Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സീറോ മലബാർ സഭയിലെ കുർബാന ഏകീകരണ തർക്കത്തിൽ സമരം കടുപ്പിച്ച് അങ്കമാലി അതിരൂപത വൈദികർ. ഇന്ന്  പള്ളികളിൽ ജനാഭിമുഖ കുർബാന നടത്തും. പ്രത്യേക ഇളവ് നൽകണമെന്ന ആവശ്യത്തിലുറച്ച് മരണം വേരെ നിരാഹാരം തുടരുമെന്ന് വൈദികർ അറിയിച്ചു . നിലപാട് വ്യക്തമാക്കാതെ സിനഡ് മൗനം തുടരുകയാണ്. ജനാഭിമുഖ കുർബാന അർപ്പിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ലഭിച്ച താൽകാലിക അനുമതി സ്ഥിരമാക്കണമെന്നാവശ്യപ്പെട്ടാണ് അതിരുപതയിലെ വൈദികർ നിരാഹാര സമരം നടത്തുന്നത്. അതിരൂപതാ സംരക്ഷണ സമിതി നേതാക്കളായ ഫാ. ബാബു ജോസഫ് കളത്തിൽ സ്വകാര്യ ആശുപത്രിയിലും ഫാ. ടോം മുള്ളൻചിറ രൂപത ആസ്ഥാനത്തുമാണ് നിരാഹാരം നടത്തുന്നത്.സിനഡ് ഇളവ് നൽകിയില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് അതിരൂപതയിലെ പുരോഹിതരുടെ തീരുമാനം. ഇന്ന് സിനഡ് യോഗത്തിലെ വിവരങ്ങൾ ലഭിച്ച ശേഷമാകും തുടർ സമരപരിപാടികളെകുറിച്ച്അ പുരോഹിതർ അന്തിമ തീരുമാനമെടുക്കുക.തേസമയം കുർബാന ഏകീകരണത്തെച്ചൊല്ലി സിറോ മലബാർ സഭയ്ക്കുള്ളിൽ വീണ്ടും ഭിന്നത. ജനാഭിമുഖ കുർബാനയ്ക്കായി സംസാരിച്ചവരെ സിനഡിൽ അടിച്ചമർത്തിയെന്ന ആരോപണമുയർത്തി വൈദികർ രംഗത്തെത്തിയതാണ് ഭിന്നത രൂക്ഷമാക്കിയത്. ചിലരുടെ സ്വാർഥ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എറണാകുളം- അങ്കമാലി അതിരൂപതയെ അടിച്ചമർത്തുകയാണെന്നാണ് വൈദികരുടെ ആരോപണം.കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട ഭിന്നതയെത്തുടർന്ന് മാർപ്പാപ്പയ്ക്ക് കത്തയച്ചതിനെപ്പോലും സിനഡ് കുറ്റപ്പെടുത്തിയെന്നാണ് വൈദികരുടെ പരാതി. എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരുമെന്നും വൈദികർ കൂട്ടിച്ചേർത്തു.

Readers Comment

Add a Comment