Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:09 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ നാളെ കോലഞ്ചേരിയിൽ ചേരും.  ഏഴു ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതിനു ഉച്ചയ്ക്ക് ഒന്നിന‌ു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിലാണ്‌ യോഗം. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. മെത്രാപ്പൊലീത്തമാർ, സഭാ ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പ്രധാന വേദിയിലുണ്ടാകും. ഓരോ ഭദ്രാസനത്തിലെയും അസോസിയേഷൻ പ്രതിനിധികൾ അതാത് മെത്രോപ്പോലീത്താ നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽ ഓൺലൈനിലൂടെ സമ്മേളനത്തിൽ പങ്കെടുക്കും. നാലായിരത്തോളം പ്രതിനിധികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുമെന്ന് കോലഞ്ചേരിയിൽ നടന്ന പത്രസമ്മേളനത്തിൽ കാതോലിക്ക ബാവ പറഞ്ഞു. 

 7 പേരെ തിരഞ്ഞെടുക്കാനായി 11 പേരുകളാണ് മാനേജിങ് കമ്മിറ്റി നൽകിയിരിക്കുന്നത്. ഫാ. ഏബ്രഹാം തോമസ്, ഫാ. അലക്സാണ്ടർ പി. ഡാനിയേൽ, ഫാ. എൽദോസ് ഏലിയാസ്, കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ.ഡോ. റെജി ഗീവർഗീസ്, ഫാ.പി.സി. തോമസ്, ഫാ.ഡോ. വർഗീസ് കെ ജോഷ്വ, ഫാ. വർഗീസ് പി. ഇടിച്ചാണ്ടി, ഫാ. വിനോദ് ജോർജ്, ഫാ. യാക്കോബ് തോമസ്, ഫാ. സഖറിയ നൈനാൻ ചിറത്തലാട്ട് എന്നിവരാണു സ്ഥാനാർഥികൾ. വൈദികരുടെ വിഭാഗത്തിൽ നിന്നും അൽമായരുടെ വിഭാഗത്തിൽ നിന്നും ആകെ രേഖപ്പെടുത്തിയ വോട്ടിന്റെ പകുതിയിൽ കൂടുതൽ ലഭിച്ചാൽ മാത്രമേ തിരഞ്ഞെടുക്കപ്പെടു. അസോസിയേഷനു തുടക്കം കുറിച്ച് ഇന്ന് ഉച്ചക്ക് സമ്മേളന വേദിയായ ബസേലിയോസ് പൗലോസ് പ്രഥമൻ നഗറിൽ പതാക ഉയർത്തി. വൈകിട്ട് 5 മുതൽ നാളെ ഉച്ചയ്ക്കു 12 വരെയാണ് അംഗങ്ങളുടെ റജിസ്ട്രേഷൻ. Www.mosc22.in എന്ന വെബ്സൈറ്റിലൂടെ യോഗത്തിൽ പ്രവേശിക്കാം.

Readers Comment

Add a Comment