Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:18 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ന് നടക്കുന്ന മലങ്കര അസോസിയേഷൻ യോഗത്തിൽ സഭയ്ക്കും ഭദ്രാസനങ്ങൾക്കും കാലികമായ മുന്നേറ്റം കൈവരിക്കുന്നതിന് നേതൃത്വം നൽകാൻ 7 പേരെ ബിഷപ്പ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കണമെന്ന് മത്തായി മൂന്നാമൻ  കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. സമ്മേളന നഗറിൽ കാതോലിക്കേറ്റ് പതാക  ബാവാ  ഉയർത്തി.

ഘോഷയാത്രയും തുടർന്ന് 1 മണിയോടെ സമ്മേളനം ആരംഭിക്കുകയും , 2 മണിയോടെ വോട്ടിങ് ആരംഭിക്കുകയും ചെയ്തു.    കമ്മിറ്റി. ഇന്ന് 5 മണിയോടെ  തിരഞ്ഞെടുപ്പ് പ്രഖ്യാപനവും  ഉണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ  കോലഞ്ചേരിയിലെ  സമ്മേളന നഗറിൽ മെത്രാപ്പൊലീത്തമാരും മാനേജിങ് കമ്മിറ്റി അംഗങ്ങളും മാത്രം ആണ് സംബന്ധിക്കുന്നത് . ബാക്കിയുളള അംഗങ്ങൾ അവർക്കു ഇഷ്ട്ടമില്ലടത്തിരുന്നു വോട്ടുചെയ്യുവാനുള്ള അവസരമാണ് ഇത്തവണ ഉള്ളത്. മുൻകാലങ്ങളിൽ കത്തനാർമാർ പറയുന്നവർക്ക് വോട്ടുകുത്തിക്കഴിഞ്ഞു പോകുന്നവഴിയാണ് രണ്ടെണ്ണം വീശിയിരുന്നതെങ്കിൽ ഇത്തവണ രണ്ടെണ്ണം വീശിക്കൊണ്ട് ബാറിലിരുന്നുവരെ വോട്ടുചെയ്യാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ന് പന്ത്രണ്ടുമണിവരെയുള്ള കണക്കുകൾ പ്രകാരം ആകെയുള്ള 3973 പേരിൽ 3917   പേർ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. അതായതു 98 . 59 ശതമാനം പേര് രജിസ്റ്റർ ചെയ്തു. അതിൽ വൈദികർ 1263  പേരും,  അല്മായർ 2644 പേരും ആണ്.
ഒരു സ്ഥാനാർഥി തിരഞ്ഞെടുക്കപെടുവാൻ 632  വൈദിക വോട്ടും, 1323 വോട്ടും വേണം എന്ന് ചുരുക്കം .

ഐ ഓ സി  സഭയുടെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് അസോസിയേഷനിൽ ഓൺലൈൻ വോട്ടിങ് ക്രമീകരിക്കുന്നതെന്ന പ്രത്യേകതയും ഈ യോഗത്തിനുണ്ട്. ലോകത്തിലെ ക്രൈസ്തവ സഭകളിൽ മറ്റെങ്ങും കാണാത്ത ജനാധിപത്യ സംവിധാനമാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിൽ ക്രമീകരിക്കുന്നതെന്നും കാതോലിക്ക ബാവ പറയുകയുണ്ടായി. എന്നാൽ ആ ജനാധിപത്യ സംവീധാനത്തെയെല്ലാം അട്ടിമറിച്ചു പതിമൂന്നു മെത്രാന്മാർ ചേർന്ന് സിനഡിൽ തിരഞ്ഞെടുത്ത കാതോലിക്കയാണ്, അതായതു സഭയുടെ പരമോന്നത ജനാധിപത്യ സമിതിയായ മലങ്കര അസോസിയേഷനെ നോക്കുകുത്തിയാക്കിയ   വ്യക്തിയാണ്  ജനാധിപത്യത്തെക്കുറിച്ചു  സംസാരിക്കുന്നതെന്നാണ്  ഇവിടുത്തെ കൗതുകം.

എല്ലാ ഇടവക പള്ളികളിൽ നിന്നും ഇടവകാംഗങ്ങളുടെ സംഖ്യയ്ക്കനുസരിച്ച് പ്രതിനിധികളെ ഇടവക പൊതുയോഗം കൂടി തിരഞ്ഞെടുത്ത് അസോസിയേഷൻ യോഗത്തിൽ പങ്കെടുപ്പിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ പാർലമെന്റ് എന്ന ഖ്യാതി അസോസിയേഷൻ യോഗത്തിന് ചരിത്രം ചാർത്തി നൽകുന്നു എന്ന് കാതോലിക്കാ പറയുമ്പോൾ.  മെത്രാന്മാർ ചേർന്ന് തിരഞ്ഞെടുത്ത ഒരു മെത്രാനെ കൈ അടിച്ചു പാസാക്കുക എന്ന നിലയിലേക്ക് തരംതാഴ്ത്തി എന്ന പ്രതേകതയും ഉണ്ട്.

ഫാ. ഏബ്രഹാം തോമസ്, ഫാ. അലക്സാണ്ടർ പി. ഡാനിയേൽ, ഫാ. എൽദോസ് ഏലിയാസ്, കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ. ഡോ. റെജി ഗീവർഗീസ്, ഫാ. പി. സി. തോമസ്, ഫാ. ഡോ. വർഗീസ് കെ, ജോഷ്വാ, ഫാ. വർഗീസ് പി. ഇടിച്ചാണ്ടി, ഫാ. വിനോദ് ജോർജ്, ഫാ. യാക്കോബ് തോമസ്, ഫാ. സഖറിയാ നൈനാൻ ചിറത്തിലാട്ട്, തുടങ്ങിയവർ ആണ് ബിഷപ്പ് സ്ഥാനത്തേക്ക് മത്സരിക്കുന്നവർ. ഇതിൽ സർവ്വസമ്മതനായ നിലവിലെ പരുമല സെമിനാരി മാനേജർ ഫാ വിനോദ് പി ജോർജ് വിജയം ഉറപ്പാക്കി കഴിഞ്ഞു.

Readers Comment

Add a Comment