Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:17 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


അങ്ങനെ മാസങ്ങൾ നീണ്ട ഉദ്വെഗങ്ങൾക്കു വിരാമമിട്ടുകൊണ്ട് ഐ ഓ സി സഭയിലെ ഏഴുപുതിയ മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതിനായി ഓൺലൈനായി  നടത്തിയ വോട്ടിങ് അവസാനിക്കുകയും ഫലപ്രഖ്യാപനം അല്പസമയംമുൻപ് നടക്കുകയുമുണ്ടായി .  ആകെ രെജിസ്റ്റർ ചെയ്തവർ 3907  പേർ ആയിരുന്നു എങ്കിലും പതിനെട്ടുപേർ വോട്ടു ചെയ്തില്ല. 1263  വൈദികരിൽ 1259  പേർ വോട്ടു രേഖപ്പെടുത്തി. 2644  അല്മായരിൽ 2630 പേർ വോട്ടു രേഖപ്പെടുത്തി. രണ്ടു വിഭാഗങ്ങളിലുമായി 3889  പേർ വോട്ടുരേഖപെടുത്തി. വോട്ടിങ് ശതമാനം 99. 53 ശതമാനം.     ഇന്ന് കോലഞ്ചേരിയിലെ ബസേലിയോസ് പൗലോസ് പ്രഥമൻ നഗറിൽ ഒരുമണിയോടെ മലങ്കര അസോസിയേഷൻ തുടങ്ങുകയും രണ്ടുമണിയോടെ വോട്ടിങ് ആരംഭിക്കുകയും ചെയ്തിരുന്നു .    അഞ്ചുമണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നു പ്രഖ്യാപിച്ചിരുന്നു എങ്കിലും    ആറേകാലായി  ഫലപ്രഖ്യാപനം നടന്നപ്പോൾ.

ഇന്ന് നടന്ന ഓൺലൈനിൽ മെത്രാപ്പോലീത്താമാരാകാൻ വോട്ടിങ്ങിലൂടെ യോഗ്യത നേടിയവർ ഇവരാണ് .

ഫാ. ഏബ്രഹാം തോമസ്, കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ. ഡോ. റെജി ഗീവർഗീസ്, ഫാ. പി. സി. തോമസ്, ഫാ. ഡോ. വർഗീസ് കെ, ജോഷ്വാ, ഫാ. വിനോദ് ജോർജ്, ഫാ. സഖറിയാ നൈനാൻ ചിറത്തിലാട്ട്, തുടങ്ങിയവർ ആണ്


ഐ ഓ സി  സഭയുടെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് അസോസിയേഷനിൽ ഓൺലൈൻ വോട്ടിങ് ക്രമീകരിക്കുന്നതെന്ന പ്രത്യേകതയും ഈ യോഗത്തിനുണ്ട്.

സിനഡിൽ തന്റെ നില മെച്ചപ്പെടുത്തുവാനാണ് മത്തായി മൂന്നാമൻ തിടുക്കപ്പെട്ടു  കാലാവധി തീർന്നെങ്കിലും ഈ അസോസിയേഷന്റെ കാലാവധി ദീർഹിപ്പിച്ചു നൽകി മെത്രാൻ തിരഞ്ഞെടുപ്പ് നടത്തിയത്.
പരുമലയിൽ കഴിഞ്ഞ ഏഴുവർഷമായി വിശ്വസ്തനായി വെച്ചിരുന്ന എം സി കുര്യാക്കോസിനെയും, ബെൻസ് രാജയെയും എങ്ങനെയും വിജയിപ്പിച്ചെടുക്കുക എന്നതായിരുന്നു ലക്‌ഷ്യം വെച്ചിരുന്നതെങ്കിലും എം സി സ്‌ക്രീനിങ്ങിൽ ദയനീയമായി ഏറ്റവും കുറവ് വോട്ടുകൾ മേടിച്ചു പുറത്തായി. എന്നാൽ ബെൻസ് രാജ രക്ഷപെട്ടു .

Readers Comment

Add a Comment