപടി തന്നു.

റവ. ബൈജു ശാമുവേൽ , കുവൈറ്റ്. - ഭരണഘടനാ ബാധ്യത - മുൻ മെത്രാപ്പോലീത്താ.

റവ. ജോൺസൻ കൊറ്റനാട്, കറ്റാനം. ഭരണഘടനാ ബാധ്യത - മുൻ മെത്രാപ്പോലീത്താ (മെഡിക്കൽ മിഷൻ)

റവ. ഏബ്രാഹം പി വർക്കി ( കാർഡ്) - ഭരണഘടനാ ബാധ്യത - തോമസ് മാർ തിമോഥെയോസ് എപ്പിസ്കോപ്പ . ( കാർഡ് പ്രസിഡന്റ്)


ഇതു കൂടാതെ സഹായ മെത്രാൻ വക ക്രമക്കേടുകൾ , സാമ്പത്തീക തിരിമറി - ഇനി പതിഞ്ചോളം പ്രശ്നങ്ങൾ ഉണ്ടെന്ന് മെത്രപ്പോലീത്ത കൗൺസിലിൽ പറഞ്ഞത്.

ഭരണഘടന വകുപ്പ്10 പ്രകാരം ഭദ്രാസന എപ്പിസ്കോപ്പയോ മെത്രാപ്പോലീത്തയോ യഥാസമയം നടപടി എടുക്കാത്തതാണ് സഭയിലെ പട്ടത്ത സമൂഹത്തിൽ ഈ തെമ്മാടി കൂട്ടങ്ങളുടെ എണ്ണം കൂടാൻ കാരണം.

എപ്പിസ്കോപ്പാമാരും പട്ടക്കാരും പരസ്പര സഹായ സംഘമായി പ്രവർത്തിക്കുന്നിടത്തോളം മെത്രാച്ചന്മാർക്ക് അച്ചന്മാർക്കെതിരെ നടപടി എടുക്കുന്നത് വിഷമകരമാണ്. മറിച്ച് പ്രാഞ്ചിയല്ലാത്ത അത്മായക്കാരന്റെ നെഞ്ചത്തു കേറി പൊങ്കാലയിടുകയും ചെയ്യും.

ചുരുക്കത്തിൽ മെത്രാന്മാരെയും അച്ചന്മാരെയും സംരംക്ഷിക്കുന്ന സമീപനം മാത്രമെ മെത്രാന്മാർ സ്വീകരിക്കൂ.

ഇക്കൂട്ടർക്ക് ആകെയുള്ള ഒരു പ്രശ്നം മുൻകാലങ്ങളിലെ പോലെ ആരും അറിയാതെ വിഷയങ്ങൾ ഒതുക്കാൻ കഴിയുന്നില്ല. സാമൂഹ്യ മാധ്യമങ്ങളുടെ സാന്നിദ്ധ്യം എല്ലാം എല്ലാവരിലും എത്തിക്കുന്നു.

ഇത്തരത്തിലുള്ള അച്ചന്മാരുടെ പേരിൽ യഥാസമയം നടപടി എടുക്കാതെ പ്രോൽസാഹിപിക്കുന്ന മെത്രാൻ സംഘത്തിൽ എണ്ണം കൂടിയാൽ സാധാരണ ജനങ്ങളുടെ അവകാശങ്ങൾ മുഴുവൻ മെത്രാൻ സംഘത്തിലെത്തിച്ചേരും എന്ന വകതിരിവ് വിശ്വാസ സമൂഹത്തിന് ഉണ്ടാകുന്നതാണ് സഭക്ക് നല്ലത്.

അതുകൊണ്ടു തന്നെ മെത്രാന്മാരുടെ സജീവ സേവന കാലാവധി നിശ്ചയിക്കാതെ പുതുതായി മെത്രാന്മാരെ തെരഞ്ഞെടുക്കുന്നത് ആത്മഹത്യാപരമാണ്.

പകരം എല്ലാ ഭദ്രാസനത്തിലും വികാരി ജനറൽമാരെ നിയമിച്ചാൽ ചെലവ് കുറക്കാനും കഴിയും.


 സാബു അലക്സ്, 
 തിരുവനന്തപുരം.

Readers Comment

Add a Comment