Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:12 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 69 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അർത്തുങ്കൽ സെൻ്റ. ആൻഡ്രൂസ് ബസിലിക്കയിലെ മകരം പെരുന്നാളിന് കൊടിയേറി. റൈറ്റ് റവ. ഡോ. ക്രിസ്തുദാസിൻ്റെ  മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. 20 നാണ് പ്രധാന തിരുനാൾ നടക്കുക. 27 ന് എട്ടാമിടം. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആൾക്കൂട്ടം ഒഴിവാക്കിയാണ് പെരുന്നാൾ നടത്തുന്നതെന്ന് റെക്ടർ സ്റ്റീഫൻ ജെ പുന്നയ്ക്കൽ അറിയിച്ചു. 11 നു മിഷനറി ദിനം, 14 നു മത സൗഹാർദ ദിനം, 15 നു മത്സ്യത്തൊഴിലാളി ദിനം, 16 നു തൊഴിലാളി ദിനം, 17 നു വനിതാ ദിനം, 18 നു തിരുസ്വരൂപ നടതുറക്കൽ, 19 നു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അനുസ്മരണ ദിനം എന്നിവ ആചരിക്കും. 27 ന് എട്ടാമിടത്തോടെയാണ് പെരുന്നാൾ സമാപിക്കുന്നത്. വിശ്വാസികൾക്ക് കുർബാന കൂടുന്നതിന് ആറടി അകലത്തിൽ ഇരിപ്പിടങ്ങളും പള്ളി പരിസരത്ത് ബാരിക്കേഡുകൾ കെട്ടി നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവർക്കു മാത്രമായിരിക്കും കുർബാനയിൽ പ്രവേശനം ലഭിക്കുക. 100 പേരെ മാത്രം ഉൾക്കൊള്ളിച്ചു പരമാവധി നിയന്ത്രണങ്ങൾ പാലിച്ച് ചടങ്ങുകളും കുർബാനയും നടത്തും. ഇടവകക്കാർ പള്ളിയിൽ എത്താതെ വീട്ടിലിരുന്നു തന്നെ പെരുന്നാളിൽ പങ്കെടുക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ചടങ്ങുകൾ ഓൺലൈനിൽ കാണാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Readers Comment

Add a Comment